Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിൽ ഭൂമി സ്വന്തമാക്കാൻ വികലാംഗ യുവതി പിതാവിനെ ഭർത്താവാക്കി രേഖ ചമച്ചു; സർക്കാർ നൂലാമലകളെ തട്ടിപ്പുകാർ മുതലെടുക്കുന്നത് ഇങ്ങനെ

ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിൽ ഭൂമി സ്വന്തമാക്കാൻ വികലാംഗ യുവതി പിതാവിനെ ഭർത്താവാക്കി രേഖ ചമച്ചു; സർക്കാർ നൂലാമലകളെ തട്ടിപ്പുകാർ മുതലെടുക്കുന്നത് ഇങ്ങനെ

കാക്കനാട്: ഒരു ജാതി സർട്ടിഫിക്കറ്റ് കിട്ടണമെങ്കിലോ വരുമാന സർട്ടിഫിക്കറ്റിനോ ആയി വില്ലേജ് ഓഫീസിൽ പോയാൽ പോലും ഓരോ നൂലാമാലകൾ പറയുന്നവരാണ് നമ്മുടെ ഉദ്യോഗസ്ഥർ. അങ്ങനെയുള്ള ഉദ്യോഗസ്ഥർക്കിടയിൽ പലതരത്തിൽ ഏർപ്പെടുത്തിയ നിബന്ധനകൾ കൂടിയാകുമ്പോൾ എങ്ങനെയുണ്ടാകും കാര്യങ്ങൽ? സർക്കാർ നിരാലംബരായവർക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതികൾ പലതും അനർഹർ അടിച്ചുമാറ്റും. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് ഇങ്ങനെ നിരവധി ആരോപണങ്ങൾ ഉയർന്നുവന്നിരുന്നു.

കൊച്ചിയിൽ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിൽ പട്ടയം കിട്ടാൻ സമർപ്പിച്ച രേഖകളിൽ പിതാവിനെ ഭർത്താവാക്കിയാണ് തട്ടിപ്പ് അരങ്ങേറിയത്. മുപ്പതുകാരിയാണ് അറുപത് വയസുള്ള പിതാവിനെ ഭർത്താവാക്കി നിർധനർക്കുള്ള പദ്ധതിയിൽ മൂന്നു സെന്റ് ഭൂമിക്കു പട്ടയം നേടിെയടുത്തത്. വിവാഹിതരായവർക്കാണ് ഭൂരഹിതരില്ലാത്ത കേരളം പദ്ധതിപ്രകാരം മൂന്നുസെന്റ് ഭൂമിക്ക് പട്ടയം കിട്ടുക. അല്ലാത്തവർക്ക് ഭൂമി നൽകരുതെന്നാണ് സർക്കാറിന്റെ നിബന്ധന. എന്നാൽ, മാതാപിതാക്കളുടെ സംരക്ഷണയിൽ കഴിയുന്ന അവിവാഹിതയായ വികലാംഗയുവതിയാണ് റവന്യൂ അധികാരികളുടെ ഒത്താശയോടെ സർക്കാർഭൂമി കൈക്കലാക്കിയത്. സ്വന്തമായി ഭൂമിയും ഇരുനില വീടുമുള്ള യുവതി ഇക്കാര്യങ്ങൾ മറച്ചുവയ്ക്കുകയും ചെയ്തു.

കാക്കനാട് വില്ലേജ് ഓഫീസ് പരിധിയിൽ നടന്ന തിരിമറി പുറംലോകം അറിയുമെന്നായതോടെ പട്ടയം റദ്ദാക്കി തടിയൂരാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. കണയന്നൂർ താലൂക്കിൽ തെങ്ങോട് കരയിലാണ് അനധികൃതമായി പട്ടയം സ്വന്തമാക്കിയ കുടുംബം ഇപ്പോൾ താമസിക്കുന്നത്. കാക്കനാട് വില്ലേജിൽ ബ്ലോക്ക് നമ്പർ ഏഴിൽ റീസർവേ നമ്പർ 398/9ൽ പെട്ട 00.0121ആർ. ഭൂമിക്ക് 6894 നമ്പർ പ്രകാരം 2013 സെപ്റ്റംബർ 30നാണ് പട്ടയം അനുവദിച്ചത്. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിപ്രകാരം മൂന്നുസെന്റ് ഭൂമിക്ക് പട്ടയം ലഭിച്ചവർക്ക് 2013 സെപ്റ്റംബർ 30ന് പട്ടയം നൽകിയിരുന്നു.

അന്ന് പട്ടയം ലഭിച്ചവരിൽ നല്ലൊരു ശതമാനത്തിനും ഇതുവരെ ഭൂമി ലഭിക്കാത്തപ്പോഴാണ് അനർഹർ ആനുകൂല്യം നേടുന്നത്. അവിവാഹിതകൾക്ക് പട്ടയത്തിന് അർഹതയില്ലെന്ന് ബോധ്യമുണ്ടായിട്ടും കൃത്രിമരേഖകൾ ഉണ്ടാക്കിയാണ് യുവതി ഭൂമിക്ക് അവകാശിയായത്. ഇതിന് ഉദ്യോഗസ്ഥരാണ് എല്ലാ ഒത്താശയും ചെയ്തത്.

ലക്ഷങ്ങൾ വിലവരുന്ന ഭൂമിയാണ് യുവതിക്കു പതിച്ചുനൽകിയത്. ആർ.ഡി.ഒ, എൽ.എ ഡെപ്യൂട്ടി കലക്ടർ എന്നീ പദവിയിലിരുന്ന ഒരു റവന്യു ഉദ്യോഗസ്ഥൻ വിരമിച്ചശേഷം റവന്യൂ സംബന്ധമായി നൂലാമാലകളിൽപ്പെട്ടവർക്കായി വൈറ്റിലയിൽ തുറന്ന സേവനകേന്ദ്രത്തിലൂടെയാണ് തിരിമറികൾ നടക്കുന്നതെന്നാണ് പുറത്തുവരുന്ന സൂചന. അതേസമയം സർക്കാർ പദ്ധതികളിൽ കൃത്യമായ മാനദണ്ഡം ഏർപ്പെടുത്താത്തതാണ് പ്രശ്‌സമെന്നാണ് അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP