Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൊഴിൽ നഷ്ടപ്പെടുന്നത് അനേകർക്ക്: കടന്നു കയറാൻ കാത്ത് വ്യാജമദ്യം; മുഖ്യവരുമാന സ്‌ത്രോതസ് അടഞ്ഞ വേദനയിൽ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും; വെടക്കാക്കി തനിക്കാക്കാൻ ഇറങ്ങിയ എക്‌സൈസ് മന്ത്രിക്ക് ഇനി തലവേദന ഒഴിയാത്ത ദിനങ്ങൾ

തൊഴിൽ നഷ്ടപ്പെടുന്നത് അനേകർക്ക്: കടന്നു കയറാൻ കാത്ത് വ്യാജമദ്യം; മുഖ്യവരുമാന സ്‌ത്രോതസ് അടഞ്ഞ വേദനയിൽ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും; വെടക്കാക്കി തനിക്കാക്കാൻ ഇറങ്ങിയ എക്‌സൈസ് മന്ത്രിക്ക് ഇനി തലവേദന ഒഴിയാത്ത ദിനങ്ങൾ

തിരുവനന്തപുരം: വ്യാജ മദ്യദുരന്തമുണ്ടാക്കി ബാർ പൂട്ടലിലെ സർക്കാർ നയത്തെ അട്ടിമറിക്കാൻ ശ്രമമുണ്ടാകുമെന്ന മുന്നറിയിപ്പ് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ വളരെ മുമ്പേ നൽകിയിരുന്നതാണ്. ബാറുകൾ കോടതി വിധിയോടെ പൂട്ടുമ്പോൾ ഈ സാധ്യത മുന്നിൽ കാണേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് ഫലങ്ങളെ പോലും സ്വാധീനിക്കുന്ന ഇത്തരം ദുരന്തങ്ങളെ കുറിച്ചുള്ള ഭീതി സർക്കാരിന് തീരാ തലവേദനയാണ്. അതിനൊപ്പം പണി നഷ്ടപ്പെടുന്ന തൊഴീലാളികളുടെ പ്രശ്‌നവും.

ബാറുകൾ പൂട്ടുമ്പോൾ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുമെന്ന് സർക്കാരിന് അറിയാവുന്നതാണ്. അതിന് പാക്കേജുകളും പ്രഖ്യാപിച്ചു. എന്നാൽ ഹൈക്കോടതി വിധി അനുകൂലമാകുമെന്ന പ്രതീക്ഷയിൽ തുടർ പ്രവർത്തികളോ പദ്ധതി രൂപരേഖയോ തയ്യാറാക്കിയില്ല. അപ്രതീക്ഷിതമായി ബാറുകൾ പൂട്ടുമ്പോൾ തൊഴിലാളികൾ തെരുവിലാകും. പലരും വർഷങ്ങളായി ബാറിലെ ജോലികൊണ്ട് കുടുംബം പുലർത്തുന്നവർ, ചിലർ നിത്യ രോഗികൾ, ചിലർ കഠിനമായ ജോലികൾക്ക് ശരീരം അനുവദിക്കാത്തവർ. നിത്യവൃത്തിക്കും മരുന്നുകളുടെ ചെലവിനും എവിടെ നിന്ന് പണം കണ്ടെത്തുമെന്ന് ആകുലപ്പെടുന്നവരാണിവർ.

പൂട്ടിയ 300 ബാറുകൾക്ക് ഇനി ബിയർ വൈൻ പാർലറുകൾ അനുവദിക്കുമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും ഇത്രയും തൊഴിലാളികൾക്ക് ജോലി വീണ്ടും ലഭിക്കുമെന്ന് ഉറപ്പില്ല. പലരും ബിയർ വൈൻ പാർലറുകൾക്കുള്ള് അപേക്ഷ നൽകാൻ പോലും ശ്രമിക്കുകയുമില്ല. അതിനാൽ തങ്ങളുടെ ഭാവിക്ക് സർക്കാർ തന്നെ ഉറപ്പ് നൽകണമെന്നാണ് ജീവനക്കാർ പറയുന്നത്. കഴിഞ്ഞ തവന 418 ബാറുകൾ പൂട്ടിയപ്പോൾ 9 ബാർ തൊഴിലാളികൾ ആത്മഹത്യ ചെയ്തിരുന്നു. ഇത്തവണയും ഇത് അവർത്തിക്കതിരിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്.

732 ബാറുകൾ പ്രവർത്തിച്ചിരുന്നപ്പോൾ ക്ഷേമനിധി അംഗത്വമുള്ളവരും അല്ലാത്തവരുമടക്കം 45,000ത്തോളം തൊഴിലാളികൾ ഈ മേഖലയിൽ ഉണ്ടായിരുന്നു. ഒരു ത്രീ സ്റ്റാർ ഹോട്ടലിൽ പല ഷിഫ്റ്റുകളിലായി 40-50 തൊഴിലാളികൾ. ഇതിൽ പകുതിയോളം പേരാവും ക്ഷേമനിധിയിലുള്ളത്. ചെറുപ്രായത്തിൽ തന്നെ ഈ തൊഴിലിൽ എത്തുന്നതിനാൽ പെട്ടെന്ന് മറ്റൊരു മേഖല കണ്ടെത്താൻ പ്രയാസമാവും. 418 ബാറുകൾ ആദ്യം പൂട്ടിയപ്പോൾ തന്നെ തൊഴിലാളികൾ പ്രതിസന്ധിയിലായിരുന്നു. കുറെപ്പേർക്ക് ബിയർവൈൻ പാർലറുകളിൽ പണി കിട്ടിയെങ്കിലും ബിസിനസ് വേണ്ടത്ര ഇല്ലാതെ വന്നതോടെ ജോലിക്കാരെ ഒഴിവാക്കുന്ന സ്ഥിതി വന്നു. ദിവസം 40,000 രൂപയ്ക്കുമേൽ ബിസനസ് നടന്നെങ്കിലേ ബിയർവൈൻ പാർലർ നഷ്ടമില്ലാതെ കൊണ്ടുപോകാനാവൂ.

മദ്യം മൂലമുള്ള ശല്യം കുറയണമെങ്കിൽ ബീവറേജസ് കൂടി പൂട്ടണം. വ്യാജമദ്യ നിർമ്മാണം തടയണം, അവർ പറയുന്നു. വ്യാജൻ നുരയും മദ്യം സുലഭമല്ലാതാകുന്നതോടെ വ്യാജൻ ഇറങ്ങുമെന്നാണ് ജനങ്ങളുടെ മറ്റൊരു ആശങ്ക. മൃതദേഹം കേടുകൂടാതെയിരിക്കാൻ ഉപയോഗിക്കുന്ന വിഷസ്പിരിറ്റു വരെ കലക്കി വിൽക്കും. വ്യാജവാറ്റ് വ്യാപകമാകുമെന്ന് ആകുലപ്പെടുന്നവരുമുണ്ട്. ഇതെല്ലാം തടയേണ്ടത് എക്‌സൈസ് മന്ത്രിയാണ്. ബാറുകൾ പൂട്ടുന്നതിൽ മന്ത്രി കെ ബാബുവിന് ആത്മാർത്ഥയില്ലെന്ന വാദം സജീവമായിരുന്നു. ഈ ഘട്ടത്തിൽ സർക്കാർ നയം തിരുത്തേണ്ട സാഹച്യമുണ്ടാകുന്ന എന്തെങ്കിലും സംഭവിച്ചാൽ എല്ലാ വിരുലുകൾ ഉയരുക ബാബുവിന് നേരെയാകും.

ബാറുകളിൽ റെയ്ഡും ഭീഷണിയുമായി പണമുണ്ടാക്കിയ എക്‌സൈസ് ഉദ്യോഗസ്ഥരുമുണ്ട്. സുധീരന്റെ കേരളാ യാത്രയ്ക്ക് പോലും ബാറുടമകളിൽ നിന്ന് പിരിച്ച് നൽകിയ എക്‌സൈസ് ഉദ്യോഗസ്ഥരേയും കണ്ടു. ഇവർക്കെല്ലാം ഹൈക്കോടതി വിധി തിരിച്ചടിയാണ്. ഇനിയാർക്കും ബാറുകളിൽ നിന്ന് പിരിക്കാൻ കഴിയില്ല. രാഷ്ട്രീയക്കാരുടേയും പ്രധാന വരുമാന സ്‌ത്രോതസാണ് അടയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP