Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

312 ബാറുകൾ എത്ര കാലം പ്രവർത്തിക്കും? ആശങ്കയോടെ ബാറുടമകൾ; മാർച്ച് വരെ അനുവദിച്ചാൽ പൂട്ടിയതും തുറക്കേണ്ടി വരുമോ?

312 ബാറുകൾ എത്ര കാലം പ്രവർത്തിക്കും? ആശങ്കയോടെ ബാറുടമകൾ; മാർച്ച് വരെ അനുവദിച്ചാൽ പൂട്ടിയതും തുറക്കേണ്ടി വരുമോ?

തിരുവനന്തപുരം: പൂട്ടിയ 418 ബാറുകൾ ഇനി തുറക്കേണ്ടെന്നും തുറന്ന ബാറുകൾ അടയ്ക്കണമെന്നുമുള്ള യു.ഡി.എഫ് തീരുമാനം പക്ഷേ ആശങ്കയിലാക്കിയത് ബാറുടമകളെയാണ്. ഇത് സർക്കാർ നയമാക്കിയാലും ഈ വർഷം നടപ്പാകുമോ എന്ന കാര്യത്തിലും അവ്യക്തത നിലനിൽക്കുകയാണ്.

മുഖ്യമന്ത്രി പ്രഖ്യാപിച്ചതു പോലെ അടുത്ത വർഷം ഏപ്രിൽ ഒന്നു മുതൽ ഫൈവ് സ്റ്റാർ ബാറുകൾക്ക് മാത്രമേ മദ്യ വില്പനയ്ക്കുള്ള അനുമതി നൽകൂ എന്ന തീരുമാനം സർക്കാർ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയാൽ നിലവിൽ തുറന്നിരിക്കുന്ന ബാറുകൾക്കും വിവിധ ക്‌ളബുകൾക്കുമുള്ള ബാർ ലൈസൻസ് അടുത്ത വർഷം മാർച്ച് 31ന് അവസാനിക്കും. അതേ സമയം യു.ഡി.എഫിന്റെ തീരുമാനം മന്ത്രിസഭ അംഗീകരിച്ച് അബ്കാരി ചട്ടങ്ങളിൽ ഭേദഗതി വരുത്തി എങ്ങനെ വിജ്ഞാപനം ഇറക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇത്.

എന്നാൽ അടുത്ത വർഷം മാർച്ച് വരെ ലൈസൻസ് നേടിയ ബാറുകളുടെ പ്രവർത്തന വിഷയത്തിൽ അപ്പോഴും അവ്യക്തത തുടരും. 2014-15 ലെ അബ്കാരി നയമാണ് സർക്കാർ പ്രഖ്യാപിക്കേണ്ടത്. ഇത് പ്രഖ്യാപിക്കാത്തതിനാൽ മുൻ വർഷത്തെ നയം അനുസരിച്ചാണ് 312 ബാറുകളിൽ നിന്ന് ലൈസൻസ് ഫീസ് വാങ്ങി മാർച്ച് 31 വരെ പ്രവർത്തിക്കാൻ അനുമതി നൽകിയത്. എന്നാൽ നടപ്പു വർഷത്തെ അബ്കാരി നയത്തിൽ കേരളത്തിൽ ഒരു ബാറും പ്രവർത്തിപ്പിക്കേണ്ടെന്നു സർക്കാർ തീരുമാനിച്ചാൽ ഇപ്പോൾ തുറന്നിരിക്കുന്ന എല്ലാ ബാറുകളും അടയ്‌ക്കേണ്ടി വരും.

ഇനി ഇത് സംബന്ധിച്ച് ബാറുടമകൾ കോടതിയിൽ പോയാൽ സർക്കാരിന്റെ നയത്തിൽ കോടതിക്ക് ഇടപെടാൻ ആവില്ലെങ്കിലും നയത്തിൽ വിവേചനം ഉണ്ടെങ്കിൽ ഇടപെടാൻ കഴിയും. അങ്ങനെ വന്നാൽ ഇപ്പോൾ അടഞ്ഞു കിടക്കുന്ന ബാറുകളിൽ നിശ്ചിത നിലവാരം ഉള്ളവയ്ക്കും തുറക്കാൻ അവസരം ലഭിച്ചു കൂടെന്നില്ല. നിലവിൽ തുറന്നിരിക്കുന്ന ബാറുകൾ പ്രവർത്തിക്കാൻ അനുവദിക്കുകയും അടഞ്ഞു കിടക്കുന്നവയെ തുറക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്താൽ സ്വാഭാവികമായും ഇവർ കോടതിയെ സമീപിക്കും. അത് നിലവാരമുള്ള മറ്റ് ബാറുകൾക്ക് ഗുണം ചെയ്‌തേക്കാം. ഏതായാലും വിഷയത്തിന്റെ നിയമവശങ്ങൾ സർക്കാരിന് ഇനിയും തലവേദനയാകാം. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP