Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാറുകൾക്ക് പൂട്ട് വീണാലും സർക്കാരിനെ രക്ഷപ്പെടുത്തുന്നത് മദ്യം തന്നെ! മദ്യപാനികൾ എല്ലാം ബിവറേജസ് കോർപ്പറേഷൻ ആരാധകരായി മാറി; ബാറുകൾക്ക് താഴ് വീണതോടെ ബിവറേജസിന്റെ ലാഭം കുത്തനെ ഉയർന്നു; പല കൗണ്ടറുകൾ തുറന്നും വിൽപ്പന

ബാറുകൾക്ക് പൂട്ട് വീണാലും സർക്കാരിനെ രക്ഷപ്പെടുത്തുന്നത് മദ്യം തന്നെ! മദ്യപാനികൾ എല്ലാം ബിവറേജസ് കോർപ്പറേഷൻ ആരാധകരായി മാറി; ബാറുകൾക്ക് താഴ് വീണതോടെ ബിവറേജസിന്റെ ലാഭം കുത്തനെ ഉയർന്നു; പല കൗണ്ടറുകൾ തുറന്നും വിൽപ്പന

തിരുവനന്തപുരം: ബാറുകൾ പൂട്ടിയതോടെ മദ്യവിൽപ്പനയുടെ നികുതി മാത്രമല്ല ലാഭവും പൂർണ്ണമായും സർക്കാരിന് സ്വന്തമായി. ബാർ കൂട്ടിയാൽ മദ്യോപയോഗം കുറയുമെന്നും അതിലൂടെ മദ്യവർജ്ജന സമൂഹത്തിലേക്ക് അടുക്കാമെന്നുമായിരുന്നു കരുതിയിരുന്നത്. എന്നാൽ സർക്കാരിന്റെ ഈ പ്രതീക്ഷ തെറ്റുകയാണ്. ബാറുകൾ പൂട്ടിയാലും കുടിക്കേണ്ടവർ കുടിക്കും. അതിനായി അവർ സർക്കാർ നിയന്ത്രണത്തിലുള്ള ബിവറേജസ് കോർപ്പറേഷന്റെ ഔട്ട് ലെറ്റുകളിൽ കാത്ത് കെട്ടികിടക്കുന്നു. അങ്ങനെ ബിവറേജസ് കോർപ്പറേഷന്റെ പെട്ടിയിലേക്ക് പണമെല്ലാം എത്തുന്നു.

ബാറുകൾ പൂട്ടിയശേഷവും മദ്യവിൽപ്പനയിൽ കുറവില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വിൽക്കുന്ന വിദേശ മദ്യത്തിന്റെ അളവ് കുറഞ്ഞെങ്കിലും ബിവറേജസ് കോർപ്പറേഷന്റെ ലാഭം മുകളിലേക്ക് തന്നെ. എന്നാൽ ബിയർ വിൽപ്പനയിൽ വലിയ വർധനവാണവുള്ളത്. കഴിഞ്ഞവർഷം ഏപ്രിൽ മാസത്തിൽ 880.81 കോടിയായിരുന്നു മദ്യവിൽപ്പനയെങ്കിൽ ഈ വർഷം ഏപ്രിലിൽ അത് 992.90 കോടിയായി വർധിച്ചു. 112.09 കോടിയാണ് വർധന(13 ശതമാനം). കഴിഞ്ഞവർഷം മെയ് മാസത്തിൽ 899.71 കോടിയായിരുന്നു വിൽപ്പനയെങ്കിൽ ഈ വർഷം മെയിൽ അത് 1006.15 കോടിയായി വർധിച്ചു. 106.44 കോടിയുടെ വർധന (12 ശതമാനം). കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ രണ്ടുമാസങ്ങളിൽ മാത്രം ബിവറേജസ് കോർപ്പേറഷന്റെ ലാഭം 218.53 കോടി രൂപ.

2013-14ൽ വിറ്റത് 9365.98 കോടിയുെട മദ്യമാണെങ്കിൽ ഈ വർഷം മാർച്ച് വരെ വിറ്റത് 10012.84 കോടിയുടെ മദ്യമാണ്. ബിയറിന്റെ വിൽപ്പന മാർച്ചിനുശേഷം കൂടി. ഏപ്രിൽ മാസത്തിൽ 15.13 ലക്ഷം (മുൻവർഷം 11.27) കേയ്‌സും മെയിൽ 14.52 ലക്ഷം (മുൻവർഷം 9.72) കേയ്‌സുമാണ് വിൽപ്പന നടത്തിയത്. 2014 ഓഗസ്റ്റിലാണ് ഫൈവ് സ്റ്റാർ ഒഴികെയുള്ള ബാറുകൾ അടച്ചുപൂട്ടാൻ സർക്കാർ തീരുമാനമെടുത്തത്. പഞ്ച നക്ഷത്ര പദവിയില്ലാത്ത 710 ബാറുകൾ സർക്കാർ പൂട്ടി. അടച്ചുപൂട്ടിയതിൽ 90 ഹോട്ടലുകൾ ഒഴികെയുള്ളവ പിന്നീട് ബിയർവൈൻ പാർലർ ലൈസൻ സ്വന്തമാക്കി. നിലവിൽ സംസ്ഥാനത്ത് മദ്യവിൽക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലുകൾ 24 എണ്ണം. ഇത് സാധാരണക്കാർക്ക് അപ്രാപ്യവുമല്ല.

ബാറുകൾ പൂട്ടിയ മാസമായ ഒക്ടോബർ 785.58 കോടി രൂപയുടെ മദ്യവിൽപ്പനയാണ് നടന്നത്.(മുൻവർഷം ഇത് 800.19)മദ്യവിൽപ്പനയിൽ കുറവാണ് രേഖപ്പെടുത്തിയത്. ഇത് നവംബർ മാസത്തിൽ വീണ്ടും കുറഞ്ഞു. 719 കോടി(മുൻവർഷം 723 കോടി). എന്നാൽ ഡിസംബറോടെ കാര്യങ്ങൾ മാറി മറിഞ്ഞു. 895 കോടിയായി.(മുൻവർഷം 814)അങ്ങനെ മദ്യവിൽപ്പനയിലൂടെ ലാഭം കൂടി. ജനുവരിയിലും ഫെബ്രുവരിയിലും മാർച്ചിലും വർദ്ധനവ് തുടർന്നു. ഇതോടെ ബിവറേജസ് കോർപ്പറേഷൻ ചില തീരുമാനമെടുത്തു. വലിയ നിര ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ നീക്കവും മദ്യ വിൽപ്പന കൂട്ടി.

കൂടുതൽ കൗണ്ടറുകൾ ഒരുക്കിയായാണ് ബിവറേജസിലെത്തുന്നവർക്ക് കൂടതൽ സൗകര്യങ്ങളൊരുക്കിയത്. ഇത് വിവാദമായതോടെ ചെറിയൊരു വിശദീകരണവുമായി സർക്കാരുമെത്തി. കൗണ്ടറുകൾ കൂടുതലായി തുറന്നിട്ടില്ലെന്നായിരുന്നു അത്. എന്നാൽ അങ്ങനെയല്ല കാര്യങ്ങളെന്നാണ് ബിവറേജസ് ഔട് ലെറ്റുകളിൽ നിന്ന് ലഭിക്കുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP