Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒടുവിൽ രണ്ടും കൽപ്പിച്ച് ബാറുടമകൾ; പണം നൽകിയവരുടെ ലിസ്റ്റ് പുറത്തു വിടും; എല്ലാ കുറ്റവും മാണിയുടെ പുറത്തു ചാരി രക്ഷപ്പെട്ടവർ ആപ്പിലാകും; അസോസിയേഷൻ ബിജു രമേശിന് ഒപ്പം

ഒടുവിൽ രണ്ടും കൽപ്പിച്ച് ബാറുടമകൾ; പണം നൽകിയവരുടെ ലിസ്റ്റ് പുറത്തു വിടും; എല്ലാ കുറ്റവും മാണിയുടെ പുറത്തു ചാരി രക്ഷപ്പെട്ടവർ ആപ്പിലാകും; അസോസിയേഷൻ ബിജു രമേശിന് ഒപ്പം

കൊച്ചി: ബാർഉടമകളിൽ നിന്ന് പിരിച്ചെടുത്ത പണം ആർക്കൊക്കെ നൽകിയെന്ന് കേരള ബാർ ഹോട്ടൽസ് അസോസിയേഷന്റെ അടുത്ത എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ വ്യക്തമാകും. ഇന്നലെ ചേർന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ പങ്കെടുത്ത ഭൂരിഭാഗം അംഗങ്ങളും വർക്കിങ് പ്രസിഡന്റ് ബിജു രമേശിന്റെ നിലപാടുകൾക്ക് ബാർ ഉടമകളിൽ ഭൂരിഭാഗവും പിന്തുണ നൽകി. ബിജു നേരിടുന്ന വിജിലൻസ് കേസുകൾക്ക് തെളിവുകൾ ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകാനും തീരുമാനിച്ചു. ഇതോടെ സംഘടന ബിജുവിനൊപ്പമായെന്നും വ്യക്തമായി.

സംഘടന നടത്തിയ പിരിവുൾപ്പടെയുള്ള മുഴുവൻ കണക്കുകളും അടുത്ത എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ അവതരിപ്പിക്കാൻ ജനറൽസെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായി യോഗ തീരുമാനങ്ങൾ വിശദീകരിച്ച അസോസിയേഷൻ പ്രസിഡന്റ് രാജ്കുമാർ ഉണ്ണി പറഞ്ഞു. ഭിന്നതകൾ ഒഴിവാക്കി വ്യവസായ വളർച്ചയ്ക്ക് ഒരുമിച്ചു നിൽക്കും. ബിജു ഉൾപ്പെടെ നേരിടുന്ന വിജിലൻസ് കേസുകളിൽ തെളിവുകൾ സമർപ്പിക്കും. നുണപരിശോധനയ്ക്ക് മെഡിക്കൽ ഉപദേശം തേടും. സുപ്രീം കോടതിയിലെ കേസുകൾ നടത്തുന്നതിന് പ്രമുഖ അഭിഭാഷകരെ നിയോഗിക്കും. സർക്കാർ തങ്ങളെ വഞ്ചിച്ചതിൽ യോഗം ശക്തിയായി പ്രതിഷേധിച്ചെന്നും രാജ്കുമാർ ഉണ്ണി പറഞ്ഞു. ഇതോടെ ബാർ കോഴ കേസും നിർണ്ണായക വഴിത്തിരിവിൽ എത്തുകയാണ്. കെ ബാബുവിനെതിരെ ഉയർന്ന ആരോപണങ്ങൾക്കും തെളിവ് നൽകേണ്ടി വരും. അതിലുപരി ഏതെല്ലാം മന്ത്രിമാർക്കാണ് പണം നൽകിയതെന്നും പുറത്താകും. ഇതേ ബാർ കോഴ ആരോപണങ്ങൾക്ക് കൂടുതൽ കരുത്തു പകരും.

പിരിച്ച പണത്തിന്റെ കണക്ക് അടുത്ത കമ്മിറ്റിയിൽ അവതരിപ്പിക്കാമെന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ബിജു രമേശ് പ്രതികരിച്ചു. അടുത്ത എക്‌സിക്യൂട്ടീവ് യോഗം കഴിയട്ടെയെന്നായിരുന്നു അടുത്തിടെ വിമതയോഗം ചേർന്ന എലഗൻസ് ഗ്രൂപ്പ് ഉടമ ബിനോയിയുടെ പ്രതികരണം. സംഘടന ഒറ്റക്കെട്ടായെന്ന് സൂര്യ ഗ്രൂപ്പ് ഉടമ വി എം. രാധാകൃഷ്ണനും വ്യക്തമാക്കി. 70 എക്‌സിക്യൂട്ടീവ് അംഗങ്ങളിൽ 42 പേരാണ് ഇന്നലെ പാലാരിവട്ടം റെനൈ ഹോട്ടലിൽ നടന്ന യോഗത്തിൽ പങ്കെടുത്തത്. രൂക്ഷമായ തർക്കങ്ങൾക്കിടെ യോഗം സംഘർഷത്തിലേക്ക് നീങ്ങുമെന്നു വരെ തോന്നിച്ചു. ഇതോടെ അടുത്ത എക്‌സിക്യൂട്ടീവിൽ കണക്കുകൾ അവതരിപ്പിക്കാമെന്ന ധാരണ ചില നേതാക്കൾ മുന്നോട്ടു വയ്ക്കുകയും അംഗീകരിക്കപ്പെടുകയുമായിരുന്നു.

ബാർ ഉടമകളിൽ നിന്ന് പിരിച്ച പണം ആർക്കെല്ലാം നൽകി, ഏതു രീതിയിൽ ചെലവാക്കി എന്നതിന്റെ വിശദാംശങ്ങൾ അടുത്ത എക്‌സിക്യൂട്ടീവ് യോഗത്തിൽ ജനറൽ സെക്രട്ടറി അവതരിപ്പിക്കും. വിജിലൻസ് അന്വേഷണവുമായി പൂർണമായി സഹകരിക്കും. ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം മാത്രം നുണപരിശോധനയ്ക്കു ഹാജരായാൽ മതിയെന്നും ബാർ ഹോട്ടൽ ഉടമകൾ തീരുമാനിച്ചു. അതേസമയം, അസോസിയേഷന്റെ വരവ് ചെലവ് കണക്ക് സംബന്ധിച്ചു രൂക്ഷമായ വാദപ്രതിവാദങ്ങൾ യോഗത്തിലുണ്ടായി. ആയിരം കോടിയോളം രൂപയുടെ കടത്തിൽ മുങ്ങിയ ബാറുടമകളുടെ വായ്പ ഇളവ് ചെയ്യാൻ അസോസിയേഷൻ ഇടപെടണമെന്നു നിർവാഹകസമിതിയംഗങ്ങൾ ആവശ്യപ്പെട്ടു.

ലൈസൻസ് സംബന്ധിച്ച കേസ് നടത്തിപ്പുമായി മുന്നോട്ടുപോകാനും തീരുമാനിച്ചു.രാഷ്ട്രീയ കോളിളക്കം ഉണ്ടാക്കിയ ബാർ കോഴ ആരോപണങ്ങൾക്കു ശേഷമുള്ള ബാർ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷന്റെ ആദ്യ സന്പൂർണ എക്‌സിക്യുട്ടീവ് യോഗമാണ് ഇന്ന് നടന്നത്. ബാർ കോഴ കേസിൽ ബിജു രമേശിനു പിന്തുണ നൽകാൻ ബാർ ഉടമകളുടെ അസോസിയേഷൻ തീരുമാനിച്ചു. ബിജുവിന്റെ ആരോപണങ്ങളെ ബാർ ഉടമകളിൽ ഭൂരിഭാഗവും പിന്തുണച്ചു. പിരിച്ച പണത്തിന്റെ കണക്ക് ഉടൻ അവതരിപ്പിക്കാനും കൊച്ചിയിൽ ചേർന്ന യോഗത്തിൽ ധാരണയായി.

ബാർ കേസ് നടത്തിപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉയർന്ന സാഹചര്യത്തിലായിരുന്നു കൊച്ചിയിൽ നിർവാഹകസമിതിയോഗം ചേർന്നത്. നേതൃത്വത്തിനെതിരെ കുടത്ത വിമർശനം ഉന്നയിച്ച എലഗന്റ് ബിനോയ് ആണ് അഞ്ച് മണിക്കൂർ നീണ്ട യോഗത്തിനു ശേഷം ആദ്യം ഇറങ്ങിയത്. പിരിച്ച പണത്തിന്റെ കണക്ക് അടുത്ത യോഗത്തിൽ അവതരിപ്പിക്കുമെന്നു നേതൃത്വം സമ്മതിച്ചതായി അറിയിച്ച ബിനോയ്, അധികം പ്രതികരിക്കാതെ പുറത്തേക്കു പോയി. പിന്നാലെ ബിജു രമേശിനെപ്പം പുറത്തേക്കെത്തിയ പ്രസിഡന്റ് രാജ്കുമാർ ഉണ്ണി, കോഴപ്രശ്‌നത്തിൽ പൂർണ പിന്തുണ പ്രഖ്യാപിച്ചു. വിജിലൻസ് അന്വേഷണവുമായി സഹകരിക്കും. വൈദ്യോപദേശം അനുകൂലമെങ്കിൽ നുണപരിശേധനക്കും തയാറാണ്. ബാർകോഴ സംബന്ധിച്ച മുഴുവൻ തെളിവുകളും കൈമാറും.

മാണിയും ബാബുവും അല്ലാതെ കൂടുതൽ പേരുകൾ ബാർ കോഴയിൽ ഉയർന്നുവരാനുള്ള സാധ്യതയാണ് ഇന്നലത്തെ സംഭവ വികാസങ്ങൾ ഉണ്ടാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP