Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബീക്കൺ ലൈറ്റ് ഘടിപ്പിച്ച കാർ ചീറി പാഞ്ഞെത്തിയത് വെഹിക്കൾ ഇൻസ്‌പെക്ടറുടെ മുന്നിൽ; കസ്റ്റഡിയിൽ എടുക്കാതിരിക്കാൻ ഡ്രൈവർ ഓടി രക്ഷപ്പെട്ടു; ചുരുളഴിയുന്നത് വൻ തട്ടിപ്പ്

ബീക്കൺ ലൈറ്റ് ഘടിപ്പിച്ച കാർ ചീറി പാഞ്ഞെത്തിയത് വെഹിക്കൾ ഇൻസ്‌പെക്ടറുടെ മുന്നിൽ; കസ്റ്റഡിയിൽ എടുക്കാതിരിക്കാൻ ഡ്രൈവർ ഓടി രക്ഷപ്പെട്ടു; ചുരുളഴിയുന്നത് വൻ തട്ടിപ്പ്

തിരുവല്ല: ബീക്കൺ ലൈറ്റ് മുകളിൽ ഘടിപ്പിച്ച് തിരുവല്ലയിൽ കൂടി ചീറിപാഞ്ഞ കാർ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പിടികൂടി. വാഹനം ഓടിച്ചിരുന്നയാൾ ഓടി രക്ഷപ്പെട്ടു. പിടികൂടിയ വാഹനം നിരവധി തട്ടിപ്പുകേസുകളിൽ ഉൾപ്പെട്ട വാഹനമെന്നാണ് പ്രാഥമിക നിഗമനം.

കാർ പൊലീസിനു കൈമാറി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഉന്നത സർക്കാർ ഉദ്യോഗസ്ഥന്റെതെന്നു തോന്നിപ്പിക്കുംവിധമാണ് ബീക്കൺ ലൈറ്റുമായി കാർ ചീറി പാഞ്ഞത്. ഇന്നലെ രാവിലെ എം.സി. റോഡിൽ തിരുവല്ല- ചെങ്ങന്നൂർ റോഡിൽ മഴുവങ്ങാട് ചിറയ്ക്കു സമീപം വാഹന പരിശോധനയ്ക്കിടെയാണ് കെ.എൽ. 29 എഫ് 5707ാം നമ്പർ ഫോർഡ് ഫിഗോ കാർ ബീക്കൺ ലൈറ്റ് ഘടിപ്പിച്ച് എ.എം വിഐയുടെ മുന്നിലേക്കെത്തിയത്. സംശയം തോന്നിയ എ.എം വിഐ. ഷിബി സി ജോൺ കൈകാണിച്ചിട്ടും വാഹനം നിർത്താതെ പോയതു സംശയത്തിനിടയാക്കി.

തുടർന്ന് അദ്ദേഹം വാഹനത്തെ പിന്തുടർന്നു പിടികൂടുകയായിരുന്നു. എന്നാൽ, കാർ ഓടിച്ചിരുന്നയാൾ കാറിൽനിന്ന് ബാഗ് എടുത്ത് ഓടിരക്ഷപ്പെട്ടു. ഒടുവിൽ കാർ തുറന്നു പരിശോധന നടത്തിപ്പോൾ നിരവധി ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഒരു ഐ.ഡി. കാർഡും ലഭിച്ചു. എറണാകുളത്തെ ഒരാശുപത്രിയുടെ മേൽവിലാസത്തിൽ സനൽകുമാറിന്റെതാണ് തിരിച്ചറിയൽ കാർഡ്. ഇതിലെ ഫോട്ടോ കാർ ഓടിച്ചിരുന്ന ആളിന്റേതാണെന്ന് എ.എം വിഐ. പറഞ്ഞു.

കാറിന്റെ മുൻഭാഗത്തും പിൻഭാഗത്തും കറുത്ത കവർ കൊണ്ടു മൂടിവച്ചിരുന്ന ബോർഡിൽ ഓൺ നേവൽ ഡ്യൂട്ടി എന്നാണു കണ്ടത്. ഇതോടെ അടുത്തിടെ തിരുവല്ലയിൽ നടന്ന കരസേന റിക്രൂട്ട്‌മെന്റ് റാലിയിൽ തട്ടിപ്പു നടത്തിയിട്ടുള്ളതായും സംശയിക്കുന്നു. പരിശോധനയിൽ ഇതു സ്വകാര്യ കാർ അല്ലെന്നും ടാക്‌സിയാണെന്നും കണ്ടെത്തി. ഹരിപ്പാട് സ്വദേശിനി മായയുടെ പേരിലാണ് രജിസ്‌ട്രേഷൻ.

തിരുവല്ല മുനിസിപ്പൽ മൈതാനിയിൽ കരസേനാ റിക്രൂട്ട്‌മെന്റ് റാലി നടക്കുമ്പോൾ ബീക്കൺ ലൈറ്റ് ഘടിപ്പിച്ച ഇതേ വാഹനം പരിസരത്ത് പലരും കണ്ടിട്ടുണ്ടെന്നാണ് പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP