Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാര്യയുമായി ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കവേ ബംഗാൾ സ്വദേശി സ്വയം കഴുത്തറുത്തു; ആലപ്പുഴയിൽ ഇതരസംസ്ഥാന തൊഴിലാളി കഴുത്തറുത്ത് മരിച്ച നിലയിൽ

ഭാര്യയുമായി ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കവേ ബംഗാൾ സ്വദേശി സ്വയം കഴുത്തറുത്തു; ആലപ്പുഴയിൽ ഇതരസംസ്ഥാന തൊഴിലാളി കഴുത്തറുത്ത് മരിച്ച നിലയിൽ

ആലപ്പുഴ: ആലപ്പുഴ പൂച്ചാക്കലിൽ ഇതരസംസ്ഥാന തൊഴിലാളി സ്വയം കഴുത്തറുത്ത് മരിച്ച നിലയിൽ. ബംഗാൾ സ്വദേശിയായ ഹേമന്തോ റോയ് ബാഗ്ദി (23) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

ഭാര്യയുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ കത്തി കൊണ്ട് സ്വയം കഴുത്ത് അറുക്കുകയായിരുന്നു എന്നാണ് ഒപ്പം താമസിക്കുന്നവർ പൊലീസിനോട് പറഞ്ഞത്. നിലവിളി കേട്ട് ഇവരെത്തുമ്പോൾ ചോരയിൽ കുളിച്ച നിലയിലായിരുന്നു ഹേമന്തോ. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യയുമായി നിരന്തരം വഴക്കിലായിരുന്നു ഹേമന്തോ റോയ് എന്നും ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. രണ്ടു മാസം മുൻപാണ ഇയാൾ പൂച്ചാക്കലിൽ ജോലിക്കെത്തുന്നത്. മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP