Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേസെടുക്കാൻ അറിയില്ലെങ്കിൽ ചെരയ്ക്കാൻ പൊലീസിനോട് മണി ആശാൻ; പ്രതിഷേധവുമായി ബാർബർമാർ

കേസെടുക്കാൻ അറിയില്ലെങ്കിൽ ചെരയ്ക്കാൻ പൊലീസിനോട് മണി ആശാൻ; പ്രതിഷേധവുമായി ബാർബർമാർ

തൊടുപുഴ: നാവിന് യാതൊരു ലൈസൻസുമില്ലാത്ത നേതാവാണ് താനെന്ന് ഇടുക്കി സിപിഐ(എം) ജില്ലാ സെക്രട്ടറി എം എം മണി പലതവണ തെളിയിച്ചിട്ടുണ്ട്. ഇടുക്കിക്കാരുടെ ആശാന്റെ കൊലവെറി പ്രസംഗം ബിബിസിയിൽ പോലും ഹിറ്റായിരുന്നു. എന്തായാലും കേസുമായി ബന്ധപ്പെട്ട് പൊലീസ് വാസമൊക്കെ കഴിഞ്ഞതോടെ ആശാൻ അൽപ്പമൊന്ന് ഒതുങ്ങിക്കഴിയുകയായിരുന്നു. ഇതിനിടെയാണ് പൊലീസ് വീണ്ടും മണിയാശാനെ പ്രകോപിപ്പിച്ചത്. ഇടുക്കി എംപി ജോയ്‌സ് ജോർജ്ജിനെ കോൺഗ്രസ് പ്രവർത്തകർ കൈയേറ്റം ചെയ്ത സംഭവത്തിൽ പൊലീസ് നടപടി എടുക്കാത്തതാണ് ആശാനെ പ്രകോപിപ്പിച്ചത്. കേസെടുക്കാൻ ്അറിയില്ലെങ്കിൽ കാക്കി കുപ്പായം അഴിച്ചുവച്ച് ചെരയ്ക്കാൻ പൊയ്ക്കൂടെ എന്നാണ് എം എം മണി പ്രസംഗത്തിനിടെ തട്ടിവിട്ടത്. എന്തായാലും മണി ആശാന്റെ പ്രസംഗം കേൾക്കാൻ എത്തിയവർക്കും സിപിഐ(എം) അനുഭാവികൾക്കും ഈ പ്രസംഗം നന്നേ ബോധിച്ചു. എന്നാൽ തങ്ങളുടെ തൊഴിലിനെ അധിക്ഷേപിച്ച് സംസാരിച്ച മണി ആശാനെതിരെ പ്രതിഷേധവുമായി തിരിഞ്ഞിരിക്കയാണ് ബാർബർമാർ.

എം എം മണിയുടെ വിവാദ പ്രസംഗത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത് കേരളാ സ്‌റ്റേറ്റ് ബാർബർ - ബ്യൂട്ടീഷ്യൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇടുക്കിയിലെ നാലു താലൂക്കുകളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. തൊഴിലിനെ പരിഹസിച്ചതിൽ പ്രതിഷേധിച്ച് സിപിഎമ്മിന് ഇനിമുതൽ പിരിവു നൽകേണ്ടെന്നാണ് സംഘടനയുടെ തീരുമാനം. കൂടാതെ പാർട്ടി പത്രം ബഹിഷ്‌ക്കരിക്കുന്നതും സംഘടന ആലോചിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കട്ടപ്പനയിൽ ഇന്ന് പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്.

എം.എം. മണി പരാമർശം പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. മലയോര ഹൈവേ വിവാദത്തിൽ ജോയ്‌സ് ജോർജ് എംപിയെ കുമളിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് സിപിഐ(എം) പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്നുവെന്നാരോപിച്ച് പാർട്ടി വ്യാഴാഴ്ച കുമളി പൊലീസ് സ്‌റ്റേഷനിലേക്കു നടത്തിയ മാർച്ചിലായിരുന്നു മണിയുടെ വിവാദ പ്രസംഗം.

''യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുക്കാൻ കഴിയില്ലെങ്കിൽ കാക്കിക്കുപ്പായം ഊരിവച്ച് പൊലീസുകാർ ചെരയ്ക്കാൻ പോകുന്നതാണു നല്ലത്. ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുക്കുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ ചെറിയ തട്ടലും മുട്ടലുമൊക്കെ ഉണ്ടാകും. എംപിയെ കൈകാര്യം ചെയ്യാനും കരിങ്കൊടി കാട്ടാനും യൂത്ത് കോൺഗ്രസ് എത്തിയാൽ നല്ല പെട കൊള്ളും. വനം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഏഭ്യനും, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നികൃഷ്ട ജീവിയുമാണ്. പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കിയാൽ പ്രതികരിക്കും, കോൺഗ്രസുകാരെ പാഠം പഠിപ്പിക്കും. മണക്കാട്ടെ പ്രസംഗത്തിന്റെ പേരിൽ എനിക്കെതിരെ കേസെടുത്തതോടെ ഞാൻ രാജ്യം മുഴുവൻ പ്രശസ്തനായി.- ഇതായിരുന്നു മണിയുടെ പ്രസംഗം.

എന്തായാലും മണി ആശാന്റെ തീപ്പൊരു പ്രസംഗം വീണ്ടും സിപിഎമ്മിന് വിനയായിരിക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP