Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാന മദ്യനയം അബ്കാരി നിയമമായി; ചട്ടങ്ങളിൽ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു; ഫൈവ് സ്റ്റാർ ഒഴികെയുള്ള ബാറുകൾ പൂട്ടാൻ നോട്ടീസ് നൽകി തുടങ്ങി

സംസ്ഥാന മദ്യനയം അബ്കാരി നിയമമായി; ചട്ടങ്ങളിൽ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു; ഫൈവ് സ്റ്റാർ ഒഴികെയുള്ള ബാറുകൾ പൂട്ടാൻ നോട്ടീസ് നൽകി തുടങ്ങി

തിരുവനന്തപുരം: സമ്പൂർണ്ണ മദ്യവർജ്ജനം ലക്ഷ്യമിട്ടുകൊണ്ടുള്ള സംസ്ഥാന സർക്കാറിന്റെ മദ്യനയം നിയമമായി അവതരിപ്പിച്ചു. അബ്കാരി ചട്ടങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് പുതിയ നിയമത്തിന് സർക്കാർ രൂപം കൊടുത്തത്. നിയമം പുറത്തിറങ്ങിയ സാഹചര്യത്തിൽ ബാറുകൾ അടച്ചുപൂട്ടണമെന്ന് കാണിച്ച് നോട്ടീസ് നൽകിതുടങ്ങി. ഫൈവ് സ്റ്റാർ ഒഴികെയുള്ള ബാറുകൾ പൂട്ടുന്നതിനാണ് തീരുമാനം. ബാറുകൾക്ക് നോട്ടീസ് നൽകുന്നതിനുമുമ്പ് നിയമ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനാണ് മദ്യനയം നിയമാകേണ്ടിയിരുന്നത്. ഇതിനായാണ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി മദ്യനയം അബ്കാരി നിയമമാക്കി വിജ്ഞാപനമിറക്കിയത്.

ഇതിനോടൊപ്പം തന്നെ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം പൂട്ടിക്കിടക്കുന്ന 418 ബാറുകൾ ഉൾപ്പെടെ 712 ബാറുകൾക്ക് അടച്ചുപൂട്ടൽ നോട്ടീസ് ഇന്നുമുതൽ നൽകുന്നത്. 15 ദിവസത്തെ സാവകാശം നൽകിയാണ് അടച്ചുപൂട്ടൽ നോട്ടീസ്. കൈപ്പറ്റാത്തവരുടെ നോട്ടീസ് ബാറുകളുടെ ചുമരിൽ പതിപ്പിച്ച് മടങ്ങും. എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണർമാർക്കാണ് ഇതിനുള്ള ഉത്തരവാദിത്വം.

നോട്ടീസിന്റെ സമയപരിധി പ്രകാരം അടുത്തമാസം 12 ഓടെ സംസ്ഥാനത്തെ ഫോർസ്റ്റാർ വരെയുള്ള ബാറുകൾക്ക് താഴു വീഴും. സ്റ്റോക്കുള്ള മദ്യം ബിവറേജസ് കോർപറേഷൻ തിരിച്ചെടുക്കും. ഇതിനായി നിലവിലെ ചട്ടങ്ങളിൽ ഇളവ് വരുത്താൻ തീരുമാനിച്ചിട്ടുണ്ട്. അതേസമയം 712ൽ 312 ബാറുകൾക്ക് ലൈസൻസ് ഫീസ് തിരികെ നൽകേണ്ടതുണ്ട്. ഏകദേശം 40കോടിയിലേറെ രൂപ ഈ ഇനത്തിൽ സർക്കാർ തിരികെ നൽകണം. ഇത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം അടുത്ത മന്ത്രിസഭായോഗത്തിലേ കൈക്കൊള്ളും.

ഒപ്പം പൂട്ടുന്ന ബാറുകൾക്ക് ബിയർ വൈൻ ലൈസൻസ് നൽകുന്ന കാര്യവും ക്ലബുകളുടെ കാര്യവും അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കും. ക്‌ളബ്ബുകളുടെ കീഴിൽ പ്രവർത്തിക്കുന്ന ബാറുകളുടെ കാര്യത്തിൽ തീരുമാനം എടുക്കാത്തതിനാൽ അവയ്ക്കും നിരോധനം ഉണ്ടാവില്ലെന്നാണ് അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP