Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഹമ്മ ബിവറേജസ് ഔട്ട്‌ലെറ്റിനു മുന്നിൽ രൂപപ്പെട്ടത് മൂന്നു കിലോമീറ്റർ നീളമുള്ള ക്യൂ; ഗതാഗത സ്തംഭനത്തിൽ വരന്റെ വാഹനം വെട്ടതോടെ താലികെട്ടു മുഹൂർത്തം കഴിഞ്ഞു; ജോത്സ്യനെ കണ്ട് പുതിയ മുഹൂർത്തം കുറിപ്പിച്ച് വിവാഹം നടത്തി ബന്ധുക്കൾ

മുഹമ്മ ബിവറേജസ് ഔട്ട്‌ലെറ്റിനു മുന്നിൽ രൂപപ്പെട്ടത് മൂന്നു കിലോമീറ്റർ നീളമുള്ള ക്യൂ; ഗതാഗത സ്തംഭനത്തിൽ വരന്റെ വാഹനം വെട്ടതോടെ താലികെട്ടു മുഹൂർത്തം കഴിഞ്ഞു; ജോത്സ്യനെ കണ്ട് പുതിയ മുഹൂർത്തം കുറിപ്പിച്ച് വിവാഹം നടത്തി ബന്ധുക്കൾ

മാരാരിക്കുളം: സുപ്രീകോടതി ഉത്തരവിനെത്തുടർന്ന് സംസ്ഥാനത്തെ ഭൂരിഭാഗം ബിവറേജസ് ഔട്ട്‌ലെറ്റുകളും പൂട്ടിയിട്ടിരിക്കുകയാണ്. തുറന്നിരിക്കുന്നവയ്ക്കു മുന്നിലാകട്ടെ വൻ തിരക്കും. ബിവറേജസ് ഔട്ട്‌ലെറ്റിനു മുന്നിലെ വൻ തിരക്ക് വിവാഹം മുടക്കലിന്റെ വക്കോളമെത്തി. ആലപ്പഴ മുഹമ്മയിലാണു സംഭവം.

മുഹമ്മ-കഞ്ഞിക്കുഴി റോഡിൽ കണ്ണാടിക്കവലയിൽ പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട്ലെറ്റിനു മുന്നിലെ തിരക്കാണ് വിവാഹം മുടങ്ങലിന്റെ വക്കോളമെത്തിച്ചത്. മദ്യം വാങ്ങാനെത്തിയവരുടെ തിരക്കുമൂലം റോഡിൽ ഗതാഗത സ്തംഭനമുണ്ടായി. വിവാഹസംഘത്തിന്റെ വാഹനം ഇതിനിടയിൽ കുടുങ്ങിയതോടെ താലികെട്ടിന്റെ മുഹൂർത്തം കഴിഞ്ഞു. വരന്റെ ബന്ധുക്കൾ ജ്യോത്സ്യനെ സമീപിച്ച് പുതിയ മുഹൂർത്തം കുറിപ്പിച്ച് വിവാഹം നടത്തുകയായിരുന്നു.

മൂന്നര കിലോമീറ്ററോളം നീണ്ട ക്യൂവാണ് ഔട്ട്‌ലെറ്റി മുന്നിൽ രൂപപ്പെട്ടത്. ഇതുമൂലമുണ്ടായ തിരക്കു നിയന്ത്രിക്കാൻ പൊലീസിന് ലാത്തി വീശേണ്ടിവന്നു. ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ മദ്യശാലകൾ പാടില്ലെന്ന സുപ്രീംകോടതി വിധി പ്രാബല്യത്തിലായതോടെ ആലപ്പുഴ ജില്ലയിൽ ബഹുഭൂരിപക്ഷം ബിവറേജസ്/കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകളും കള്ളുഷാപ്പുകളും അടഞ്ഞുകിടക്കുകയാണ്. ബിവറേജസ് കോർപ്പറേഷന്റെ ചേർത്തല, മുഹമ്മ, തൃക്കുന്നപ്പുഴ, പള്ളിപ്പാട് മദ്യക്കടകൾ മാത്രമാണ് ഇന്നലെ പ്രവർത്തിച്ചത്.

ആലപ്പുഴ നഗരത്തിൽ വിദേശമദ്യശാലകൾ ഇല്ലാതായി. പുന്നമടയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ മാത്രമാണു ബാർ പ്രവർത്തിക്കുന്നത്. ഇതോടെയാണ് മുഹമ്മയിലെ ബിവറേജസ് ഔട്ട്ലെറ്റിൽ ഇന്നലെ രാവിലെ എട്ടരയോടെ ക്യൂ തുടങ്ങിയത്. ഇതിനിടെയാണ് വരന്റെ വാഹനം കുടുങ്ങിപ്പോയത്.

മണ്ണഞ്ചേരി, മാരാരിക്കുളം, മുഹമ്മ, അർത്തുങ്കൽ എന്നിവിടങ്ങളിൽ നിന്നു പൊലീസ് എത്തിയാണ് മുഹമ്മ ബിവറേജസിനു മുന്നിലെ സ്ഥിതിഗതികൾ നിയന്ത്രിച്ചത്. ഒന്നാം തീയതിയായതിനാൽ ശനിയാഴ്ച മദ്യവിൽപ്പന ഇല്ലാതിരുന്നതും ഇന്നലത്തെ ഞായറാഴ്ച അവധിയുമാണ് മദ്യശാലയ്ക്കു മുന്നിലെ ക്യൂ കിലോമീറ്ററുകളോളം നീളാൻ കാരണമായത്.

തിരക്ക് നിയന്ത്രിക്കാൻ ഇടപെട്ട പൊലീസ് രണ്ടു പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇന്നു മുതൽ കൂടുതൽ കൗണ്ടറുകൾ തുറക്കാനുള്ള നീക്കത്തിലാണ് ബിവറേജസ് അധികൃതർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP