Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബീഫ് ഫെസ്റ്റുകൾ നടത്തി എസ് എഫ് ഐയും ഡിവൈഎഫ്‌ഐയും; അടിച്ചു തകർക്കാനൊരുങ്ങി യുവമോർച്ചയും ആർഎസ്എസും; ഭക്ഷണത്തെ ചൊല്ലി കേരളം മുഴുവൻ സംഘർഷത്തിലേക്ക്

ബീഫ് ഫെസ്റ്റുകൾ നടത്തി എസ് എഫ് ഐയും ഡിവൈഎഫ്‌ഐയും; അടിച്ചു തകർക്കാനൊരുങ്ങി യുവമോർച്ചയും ആർഎസ്എസും; ഭക്ഷണത്തെ ചൊല്ലി കേരളം മുഴുവൻ സംഘർഷത്തിലേക്ക്

കൊച്ചി: ദാദ്രിയിലെ ബീഷ് കഴിച്ചതിനുള്ള കൊലയിലെ പ്രതിഷേധവുമായി കേരളത്തിലെ ക്യാമ്പസുകളിൽ എസ് എഫ് ഐയും ഡിവൈഎഫ്‌ഐയും ബീഫ് ഫെസ്റ്റുകൾ തുടരും. ഭക്ഷണം കഴിക്കുന്നതിലെ ഇടപെടലുകൾക്കതിരെ സമരം ശക്തമാക്കാനാണ് തീരുമാനം. കോളേജ് മാനേജ്‌മെന്റുകൾ എതിർത്താലും പ്രതിഷേധം തുടരും. ഇതോടെ സംസ്ഥാനത്തെ കലാലയങ്ങൾ സംഘർഷത്തിലേക്ക് നീങ്ങുമെന്നാണ് സൂചന. ഇത്തരത്തിലൊരു റിപ്പോർട്ട് പൊലീസ് സർക്കാരിന് ഉടൻ കൈമാറിയേക്കും. ഇതു സംബന്ധിച്ച വിവരങ്ങൾ ഇന്റലിജൻസ് തയ്യാറാക്കുന്നുണ്ട്.

ബീഫ് ഫെസ്റ്റിന്റെ പേരിൽ എസ്എഫ്‌ഐയും ആർഎസ്എസും തമ്മിൽ സംഘർഷം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇതിന്റെ വ്യക്തമായ ചിത്രവും ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിവധ മാനേജ്‌മെൻുകൾ ബീഫ് ഫെസ്റ്റിനെതിരെ രംഗത്ത് വന്നത്. എന്നാൽ എതിർപ്പ് അവഗണിച്ചും എസ്എഫ്‌ഐ ബീഫ് ഫെസ്റ്റുമായി മുന്നോട്ട് പോവുകയാണ്. അതിനിടെ പോർക്ക് ഫെസ്റ്റിനെ കുറിച്ച് ആർഎസ്എസ് അനുകൂലികളും ചിന്തിക്കുന്നുണ്ട്. ഇത് വർഗ്ഗീയ സംഘർഷത്തിന് പോലും സാധ്യതയുണ്ടാക്കുമെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ അടിയന്തര ഇടപെടലുകളും ജാഗ്രതയും വേണമെന്നാണ് നിർദ്ദേശം.

വർഗീയ ഫാസിസത്തിനെതിരെ എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ എറണാകുളം ഗവ. ലോ കോളേജിലും മഹാരാജാസ് കോളേജിലും ബീഫ്‌ഫെസ്റ്റും മതേതര കൂട്ടായ്മയും സംഘടിപ്പിച്ചു. തൃശൂർ കേരളവർമ കോളേജിൽ ബീഫ്‌ഫെസ്റ്റ് സംഘടിപ്പിച്ച വിദ്യാർത്ഥികളെയും അവർക്കു പിന്തുണ പ്രഖ്യാപിച്ച അദ്ധ്യാപിക ദീപ നിശാന്തിനെയും വേട്ടയാടുന്നതിൽ പ്രതിഷേധിച്ചായിരുന്നു പരിപാടി.ലോ കോളേജിലെ ബീഫ്‌ഫെസ്റ്റിലും മതേതര കൂട്ടായ്മയിലും എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം പങ്കെടുത്തു. പുതിയ സാമൂഹ്യസാഹചര്യത്തിൽ ബീഫ് കഴിക്കുക എന്നത് ഫാസിസത്തിനെതിരെയുള്ള രാഷ്ട്രീയപ്രതിരോധത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നമ്മുടെ ഭക്ഷണപാത്രത്തിൽ ഭരണകൂടം കൈകടത്തുന്നത് അനുവദിക്കാനാവില്ല. സംഘപരിവാർ നയിക്കുന്ന കേന്ദ്രസർക്കാർ ചരിത്രത്തെ വളച്ചൊടിക്കുകയാണ്. സ്വാമി വിവേകാനന്ദന്റെ ഫ്‌ളക്‌സ് വച്ച് പ്രചാരണം നടത്തുന്നവർ അദ്ദേഹവും ബീഫ് കഴിച്ചിരുന്ന ആളാണെന്നത് മറന്നുപോകരുതെന്ന് സന്തോഷ് ഏച്ചിക്കാനം പറഞ്ഞു. ബിജെപി സർക്കാരിനു കീഴിൽ ആവിഷ്‌കാരസ്വാതന്ത്ര്യം ഏറെ വെല്ലുവിളികൾ നേരിടുകയാണെന്ന് കലാകാരി സജിത മഠത്തിൽ പറഞ്ഞു. ഗുലാം അലിയെപ്പോലുള്ള കലാകാരന്മാർക്ക് പരിപാടി അവതരിപ്പിക്കാൻ അനുമതി നിഷേധിക്കുന്നത് മുഴുവൻ ഭാരതീയർക്കുമുള്ള നഷ്ടമാണ്. ആർഎസ്എസ് മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഇത്തരം നിരോധങ്ങൾ. ബീഫ്‌ഫെസ്റ്റുകൾ ഇത്തരം രാഷ്ട്രീയത്തിനെതിരെയുള്ള മുന്നേറ്റങ്ങളായി വികസിക്കുമെന്നും സജിത മഠത്തിൽ പറഞ്ഞു.

അതിനിടെ തിരൂർ കാലടി ശങ്കരാചാര്യ സംസ്&്വംിഷ;കൃത സർവകലാശാലയുടെ തിരുന്നാവായയിലുള്ള തിരൂർ പ്രാദേശിക കേന്ദ്രത്തിൽ എസ്.എഫ്.ഐ പ്രവർത്തകരുടെ ബീഫ് ഫെസ്റ്റിവെൽ ആർഎസ്എസ് പ്രവർത്തകർ അടിച്ചുതകർത്തു. ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെയാണു സംഭവം. കാമ്പസ് ഡയറക്ടറുടെ അനുമതി പരിപാടിക്ക് ലഭിച്ചിരുന്നു. ഉച്ചയോടെ ബീഫും മറ്റു സാമഗ്രികളും കാമ്പസിലെത്തിച്ചു. വിവരമറിഞ്ഞ് ആർഎസ്എസ് പ്രവർത്തകർ കൂട്ടമായെത്തി. പ്രതിഷേധക്കാർ ബീഫ് കറി പാത്രങ്ങളിൽ പെട്രോളൊഴിക്കുകയും ഫെസ്റ്റിവൽ സാമഗ്രികൾ അടിച്ചു തകർക്കുകയും ചെയ്തു. ഇത്തരം പ്രതിഷേധങ്ങൾ സംസ്ഥാനത്തുടനീളം ഉണ്ടാകാനിടെയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

അതിനിടെ ബീഫ് ഫെസ്റ്റിവലിന് പിന്തുണ നൽകാൻ ഡിവൈഎഫ്‌ഐയും ക്യാമ്പസിലെത്തും. ആർഎസ്എസ് അക്രമങ്ങളെ പ്രതിരോധിക്കാനെന്ന വാദവുമായാകും ഇത്. ഇത് കൂടതൽ സംഘർഷത്തിലേക്ക് കാര്യങ്ങളെത്തിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP