Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'താങ്ക് യൂ സിഎം; അങ്ങയുടെ നിശബ്ദതയ്ക്കു ഒരു കാരണമുണ്ടെന്നു കേരള ജനതയ്ക്കു വിശ്വാസമുണ്ടായിരുന്നു; സ്ത്രീസുരക്ഷ ഉറപ്പാക്കുമെന്ന വാക്ക് അങ്ങു പാലിച്ചു': പേരാമംഗലം സിഐയെ സസ്‌പെൻഡു ചെയ്ത നടപടിയിൽ നന്ദി അറിയിച്ചു ഭാഗ്യലക്ഷ്മി

'താങ്ക് യൂ സിഎം; അങ്ങയുടെ നിശബ്ദതയ്ക്കു ഒരു കാരണമുണ്ടെന്നു കേരള ജനതയ്ക്കു വിശ്വാസമുണ്ടായിരുന്നു; സ്ത്രീസുരക്ഷ ഉറപ്പാക്കുമെന്ന വാക്ക് അങ്ങു പാലിച്ചു': പേരാമംഗലം സിഐയെ സസ്‌പെൻഡു ചെയ്ത നടപടിയിൽ നന്ദി അറിയിച്ചു ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: 'താങ്ക് യൂ സിഎം... സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്ന വാക്ക് പാലിച്ചു. അങ്ങയുടെ നിശബ്ദതക്ക് ഒരു കാരണമുണ്ടെന്നും ഉചിതമായ തീരുമാനമെടുക്കുമെന്നും കേരള ജനതക്ക് വിശ്വാസമുണ്ടായിരുന്നു'.

മുഖ്യമന്ത്രി പിണറായി വിജയനു നന്ദി പറയുകയാണു ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി. വടക്കാഞ്ചേരി സംഭവത്തിൽ ആരോപണവിധേയനായ പേരാമംഗലം സിഐക്കു സസ്‌പെൻഷൻ നൽകിയ സംഭവത്തിലാണു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

മുഖ്യമന്ത്രിയെയും പാർട്ടിയെയും അങ്ങേയറ്റം ഞാൻ വിശ്വസിച്ചതും അത്‌കൊണ്ട് തന്നെയാണെന്നും ഭാഗ്യലക്ഷ്മി കുറിച്ചു. കേരളത്തിലെ അമ്മമാരുടെ സ്‌നേഹവും പിന്തുണയും അങ്ങേക്ക് എന്നുമുണ്ടാകുമെന്നും അവർ പറഞ്ഞു.

തൃശൂർ സ്വദേശിയായ വീട്ടമ്മയെ വടക്കാഞ്ചേരി മുൻസിപ്പൽ കൗൺസിലർ ഉൾപ്പെടെ നാലുപേർ ചേർന്ന് രണ്ടുവർഷം മുമ്പ് പീഡനത്തിനിരയാക്കിയെന്ന പരാതിയിലാണു ഭാഗ്യലക്ഷ്മി ഇടപെട്ടത്. വർഷങ്ങൾ കഴിഞ്ഞിട്ടും ഈ കേസിൽ നീതിലഭിക്കാത്തതിനെ തുടർന്ന് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ സംഭവം മാദ്ധ്യമശ്രദ്ധയിൽ കൊണ്ടുവരികയായിരുന്നു.

ഭാഗ്യലക്ഷ്മിക്കൊപ്പം യുവതിയും ഭർത്താവും തിരുവനന്തപുരത്ത് വാർത്താസമ്മേളനം നടത്തിയാണ് പ്രതികളുടെ പേര് ഉൾപ്പെടെ തുറന്ന് പറഞ്ഞത്. സംഭവം നടന്ന സമയത്ത് പരാതിപ്പെടാനായി പേരാമംഗലം പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ വളരെ മോശമായ രീതിയിലാണ് സി.ഐ മണികണ്ഠൻ തന്നോട് പെരുമാറിയതെന്ന് യുവതി പറഞ്ഞിരുന്നു. നാല് പേർ തന്നെ ബലാത്സംഗം ചെയ്തെന്ന് പറഞ്ഞപ്പോൾ അതിൽ ആര് ചെയ്തപ്പോഴാണ് നിനക്ക് ഏറ്റവും സുഖം തോന്നിയത് എന്നായിരുന്നു സിഐ മണികണ്ഠൻ ചോദിച്ചിരുന്നത്. താൻ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതിനേക്കാൾ വേദനയാണ് അപ്പോൾ തോന്നിയതെന്നും യുവതി പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP