Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വരുമാനം ഗണ്യമായി കുറഞ്ഞതോടെ ബിവറേജസ് ഔട്ട്‌ലെറ്റുകൾ മാറ്റിസ്ഥാപിക്കാൻ സമയം തേടി വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കേരളം; മൂന്നു മാസത്തെ സമയം വേണമെന്ന് മന്ത്രി സുധാകരൻ; കുടിയന്മാർക്ക് ആശ്വാസമായി മാറ്റി സ്ഥാപിച്ച കടകളുടെ പട്ടിക ബിവറേജസ് പുറത്തുവിട്ടു

വരുമാനം ഗണ്യമായി കുറഞ്ഞതോടെ ബിവറേജസ് ഔട്ട്‌ലെറ്റുകൾ മാറ്റിസ്ഥാപിക്കാൻ സമയം തേടി വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കേരളം; മൂന്നു മാസത്തെ സമയം വേണമെന്ന് മന്ത്രി സുധാകരൻ; കുടിയന്മാർക്ക് ആശ്വാസമായി മാറ്റി സ്ഥാപിച്ച കടകളുടെ പട്ടിക ബിവറേജസ് പുറത്തുവിട്ടു

തിരുവനന്തപുരം: സുപ്രീംകോടതി വിധിയോടെ സംസ്ഥാനത്തെ ഭൂരിഭാഗം ബിവറേജസ് ഔട്ട്‌ലെറ്റുകൾക്കും താഴു വീണത് സംസ്ഥാനത്തെ കുടിയന്മാർക്കു സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി ചില്ലറയല്ല. എവിടെയാണു മദ്യവിൽപ്പനശാലകൾ തുറന്നിരിക്കുന്നതെന്ന് അന്വേഷിച്ചു നടക്കുകയാണ് കുടിയന്മാർ. അവർക്ക് ആശ്വാസമായി ബിവറേജസ് കോർപ്പറേഷൻ മാറ്റി സ്ഥാപിച്ച മദ്യക്കടകളുടെ ലിസ്റ്റ് പുറത്തുവിട്ടു.

മാർച്ച് 31നകം ദേശീയ, സംസ്ഥാന പാതയോരത്തെ മദ്യശാലകൾ അടച്ചു പൂട്ടണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഇതോടെയാണ് സംസ്ഥാനത്തെ ഒട്ടുമിട്ട മദ്യക്കടകൾക്കും താഴുവീണത്. പൂട്ടിയിരിക്കുന്ന ഔട്ട്‌ലെറ്റുകൾ സ്ഥലം കിട്ടുന്ന മുറയ്ക്ക് മാറ്റി സ്ഥാപിക്കാനാണ് ബിവറേജസ് കോർപ്പറേഷന്റെ തീരുമാനം.

ഇതിനിടെ, മദ്യശാലകൾ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്ന് എക്സൈസ് മന്ത്രി ജി സുധാകരൻ ഇന്നു വ്യക്തമാക്കി. മദ്യശാലകൾ മാറ്റാൻ മൂന്ന് മാസത്തെ സമയം ആവശ്യമാണ്. സാവകാശത്തിനായി സുപ്രീം കോടതിയെ സമീപിക്കുമെന്നാണു മന്ത്രി വ്യക്തമാക്കിയത്.

കള്ളുഷാപ്പുകളിലൂടെ വിദേശമദ്യം വിൽക്കുന്ന കാര്യം ആലോചിക്കുംമെന്നും ഇതിന്റെ നിയമസാധുത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരാണ് പ്രശ്നം ഉണ്ടാക്കിയത് അവർ തന്നെ പ്രശ്നം പരിഹരിക്കണമെന്നും മന്ത്രി വ്യക്തമാക്കി. സുപ്രീംകോടതി വിധിക്കെതിരെ നിയമസഹായം തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് മാറ്റി സ്ഥാപിച്ചിരിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ പട്ടിക:

  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP