Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുഖ്യമന്ത്രി പറഞ്ഞാലും കുലുങ്ങില്ലെന്നു തന്നെ! തൃശൂർ പൊലീസ് അക്കാദമിയിൽ അപ്രഖ്യാപിത ബീഫ് നിരോധനം തുടരുന്നു; ബീഫ് കഴിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെന്നു ഭീഷണി

മുഖ്യമന്ത്രി പറഞ്ഞാലും കുലുങ്ങില്ലെന്നു തന്നെ! തൃശൂർ പൊലീസ് അക്കാദമിയിൽ അപ്രഖ്യാപിത ബീഫ് നിരോധനം തുടരുന്നു; ബീഫ് കഴിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെന്നു ഭീഷണി

തൃശൂർ: മുഖ്യമന്ത്രിയുടെ വാക്കുകൾ പോലും തൃണവൽഗണിച്ചു പൊലീസ് അക്കാദമിയിൽ അപ്രഖ്യാപിത ബീഫ് നിരോധനം തുടരുന്നു. കഴിഞ്ഞ ദിവസം മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനുത്തരമായി ആരുടെയും ഭക്ഷണത്തിന്റെ കാര്യത്തിൽ ഇടപെടാൻ ഒരു പൊലീസ് ഉദ്യോഗസ്ഥനും അവകാശമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിയുടെ താക്കീത് അവഗണിച്ച് ഇപ്പോഴും തൃശൂർ പൊലീസ് അക്കാദമിയിൽ ബീഫ് നിരോധനം തുടരുകയാണ്. ഐജി സുരേഷ് രാജ് പുരോഹിതിന്റെ കർശന നിലപാടുകളാണ് അക്കാദമിയിൽ തുടരുന്നത്. നിരോധനം ലംഘിച്ചു ബീഫ് കഴിച്ച ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ഉണ്ടാവും എന്നും ഭീഷണി ഉയർന്നിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശം നിലവിലുള്ളപ്പോഴാണ് പുതിയ നടപടികൾ. നിയമസഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് വിജയം ആഘോഷിക്കാൻ ഇടത് അനുകൂല പൊലീസ് ഉദ്യോഗസ്ഥർ കാന്റീനിൽ ബീഫ് വിതരണം ചെയ്തതോടെയാണ് ഐജി വീണ്ടും നടപടികൾക്കൊരുങ്ങിയത്. ഐജി സംഭവം അറിയുന്നതിന് മുൻപു തന്നെ കാന്റീനിൽ എത്തിയ ബീഫ് 100 ഓളം ഉദ്യോഗസ്ഥർ കഴിച്ചു തീർക്കുകയും ചെയ്തു.

നിലവിൽ പൊലീസ് അക്കാദമിയിൽ ഉള്ളത് എട്ടു കാന്റ്റീനുകൾ ആണ്. അതാത് കാന്റ്റീനിൽ നിലവിലുള്ള ഭക്ഷണ കമ്മിറ്റിയാണ് മെനു തീരുമാനിക്കുക. എന്നാൽ സുരേഷ് രാജ് പുരോഹിത് ഐജിയായി ചാർജെടുത്തശേഷം അവിടത്തെ മെനു അടിമുടി മാറി. മുന്പ് ആഴ്ചയിൽ രണ്ടു ദിവസം ചിക്കനും രണ്ടു ദിവസം ബീഫും ലഭിക്കുമായിരുന്ന കാന്റീനിൽ ഇപ്പോൾ ബീഫ് അടുപ്പിക്കാറില്ല. മാസങ്ങൾക്കു മുമ്പ് എം ബി രാജേഷ് എംപിയാണ് ഇവിടത്തെ ബീഫ് വിലക്ക് പുറത്തെത്തിക്കുന്നത്. രണ്ടു വർഷമായി ഇവിടെ ബീഫ് നിരോധനം നിലവിലുണ്ട് എന്നും സംഘപരിവാർ അജണ്ടയ്ക്കു മുന്നിൽ സംസ്ഥാനം ഭരിച്ചിരുന്ന കോൺഗ്രസ് മന്ത്രിസഭ തലകുനിക്കുന്നതിന്റെ തെളിവാണ് ഇതെന്നും രാജേഷ് പോസ്റ്റിൽ പറഞ്ഞിരുന്നു. അതേത്തുടർന്ന് ഔദ്യോഗികമായി ബീഫ് നിരോധനം നിലവിലില്ല എങ്കിലും അക്കാദമിയിൽ ബീഫ് എത്താറില്ല എന്നുള്ള വിവരം അന്ന് ചില പൊലീസ് ഉദ്യോഗസ്ഥരും മാദ്ധ്യമങ്ങളോടു വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP