Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഡിസംബറിൽ ബീവറേജസ് കോർപറേഷൻ വിറ്റത് ആയിരം കോടിയിലേറെ രൂപയുടെ മദ്യം; പുതുവത്സര തലേന്ന് മാത്രം കേരളം കുടിച്ചത് 70 കോടിയുടെ വിദേശ മദ്യം; കൺസ്യൂമർ ഫെഡിന്റെ ഒരു ശാഖയിൽ മാത്രം ഒറ്റദിവസം വിറ്റത് ഒരു കോടിയുടെ മദ്യം: മദ്യത്തിൽ മുങ്ങിത്താഴുന്ന കേരളത്തിന്റെ കണക്കിങ്ങനെ

ഡിസംബറിൽ ബീവറേജസ് കോർപറേഷൻ വിറ്റത് ആയിരം കോടിയിലേറെ രൂപയുടെ മദ്യം; പുതുവത്സര തലേന്ന് മാത്രം കേരളം കുടിച്ചത് 70 കോടിയുടെ വിദേശ മദ്യം; കൺസ്യൂമർ ഫെഡിന്റെ ഒരു ശാഖയിൽ മാത്രം ഒറ്റദിവസം വിറ്റത് ഒരു കോടിയുടെ മദ്യം: മദ്യത്തിൽ മുങ്ങിത്താഴുന്ന കേരളത്തിന്റെ കണക്കിങ്ങനെ

കൊച്ചി: നോട്ട് പ്രതിസന്ധിക്കിടയിലും കേരളത്തിൽ കാര്യമായ കോട്ടമില്ലാതെ പ്രവർത്തിച്ച സ്ഥാപനമാണ് ബീവറേജസ് കോർപ്പറേഷൻ. എന്തും ഏതും ആഘോഷമാക്കുന്ന മലയാളികൾ കുടിയുടെ കാര്യത്തിൽ മാത്രം യാതൊരു കുറവും വരുത്തിയില്ല. ക്രിസ്തുമസ്-പുതുവത്സര കാലത്തും ഇതു തന്നെയായിരുന്നു അവസ്ഥ. ഡിസംബർ മാസത്തിൽ മാത്രം ബീവറേജസ് കോർപ്പറേഷൻ വിറ്റത് ആയിരം കോടിയിലേറെ രൂപയുടെ മദ്യമാണ്. മദ്യപർ ഒന്നടങ്കം ഹാപ്പി ന്യൂഇയർ നേർന്നപ്പോൾ പ്രതിസന്ധികൾക്കിടയിലും മദ്യവിൽപ്പന ഉയർന്നു. കൺസ്യൂമർ ഫെഡിന്റെ ഒരു ശാഖയിൽ മാത്രം ഒരുദിവസം ഒരു കോടിയുടെ മദ്യം വിറ്റ ചരിത്രവും പിറന്നു. സംസ്ഥാനത്ത് ഒരു ഔട്ട്‌ലറ്റിൽ നിന്നും ഒരു കോടിയുടെ മദ്യം വിൽക്കുന്നത് ആദ്യ സംഭവമാണ്.

1,02,88,885 രൂപയുടെ മദ്യം വിറ്റു കൺസ്യൂമർഫെഡിന്റെ കൊച്ചിയിലെ വൈറ്റില പ്രീമിയം ഔട്ട്‌ലറ്റാണു ചരിത്രത്തിലാദ്യമായി എട്ടക്ക സംഖ്യയിലെത്തിയത്. ബവ്‌റിജസ് കോർപറേഷന്റെ ഏറ്റവുമധികം കച്ചവടം നടന്ന ഔട്ട്‌ലറ്റിലെ വിൽപന ഇതിന്റെ പകുതി പോലും എത്തിയില്ലെന്നിരിക്കെയാണ് കൺസ്യൂമർ ഫെഡിന്റെ ഈ അപൂർവ്വ നേട്ടം. ബവ്‌കോയിൽ ഒന്നാമതെത്തിയ എറണാകുളം ഗാന്ധിനഗറിലെ പ്രീമിയം ഔട്ട്‌ലറ്റിൽ വിറ്റത് 48.65 ലക്ഷത്തിന്റെ മദ്യം മാത്രമാണ്.

പുതുവൽസരത്തലേന്നു കൺസ്യൂമർഫെഡിന്റെ മൊത്തം മദ്യവിൽപന 10.72 കോടിയുടേതാണ്. അതേസമയം, കൂടുതൽ ഔട്ട്‌ലറ്റുകളുള്ള ബവ്‌കോ 31ന് 59.03 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ പുതുവൽസരത്തലേന്ന് ഇത് 54.30 കോടിയായിരുന്നു. പ്രതിമാസ വിൽപനയിൽ ആദ്യമായി ആയിരം കോടി കടന്നുകൊണ്ടു ബവ്‌കോയും ഡിസംബർ ആഘോഷമാക്കിയിട്ടുണ്ട്. 1038.38 കോടിയുടേതാണു 2016 ഡിസംബറിലെ വിൽപന. 2015 ഡിസംബറിനെ അപേക്ഷിച്ച് 39.55 കോടി രൂപയുടെ അധിക വിൽപന. മാസത്തിന്റെ അവസാന നാളുകളിൽ വലിയ വിൽപ്പനയാണ് ബീവറേജസ് കോർപ്പറേഷന് വഴി ഉണ്ടായത്.

ഓണക്കാലത്തു നടക്കാറുള്ള റെക്കോർഡ് വിൽപന പുതുവൽസരത്തിനു വഴിമാറുന്ന കാഴ്ചയാണ് ഇക്കുറി കണ്ടത്. പുതുവത്സരം അടിച്ചു പൊളിക്കാൻ മദ്യം വാങ്ങി ഒത്തുകൂടുന്നത് മലയാളികളുടെ പതിവായി മാറിയിട്ടുണ്ട്. 2015ലെ ഉത്രാടത്തലേന്ന് ഒരു ഔട്ട്‌ലറ്റിൽ 38 ലക്ഷം രൂപയുടെ മദ്യം വിറ്റുകൊണ്ടാണ് ആദ്യമായി കൺസ്യൂമർഫെഡ് ബവ്‌കോയെ തോൽപിച്ചത്. അന്നും വൈറ്റിലയിലെ പ്രീമിയം ഔട്ട്‌ലറ്റ് തന്നെയായിരുന്നു മുന്നിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP