Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭാരത് ആശുപത്രിയിലെ നഴ്‌സിങ് സമരത്തെ തല്ലിയൊതുക്കി ആശുപത്രി മാനേജ്‌മെന്റ്; നീതി കിട്ടാതെ പിന്മാറില്ലെന്ന് ഉറപ്പിച്ച് യുഎൻഎ; നിരാഹാരം കിടക്കുന്ന നഴ്സിനെ അറസ്റ്റു ചെയ്തു നീക്കിയതിനെ തുടർന്ന് സംഘർഷാവസ്ഥ

ഭാരത് ആശുപത്രിയിലെ നഴ്‌സിങ് സമരത്തെ തല്ലിയൊതുക്കി ആശുപത്രി മാനേജ്‌മെന്റ്; നീതി കിട്ടാതെ പിന്മാറില്ലെന്ന് ഉറപ്പിച്ച് യുഎൻഎ;  നിരാഹാരം കിടക്കുന്ന നഴ്സിനെ അറസ്റ്റു ചെയ്തു നീക്കിയതിനെ തുടർന്ന് സംഘർഷാവസ്ഥ

കോട്ടയം: കോട്ടയം ഭാരത് ആശുപത്രി മാനേജ്‌മെന്റിന്റെ പ്രതികാര നടപടികൾ തുടരുന്നു. ആശുപത്രിയിൽ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് നഴ്‌സുമാർ നടത്തുന്ന സമരത്തെ കണ്ടില്ലെന്ന് നടിക്കുകയാണ് മാനേജ്‌മെന്റ്. എന്നാൽ സമര രംഗത്തു നിന്നും പിന്മാറില്ലെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് യുഎൻഎ നേതൃത്വം കൊടുക്കുന്ന അവിടുത്തെ സമരക്കാരും.

കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിരാഹാരം കിടക്കുന്ന നഴ്സിനെ അറസ്റ്റു ചെയ്ത് നീക്കിയത് സ്ഥലത്ത് സംഘർഷാവസ്ഥക്ക് ഇടയാക്കി. സമരം ചെയ്ത 60 നഴ്സുമാരെ മാനജ്മെന്റ് നേരത്തെ പിരിച്ചുവിട്ടിരുന്നു. നഴ്സുമാരുടെ സമരം അമ്പത് ദിവസം പിന്നിടുമ്പോഴാണ് മാനേജ്മെന്റിന്റെ പ്രതികാര നടപടി. പുറത്താക്കിയ ഒമ്പത് നഴ്സുമാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വനിതാ നഴ്സുമാർ യുഎൻഎയുടെ നേതൃത്വത്തിൽ സമരം നടത്തിവരികയായിരുന്നു.

ചേർത്തല കെവി എം ആശുപത്രിയിൽ നഴ്സുമാരുടെ സമരം 61-ാം ദിവസത്തേക്ക് കടന്നതോടെ ആശുപത്രി അടച്ചുപൂട്ടുമെന്ന് മാനേജ്മെന്റ് ഭീഷണി മുഴക്കി. നഴ്സുമാരുടെ അനിശ്ചിതകാലനിരാഹാരം 12-ാം ദിവസത്തേക്ക് കടന്നതോടെ നാട്ടുകാരും, വിവിധ രാഷ്ട്രീയ സംഘടനകളും നഴ്സുമാർക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക, സേവനവേതന വ്യവസ്ഥകൾ നിജപ്പെടുത്തുക, മൂന്ന് ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.തുച്ഛമായ ബോണസ് പോലും മാനേജ്മെന്റ് അനുവദിക്കുന്നില്ല. സർക്കാർ അംഗീകരിച്ച ബോണസും നൽകുന്നില്ല. ഇതിനൊക്കെ പുറമേയാണ് അനാവശ്യ ഫൈനും മാനസിക പീഡനവും. ആശുപത്രി ഉപകരണങ്ങൾക്ക് വരുന്ന കേടുപാടുകൾക്ക് നഴ്സുമാരെ പഴി ചാരി ഫൈൻ ഈടാക്കുകയാണ് പതിവ്. ക്ലീനിംങ് സ്റ്റാഫിന്റെ പിഴവുകൾക്കും കുറ്റപ്പെടുത്തുന്നത് നഴ്സുമാരെയാണെന്ന് യുഎൻഎ ഭാരവാഹികൾ ആരോപിക്കുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP