Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആ ഉർവശി ശാപം പിണറായി സർക്കാറിന് ഉപകാരമാകുന്നോ? അവധിയിൽ പോയ ജേക്കബ് തോമസ് തിരികെ പ്രവേശിച്ചില്ലെങ്കിൽ ബെഹ്റയ്ക്ക് ഇപ്പോൾ നൽകിയ വിജിലൻസിന്റെ താൽക്കാലിക ചുമതല സ്ഥിരമായേക്കും; കോടതി വിധിയോടെ ഡിജിപി കസേരയിൽ തിരികെ എത്തുന്ന സെൻകുമാർ കാലാവധി പൂർത്തിയാക്കിയാൽ ബെഹ്റ തിരികെയെത്തും

ആ ഉർവശി ശാപം പിണറായി സർക്കാറിന് ഉപകാരമാകുന്നോ? അവധിയിൽ പോയ ജേക്കബ് തോമസ് തിരികെ പ്രവേശിച്ചില്ലെങ്കിൽ ബെഹ്റയ്ക്ക് ഇപ്പോൾ നൽകിയ വിജിലൻസിന്റെ താൽക്കാലിക ചുമതല സ്ഥിരമായേക്കും; കോടതി വിധിയോടെ ഡിജിപി കസേരയിൽ തിരികെ എത്തുന്ന സെൻകുമാർ കാലാവധി പൂർത്തിയാക്കിയാൽ ബെഹ്റ തിരികെയെത്തും

തിരുവനന്തപുരം: പിണറായി സർക്കാരുമായി നിയമയുദ്ധം നടത്തി ഡിജിപി പദവിയിൽ തിരികെ പ്രവേശിക്കുന്ന ടി.പി. സെൻകുമാറിന് കേവലം രണ്ടു മാസത്തെ സർവീസ് മാത്രമാണ് അവശേഷിക്കുന്നത്. ജൂൺ 30ന് അദ്ദേഹത്തിന്റെ സർവീസ് തീരും. സെൻകുമാർ ഡിജിപി സ്ഥാനത്തേക്കു തിരിച്ചെത്തുമ്പോൾ ഇപ്പോഴത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ വിജിലൻസിന്റെ സ്ഥിരം ചുമതലക്കാരനാകുമെന്നാണ് സൂചന.

ജേക്കബ് തോമസിനെ സർക്കാർ നിർബന്ധിത അവധിയിൽ വിട്ടപ്പോഴാണ് വിജിലൻസിന്റെ താത്കാലിക ചുമതലകൂടി ബെഹ്‌റയ്ക്കു നല്കുന്നത്. സിപിഎമ്മിനും മറ്റ് ഐഎസ്എസ് നേതാക്കൾക്കും എതിരെ മുഖം നോക്കാതെ നടപടി സ്വീകരിച്ചിരുന്ന ജേക്കബ് തോമസിനെ ഒരു പരിധിവരെ മുഖ്യമന്ത്രി പിണറായി വിജയൻ സംരക്ഷിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയിൽനിന്ന് വിജിലൻസ് ഡയറക്ടർക്കെതിരേ തുടർച്ചയായി വിമർശനങ്ങളുണ്ടായി. ഭരണത്തിലെ പലർക്കും അപ്രിയനായ ജേക്കബ് തോമസിനെ ഹൈക്കോടതി വിമർശനം മറയാക്കി നിർബന്ധിത അവധിയെടുപ്പിക്കുകയായിരുന്നു.

ജേക്കബ് തോമസിന്റെ അവധി പിണറായിക്ക് ഉർവശിശാപം ഉപകാരം പോലെയായിരിക്കുകയാണെന്ന് ചിലർ റിപ്പോർട്ട് ചെയ്യുന്നു. സെൻകുമാർ പൊലീസ് മേധാവി സ്ഥാനത്തു തിരിച്ചെത്തുമ്പോൾ ബെഹ്‌റയെ എന്തു ചെയ്യണമെന്ന് പിണറായിക്ക് ആലോചിക്കേണ്ടിവരില്ല. ബഹ്‌റയ്ക്ക് വിജിലൻസിന്റെ സ്ഥിരം ചുമതല നല്കാനായിരിക്കും പിണറായി തീരുമാനമെടുക്കുക.

സുപ്രീംകോടതി വിധിയോടെ സെൻകുമാറിന് പൊലീസ് മേധാവി സ്ഥാനം തിരികെ കൊടുക്കാൻ നിർബന്ധിതരായിരിക്കുകയാണ് സംസ്ഥാന സർക്കാർ. മകളുടെ വിവാഹത്തിന് മുന്നോടിയാണെന്ന കാരണം ബോധിപ്പിച്ചാണ് ജേക്കബ് തോമസ് അവധി എടുത്തിരിക്കുന്നത്. ഒരു മാസത്തെ ആ ആവധി സെൻകുമാറിന്റെ കാലാവധി അവസാനിക്കുന്ന ജൂൺ 30 വരെ ജേക്കബ് തോമസ് അവധി നീട്ടിയാൽ സർക്കാരിന് കാര്യങ്ങൾ എളുപ്പമാകും.

ഒരു മാസത്തെ അവധിയിലാണ് ജേക്കബ് തോമസ് പ്രവേശിച്ചിട്ടുള്ളത്. അദ്ദേഹം തിരിച്ചുവരാൻ സാധ്യതയില്ലെന്നായിരുന്നു റിപ്പോർട്ടുകൾ. തനിക്ക് ഇഷ്ടപ്പെട്ട അദ്ധ്യാപകവൃത്തിയിലേക്ക് ജേക്കബ് തോമസ് മടങ്ങുമെന്നുമായാിരുന്നു അവധിയെടുത്തതിനു തൊട്ടുപിന്നാലെ ഉണ്ടായ റിപ്പോർട്ടുകൾ. എന്നാൽ മകളുടെ വിവാഹക്കാര്യം മുൻനിർത്തിയാണ് അവധിയെന്ന റിപ്പോർട്ടുകൾ പിന്നീടാണ് പുറത്തുവരുന്നത്.

ഏതായാലും ജേക്കബ് തോമസ് നേരത്തേ അവധിയെടുക്കാനുള്ള തീരുമാനമെടുത്തിരുന്നില്ലെങ്കിൽ രണ്ട് കേഡർ ഡിജിപി തസ്തികയ്ക്കു മൂന്നു പേർ എന്ന നിലയിൽ സർക്കാരിന് മറ്റൊരു പ്രതിസന്ധി കൂടി വന്നേനെ. ഇപ്പോൾ സെൻകുമാർ പൊലീസ് മേധാവിയുടെ കസേരയിലേക്ക് തിരിച്ചെത്തുമ്പോൾ ബെഹ്റയ്ക്ക് വിജിലൻസ് ഡിജിപി കസേര സ്ഥിരമായേക്കും. ജൂൺ 30ന് സെൻകുമാർ ഡിജിപി പദവി ഒഴിയുമ്പോൾ ബെഹ്‌റയെ വീണ്ടും പഴയകസേരയിലെത്തിക്കുകയും ചെയ്യും. അതേസമയം, വിധിപകർപ്പ് കിട്ടിയ ശേഷം സർക്കാർ ഇനി നിയമനടപടിക്ക് പോകുമോ എന്നും വ്യക്തമല്ല.

സെൻകുമാറിന് അനുകൂലമായ കോടതി വിധി സ്വാഭാവികമായ നടപടി ക്രമം മാത്രമാണെന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റയുടെ പ്രതികരണം. സർക്കാർ എടുക്കുന്ന ഏത് നടപടിയും സ്വീകരിക്കാൻ താൻ ബാധ്യസ്ഥനാണെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു. വിധി വന്നതിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബെഹ്റയും തമ്മിൽ കണ്ണൂർ ഗസ്റ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകൻ രമൺ ശ്രീവാസ്തവയും കൂടിക്കാഴ്ചയിൽ പങ്കെടുത്തതായാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP