Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

എല്ലാവർക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്; മേജർ രവി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം, ഞാൻ പറഞ്ഞത് എന്റേതും: മേജർ രവി തെറ്റിദ്ധരിപ്പിച്ച നടനാണ് മോഹൻലാലെന്ന് പറഞ്ഞ ബെന്യാമിന് പറയാനുള്ളത്

എല്ലാവർക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്; മേജർ രവി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം, ഞാൻ പറഞ്ഞത് എന്റേതും: മേജർ രവി തെറ്റിദ്ധരിപ്പിച്ച നടനാണ് മോഹൻലാലെന്ന് പറഞ്ഞ ബെന്യാമിന് പറയാനുള്ളത്

കോട്ടയം: അസഹിഷ്ണുതയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്ന വേളയിൽ ശക്തമായ ഭാഷയിൽ പ്രതികരിച്ച സാഹിത്യകാരനാണ് ബെന്യാമിൻ. എന്നാൽ അടുത്തിടെ അദ്ദേഹം നടത്തിയ ചില പ്രസ്താവനകൾ സംവിധായകൻ മേജർ രവിയെ ശരിക്കും പ്രകോപിപ്പിക്കുകയും ചെയ്തു. ജെഎൻയു വിഷയത്തിൽ മോഹൻലാൽ ബ്ലോഗെഴുതിയപ്പോൾ അതിനെ വിമർശിച്ച് അതിരൂക്ഷമായ ബ്ലോഗ് അദ്ദേഹം എഴുതിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ഇതേക്കുറിച്ച് അദ്ദേഹം പറഞ്ഞത് സംവിധായകൻ മേജർ രവിയൈ ഉദ്ദേശിച്ചായിരുന്നു. ഇതിൽ പ്രകോപിതനായ സംവിധായകൻ ആരാണ് ബെന്യാമിൻ എന്ന് ചോദിച്ച് രംഗത്തുവരികയും ചെയ്തു. എന്നാൽ ഈ വിഷയത്തിൽ കൂടുതൽ പ്രതികരണം നടത്തി വിവാദത്തിന് വഴിമരുന്നിടാൻ ബെന്യാമിൻ താൽപ്പര്യപ്പെട്ടില്ല.

എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്നായിരുന്നു മേജർ രവിയുടെ അഭിപ്രായത്തോടെ ബെന്യാമിൻ പ്രതികരിച്ചത്. മേജർ രവി അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞെന്ന് മാത്രമേയുള്ളു. ഞാൻ പറഞ്ഞത് എന്റെ അഭിപ്രായവുമാണ്. എല്ലാവർക്കും വ്യത്യസ്ത അഭിപ്രായം ഉണ്ടല്ലോയെന്നും ബെന്യാമിൻ പറഞ്ഞു. മേജർ രവിയെകുറിച്ചും മോഹൻലാലിനെ കുറിച്ചും പ്രതികരിച്ചത് മാദ്ധ്യമപ്രവർത്തരുടെ ചോദ്യത്തിന് മറുപടിയായിട്ടാണെന്നും അദ്ദേഹം മറുനാടനോട് പറഞ്ഞു.

മനോരമ അസോസിയേറ്റ് എഡിറ്റർ വി കെ രവിവർമ തമ്പുരാൻ രചിച്ച 'ശയ്യാനുകമ്പ' എന്ന നോവൽ പ്രകാശനത്തിന് എത്തിയ വേളയിലായിരുന്നു ബെന്യാമിൻ കോട്ടയം പ്രസ് ക്ലബിൽ വച്ച് മോഹൻലാലിനെയും മേജർ രവിയെയും പരാമർശിച്ചത്. സംവിധായകൻ മേജർ രവി തെറ്റിദ്ധരിപ്പിച്ച നടനാണ് മോഹൻലാൽ എന്നായിരുന്നു മോഹൻലാൽ പറഞ്ഞത്. ഇതിന് മറുപടി നൽകിയ മേജർ രവി ബെന്യാമിൻ ഇങ്ങനെ പറഞ്ഞത് അസൂയ കൊണ്ടാണെന്നാണ് വാദിച്ചത്.

ലോകം അറിയപ്പെടുന്ന ആടുജീവിതം എന്ന നോവലിന്റെ സൃഷ്ടാവിനെ തനിക്ക് അറിയുക പോലുമില്ലെന്നാണ് മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ മേജർ രവി പറഞ്ഞത്. മോഹൻലാലിന്റെ പേര് ഈ വിഷയത്തിലേക്ക് വലിച്ചിഴയ്‌ക്കേണ്ട അവാശ്യമില്ലെന്നും രവി പറഞ്ഞു. അദ്ദേഹത്തിന്റെ പേര് വലിച്ചിഴച്ചതു കൊണ്ടാണ് വിഷയത്തിൽ പ്രതികരിക്കുന്നതെന്നും സംവിധായകൻ പറഞ്ഞു. മോഹൻലാലിനോടുള്ള അസൂയ കൊണ്ടാണ് ബെന്യാമിൻ പ്രസ്താവന നടത്തിയതെന്നെ പരാമർശനും മേജർ രവി നടത്തുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP