Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാസ്‌കറ്റ് ബോൾ താരം മനോജും വോളിബോൾ താരം ശ്രുതിയും വിവാഹിതരായി

കാസർകോട്: ദേശീയ കായികരംഗത്ത് തിളങ്ങി നിൽക്കുന്ന രണ്ട് താരങ്ങൾ വിവാഹിതരായി. ദേശീയ ബാസ്‌കറ്റ് ബോൾ താരം ആർ മനോജും ദേശീയ വോളിബോൾ താരം എൻ ശ്രുതിമോളുമാണ് വിവാഹിതരായത്.

പാലക്കാട് നെന്മാറ തോട്ടകുളം രാജഗോപാലന്റെയും കൃഷ്ണവേണിയുടെയും മകനായ മനോജ് 2010ൽ ദേശീയ ടീമിൽ അംഗമായിരുന്നു. പരിക്കിനെ തുടർന്ന് ടീമിൽ നിന്നു വിട്ടു നിന്ന ശേഷം സംസ്ഥാന ടീമിൽ കളിക്കുകയാണ് മനോജ്. സെൻട്രൽ എക്‌സൈസ് ആൻഡ് കസ്റ്റംസിൽ എറണാകുളത്ത് ഇൻസ്‌പെക്ടറാണ് മനോജ്.

ഒടയംചാൽ ചക്കിട്ടടുക്കം ജയകുമാറിന്റെയും രുഗ്മിണിയുടെയും മകളായ ശ്രുതി ഇഞ്ചിയോൺ ഏഷ്യൻഗെയിംസിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തിരുന്നു. തിരുവനന്തപുരം കെഎസ്ഇബിയിൽ ജൂനിയർ അസിസ്റ്റന്റാണ് ശ്രുതി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP