Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എൻഡിഎയിൽ നിന്നും നേരിടുന്നത് കടുത്ത അവഗണന; വേങ്ങരയിൽ നടക്കുന്ന എൻഡിഎ തെരഞ്ഞെടുപ്പ് കൺവൻഷനിൽ ബിഡിജെഎസ് പങ്കെടുക്കില്ല; ഇന്ന് രാവിലെ നടക്കുന്ന കൺവെൻഷനിൽ പങ്കെടുക്കേണ്ടെന്ന് ജില്ലാ ഘടകത്തിന് നിർദ്ദേശം

എൻഡിഎയിൽ നിന്നും നേരിടുന്നത് കടുത്ത അവഗണന; വേങ്ങരയിൽ നടക്കുന്ന എൻഡിഎ തെരഞ്ഞെടുപ്പ് കൺവൻഷനിൽ ബിഡിജെഎസ് പങ്കെടുക്കില്ല;  ഇന്ന് രാവിലെ നടക്കുന്ന കൺവെൻഷനിൽ പങ്കെടുക്കേണ്ടെന്ന് ജില്ലാ ഘടകത്തിന് നിർദ്ദേശം

മലപ്പുറം: വേങ്ങരയിൽ നടക്കുന്ന എൻഡിഎ തെരഞ്ഞെടുപ്പ് കൺവൻഷനിൽ ബിഡിജെഎസ് പങ്കെടുക്കില്ല. കൺവൻഷനിൽ പങ്കെടുക്കേണ്ടെന്ന് ജില്ലാ ഘടകത്തിന് നിർദ്ദേശം ലഭിച്ചു. എൻ.ഡി.എയിൽ നിന്ന് നിരന്തരം അവഗണന നേരിടുന്നതിനാലാണ് കൺവെൻഷനിൽ നിന്ന് വിട്ട് നിൽക്കുന്നതെന്നാണ് ബി.ഡി.ജെ.എസ് നേതൃത്വം നൽകുന്ന വിശദീകരണം.

ഇന്ന് രാവിലെ 11നാണ് എൻഡിഎ തെരഞ്ഞെടുപ്പ് കൺവൻഷൻ. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. എൻ.ഡി.എയിൽ തുടർന്നിട്ടും ബി.ഡി.ജെ.എസിനോട് ബിജെപി നേതൃത്തിന് സവർണാധിപത്യ നിലപാടാണുള്ളതെന്ന് ബി.ഡി.ജെ.എസ് ആരോപിച്ചിരുന്നു. തുടർന്ന് എൻ.ഡി.എ വിട്ട് പോരാൻ ബി.ഡി.ജെ.എസ് തയ്യാറാവണമെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വേങ്ങരയിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്ന് വിട്ട് നിൽക്കാൻ നേതൃത്വം തീരുമാനിച്ചത്.

അൽഫോൻസ് കണ്ണന്താനത്തെ കേന്ദ്ര സഹ മന്ത്രിയാക്കിയതിന് പിന്നാലെയാണ് ബി.ഡി.ജെ.എസ് ബിജെപി നേതൃത്വവുമായി ഇടഞ്ഞത്. ബി.ഡി.ജെ.എസ് വിട്ട് നിൽക്കുന്നതോടെ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തെത്താൻ ബിജെപി നേതൃത്വം നൽകുന്ന എൻ.ഡി.എയ്ക്ക് നന്നായി വിയർപ്പൊഴുക്കേണ്ടി വരും. ബിജെപിക്ക് സംസ്ഥാനത്ത് ഏറ്റവും കുറവ് വോട്ട് ലഭിക്കുന്ന മണ്ഡലങ്ങളിൽ ഒന്ന് കൂടിയായ വേങ്ങരയിൽ മൂന്നാം സ്ഥാനത്തിന് വേണ്ടി എസ്.ഡി.പി.ഐയും തിരഞ്ഞെടുപ്പ് രംഗത്ത് ശക്തമായ പ്രചാരണവുമായുണ്ട്.

മൂന്നാം സ്ഥാനത്തെത്തുക എന്ന ഉദ്ദേശത്തോടെ മലപ്പുറം ജില്ലയിൽ തന്നെ ബിജെപിയുടെ സൗമ്യ മുഖമായ കെ.ജനചന്ദ്രൻ മാസ്റ്ററേയാണ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്നത്. സംസ്ഥാന കേന്ദ്ര നേതാക്കളെ അടക്കം മണ്ഡലത്തിലെത്തിച്ച് പ്രചാരണം കൊഴുപ്പിക്കാനും നേതൃത്വം തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്നും ബി.ഡി.ജെ.എസ് വിട്ടു നിൽക്കാൻ തീരുമാനിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP