Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൗന്ദര്യവർധന ലേപനങ്ങൾ സുരക്ഷിതമല്ല; അടങ്ങിയിരിക്കുന്നത് അപകടകരമായ രാസവസ്തുക്കൾ; ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

സൗന്ദര്യവർധന ലേപനങ്ങൾ സുരക്ഷിതമല്ല; അടങ്ങിയിരിക്കുന്നത് അപകടകരമായ രാസവസ്തുക്കൾ; ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

തിരുവനന്തപുരം: സൗന്ദര്യം കൂട്ടാനായി ബ്യൂട്ടിപാർലറുകൾ കയറിയിറങ്ങുന്നുവർ സൂക്ഷിക്കുക. സ്ത്രീകളുടെയും പുരുഷന്മാരുടെയും ബ്യൂട്ടി പാർലറുകളിൽ സൗന്ദര്യവർധക വസ്തുക്കളുടെ പേരിൽ നല്കുന്നതു വ്യാജലേപനങ്ങളാണെന്നു കണ്ടെത്തിയിരിക്കുന്നു. ജൈവഉത്പന്നങ്ങളെന്ന പേരിൽ വിറ്റഴിക്കുന്ന ലേപനങ്ങളും വിശ്വസനീയമല്ലെന്നാണു കണ്ടെത്തിയിരിക്കുന്നത്. ഡ്രഗ്സ് കൺട്രോൾ വകുപ്പ് കേരളത്തിലുടനീളം നടത്തിയ റെയ്ഡിൽ ഇതുമായി ബന്ധപ്പെട്ട് എട്ടു കേസുകൾ രിജസ്റ്റർ ചെയ്തു.

വിവിധ കേന്ദ്രങ്ങളിൽ ബ്യൂട്ടീഷൻ കോഴ്സുകളുടെ പേരിൽ പരിശീലനം നൽകുകയും വായ്പയെടുക്കാൻ വരെ സഹായിച്ചു ബ്യൂട്ടി പാർലറുകൾ തുടങ്ങാൻ വേണ്ട ഒരുക്കങ്ങൾ നടത്തിക്കൊടുക്കുകയും ചെയ്യുന്നവരാണു വ്യാജലേപനൾ വിതരണം ചെയ്യുന്നത്. ഇങ്ങനെ ആരംഭിക്കുന്ന ബ്യൂട്ടിപാർലറുകളെ ഇവർ പുറത്തിറക്കുന്ന നിലവാരമില്ലാത്ത ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള കേന്ദ്രങ്ങളാക്കി മാറ്റുകയാണ്.

ഇതുസംബന്ധിച്ചു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് എട്ടു കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പത്തു ജില്ലകളിലെ വിതരണക്കാരെ കേന്ദ്രീകരിച്ചാണു ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധന നടത്തിയത്.

എറണാകുളത്തും തൃശൂരും രണ്ടു കേസുകളും കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓരോ കേസുകളുമാണ് എടുത്തിരിക്കുന്നത്. സംസ്ഥാന വ്യാപകമായി മുപ്പതോളം ഉദ്യോഗസ്ഥർ പരിശോധനയ്ക്കു നേതൃത്വം കൊടുത്തു.

ശരീരത്തിന് ഏറെ ദോഷം ചെയ്യുന്ന രാസവസ്തുക്കളാണ് ഇത്തരം ലേപനങ്ങളിൽ അടങ്ങിയിരുന്നതെന്ന് ഡ്രഗ്സ് കൺട്രോൾ വകുപ്പ് കണ്ടെത്തി. ജൈവ കൂട്ടുകൾ എന്ന പേരിൽ എത്തിക്കുന്ന പല ലേപനങ്ങളും സുരക്ഷിതമല്ലെന്നാണു കണ്ടെത്തിയിരിക്കുന്നത്. പല ലേപനങ്ങളിലും മാരകമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ചില സാംപിളുകളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ കണ്ടെത്താൻ പരിശോധനയും നടത്തും. ഉൽപാദകരുടെയോ അതിൽ അടങ്ങിയിരിക്കുന്ന ചേരുവകളുടെയോ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്താത്ത ഉൽപന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP