Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാഹി ദേശീയ പാതയിലെ മുഴുവൻ ബാറുകളും തുറക്കുന്നു; പൂട്ടിയ മദ്യശാലകൾ തുറക്കാൻ പുതുച്ചേരി സർക്കാറിന്റെ അനുമതി; ബാറുകൾ തുറക്കുന്നത് ജൂലൈ 11ലെ സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി

മാഹി ദേശീയ പാതയിലെ മുഴുവൻ ബാറുകളും തുറക്കുന്നു; പൂട്ടിയ മദ്യശാലകൾ തുറക്കാൻ പുതുച്ചേരി സർക്കാറിന്റെ അനുമതി; ബാറുകൾ തുറക്കുന്നത് ജൂലൈ 11ലെ സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മാഹിയിൽ ദേശീയ പാതയോരത്തെ അടച്ചുപൂട്ടിയ മുഴുവൻ ബാറുകളും തുറക്കാൻ അനുമതി. ദേശീയ-സംസ്ഥാന പാതയോരങ്ങിൽ അഞ്ഞൂറ് മീറ്റർ ദൂരപരിധിയിലുള്ള മദ്യവിൽപ്പന ശാലകൾ പൂട്ടണമെന്ന ഉത്തരവ് മുനിപ്പൽ പരിധിയിൽ ബാധകമല്ലെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഈ ഉത്തരവ് പ്രകാരമാണ് ബാറുകൾ തുറക്കാൻ അനുമതി നൽകിയത്. പുതുച്ചേരി സർക്കാർ പ്രവർത്തനാനുമതി നൽകിയതായി ബാറുടമകൾ അറിയിച്ചു.

ദേശീയ-സംസ്ഥാന പാതയോരത്തെ മദ്യവിൽപ്പന ശാലകൾ പൂട്ടിക്കൊണ്ട് കഴിഞ്ഞ ഡിസംബർ 15നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. മാർച്ച് 31നകം വിധി നടപ്പിലാക്കാനായിരുന്നു സുപ്രീം കോടതി ഉത്തരവ്. എന്നാൽ വിധി മുനിസിപ്പാലിറ്റി പരിധിയിലുള്ള ബാറുകൾക്കും മദ്യവിൽപ്പന ശാലകൾക്കും ബാധകമല്ലെന്ന് ഇക്കഴിഞ്ഞ ജൂലൈ 11ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതേതുടർന്നാണ് പുട്ടിയ മദ്യശാലകൾ തുറക്കാൻ വഴിയൊരുങ്ങിയത്.

ഇത് പ്രകാരം നേരത്തേ ലൈസൻസ് ലഭിച്ചിട്ടുള്ള ബാറുകൾക്കും മദ്യവിൽപ്പന കേന്ദ്രങ്ങൾക്കും അതേ സ്ഥലത്തുതന്ന പ്രവർത്തിക്കാൻ ഉടൻ തന്നെ അനുമതി നൽകണമെന്നാണ് പുതുച്ചേരി എക്സൈസ് കമ്മീഷണറുടെ ഉത്തരവിൽ പറയുന്നത്. കാരക്കൽ, മാഹി, യാനം എന്നിവിടങ്ങളിലെ ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ഇതുസംബന്ധിച്ച് എക്സൈസ് കമ്മീഷണർ കത്തയച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP