Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എട്ട് ഹോട്ടലുകൾക്ക് ബാർ ലൈസൻസ് ലഭിച്ചത് ഒറ്റ ദിവസം കൊണ്ട്; 42 ബാറുകൾക്ക് ഒരാഴ്ച കൊണ്ട് ലൈസൻസ് ലഭിച്ചപ്പോൾ തുക കുറഞ്ഞ് പോയവർക്ക് മാസങ്ങൾ കാത്തിരിക്കേണ്ടി വന്നു; ബാബുവിന് കുരുക്കാവാൻ ലൈസൻസ് അനുവദിച്ചതിലെ കാലതാമസവും കാരണമാക്കും

എട്ട് ഹോട്ടലുകൾക്ക് ബാർ ലൈസൻസ് ലഭിച്ചത് ഒറ്റ ദിവസം കൊണ്ട്; 42 ബാറുകൾക്ക് ഒരാഴ്ച കൊണ്ട് ലൈസൻസ് ലഭിച്ചപ്പോൾ തുക കുറഞ്ഞ് പോയവർക്ക് മാസങ്ങൾ കാത്തിരിക്കേണ്ടി വന്നു; ബാബുവിന് കുരുക്കാവാൻ ലൈസൻസ് അനുവദിച്ചതിലെ കാലതാമസവും കാരണമാക്കും

മൂവാറ്റുപുഴ: മുൻ എക്‌സൈസ് മന്ത്രി കെ ബാബുവിന് വിജിലൻസ് ഡയറക്ടറുടെ ചുവപ്പ് കാർഡ് കാണേണ്ടി വരുമെന്ന് ഉറപ്പ്. യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ബാർ ലൈസൻസുകൾ അനുവദിക്കുന്നതിൽ വിവേചനംകാട്ടിയതിന്റയും കാലതാമസം വരുത്തിയതിന്റെയും രേഖകളുമായി വിജിലൻസ് ബാബുവിനെ കുടക്കാൻ ഉറച്ചാണ് നീങ്ങുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ ലൈസൻസ് ലഭിച്ച ബാറുകളുടെ എണ്ണം 42 ആണ്. എന്നാൽ തേക്കടി ഹോളിഡേ വിസിറ്റിന് ലൈസൻസിനായി കാത്തിരിക്കേണ്ടി വന്നത് 98 ദിവസമാണ്.

അപേക്ഷ ലഭിച്ച് ഒരു ദിവസം കൊണ്ട് ലൈസൻസ് നേടിയവരുടേയുംമാസങ്ങൾ കാത്തിരുന്നവരുടേയും പട്ടിക മുൻ എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരായ ദ്രുതപരിശോധനാ റിപ്പോർട്ടിനോടൊപ്പം വിജിലൻസ് പ്രത്യേക പട്ടികയായി കോടതിയിൽ സമർപ്പിച്ചു. ആലപ്പുഴ ശ്രീലക്ഷ്മി, കോട്ടയം എക്‌സ്‌കാലിബർ, കോട്ടയം ഹോട്ടൽ കാവേരി ഇന്റർനാഷണൽ, പാലക്കാട് മാപ്‌സ് റെസിഡൻസി, തൃശൂർ കുന്നത്തൂർമന ആയുർവേദ ഹെറിറ്റേജ്, ചേലക്കര ഹോട്ടൽ അരമന, കാസർഗോഡ് വിവാൻഡ താജ്, കണ്ണൂർ ഹോട്ടൽ എലഗൻസ് എന്നിവയ്ക്ക് ഒറ്റദിവസം കൊണ്ട് ലൈസൻസ് ലഭിച്ചു.

കൊല്ലം, പറവൂർ ഫ്രാഗ്രന്റ് റിസോർട്ടിന് 81 ദിവസവും പാലക്കാട് ഗോപാലപുരം റസ്‌റ്റോറന്റിന് 54 ഉം പാലക്കാട് ഹോട്ടൽ ഗായത്രിക്ക് 65 ഉം ഒറ്റപ്പാലം കൊട്ടാരം ഹോട്ടലിന് 50 ഉം കോഴിക്കോട് സൂര്യ ഗ്യാലക്‌സിക്ക് 65 ഉം ആലുവ ഡയാനക്ക് 36 ഉം ദിവസങ്ങൾ ലൈസൻസിനായി കാത്തിരിക്കേണ്ടി വന്നതായി പട്ടിക വ്യക്തമാക്കുന്നു. ഒരേ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് എല്ലാ ഹോട്ടലുകൾക്കും ബാർ ലൈസൻസ് അനുവദിക്കുന്നത്. ചില സ്ഥാപനങ്ങൾക്ക് ഒറ്റ ദിവസം കൊണ്ടും മറ്റുള്ളവയ്ക്ക് മാസങ്ങൾ കാത്തിരിക്കേണ്ടി വന്നതും അഴിമതി നടന്നതിന്റെ തെളിവാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അഴിമതിയുടെ വ്യക്തമായ തെളിവായി ഈ ലൈസൻസ് നൽകലിനെ വിജിലൻസ് കാണുന്നു. ഡയറക്ടർ ജേക്കബ് തോമസ് നേരിട്ടാണ് അന്വേഷണം നടത്തുന്നത്. അതുകൊണ്ട് തന്നെ ബാഹ്യ ഇടപെടലൊന്നും നടക്കുന്നുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP