Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നോട്ടെണ്ണൽ യന്ത്രവും ആവശ്യത്തിനു ജീവനക്കാരും ഇല്ലാതെ ബിവറേജസ് ഔട്ട്‌ലെറ്റുകൾ; 9 മണിക്ക് കട അടച്ചാലും പണം എണ്ണിത്തിട്ടപ്പെടുത്താൻ വേണ്ടി വരുന്നത് പിന്നെയും രണ്ടു മണിക്കൂർ

നോട്ടെണ്ണൽ യന്ത്രവും ആവശ്യത്തിനു ജീവനക്കാരും ഇല്ലാതെ ബിവറേജസ് ഔട്ട്‌ലെറ്റുകൾ; 9 മണിക്ക് കട അടച്ചാലും പണം എണ്ണിത്തിട്ടപ്പെടുത്താൻ വേണ്ടി വരുന്നത് പിന്നെയും രണ്ടു മണിക്കൂർ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: നോട്ടെണ്ണൽ യന്ത്രവും ആവശ്യത്തിന് ജീവനക്കാരുമില്ലാതെ ബിവറേജസ് വിൽപ്പനശാലകളിലെ ജീവനക്കാർ നട്ടംതിരിയുന്നു. ദിവസം പത്തുലക്ഷം മുതൽ 50 ലക്ഷംവരെ രൂപയുടെ കച്ചവടമുള്ള മദ്യശാലകളിൽ രാത്രി ഒമ്പതുമണിക്ക് കച്ചവടം അവസാനിച്ചാലും ജീവനക്കാർക്ക് പുറത്തിറങ്ങാൻ രണ്ടുമണിക്കൂറെങ്കിലും കഴിയണം. വിൽപനയ്ക്കുശേഷം തുക എണ്ണിത്തിട്ടപ്പെടുത്താൻ സമയമെടുക്കുന്നതു മൂലമാണിത്. വിൽപന കേന്ദ്രങ്ങളിൽ ഭൂരിഭാഗവും പ്രവർത്തിക്കുന്നത് നോട്ടെണ്ണൽ യന്ത്രമില്ലാതെയാണ്.

അതേസമയം ഓണക്കാലത്തെ തിരക്ക് നേരിടാൻ മദ്യ വിൽപനശാലകളിൽ ആവശ്യമായ മുൻകരുതലുകൾ ഇതുവരെ ഒരുക്കിയിട്ടില്ല. വിൽപനശാലകൾ വഴി ദിവസം 25 കോടിയും വെയർഹൗസുകളിലൂടെ ആറുകോടിയും ബിവറേജസ് കോർപ്പറേഷന് വരുമാനമുണ്ട്. എന്നാൽ, പല ചില്ലറ വിൽപന ശാലകളിലും ആവശ്യത്തിന് ജീവനക്കാരില്ല. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി നിയമിച്ചവർ കാലാവധി കഴിഞ്ഞ് പിരിഞ്ഞുപോയതോടെ പ്രതിസന്ധി രൂക്ഷമായി.

കൗണ്ടറുകളിലെ തിരക്കേറുന്നതനുസരിച്ച് അതിവേഗം പണം വാങ്ങേണ്ടിവരുന്ന ജീവനക്കാർ പലപ്പോഴും കബളിപ്പിക്കപ്പെടാറുമുണ്ട്.

ഏഴുവർഷംമുമ്പ് സർക്കാർ നൽകിയ നോട്ടെണ്ണൽ യന്ത്രങ്ങൾ ഇപ്പോൾ പല കടകളിലും കാഴ്ച വസ്തുവാണ്. പാലക്കാട് തൃത്താലയിലെ വിൽപ്പനശാലയിൽ 50 ലക്ഷമാണ് ദിവസക്കച്ചവടം. ഇവിടെ ജീവനക്കാർ സ്വന്തം പണംമുടക്കി നോട്ടെണ്ണൽ യന്ത്രം വാങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP