Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജിമോൾക്കെതിരെ കേസ്; പെരുവന്താനത്ത് കോൺഗ്രസുകാർക്ക് വെളിയിൽ ഇറങ്ങാൻ വയ്യ; ജയിലിൽ ആയാലും ഒരു ടേം കൂടി ഉറപ്പിച്ച് പീരുമേട് എംഎൽഎ

ബിജിമോൾക്കെതിരെ കേസ്; പെരുവന്താനത്ത് കോൺഗ്രസുകാർക്ക് വെളിയിൽ ഇറങ്ങാൻ വയ്യ; ജയിലിൽ ആയാലും ഒരു ടേം കൂടി ഉറപ്പിച്ച് പീരുമേട് എംഎൽഎ

കോട്ടയം: പെരുവന്താനം എസ്റ്റേറ്റിലെ വിഷയങ്ങളിൽ എംഎൽഎ ബിജി മോൾക്ക് പിന്തുണ കൂടുന്നു. എ.ഡി.എമ്മിനെ കൈയേറ്റം ചെയ്‌തെന്ന കേസിൽ ബിജിമോളെ അറസ്റ്റ് ചെയ്താൽ, സംഭവസമയത്ത് തൊട്ടടുത്ത് ഉണ്ടായിരുന്ന ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മുൻ ഡി.സി.സി പ്രസിഡന്റുമായ എം ടി. തോമസ്, ഡി.സി.സി ജനറൽ സെക്രട്ടറി ബെന്നി പെരുവന്താനം എന്നിവരേയും പ്രതികളാക്കേണ്ടിവരും. ഇത് പൊലീസിനും വെല്ലുവികളിയാണ്. അതിനിടെ ജനകീയ സമരത്തിൽ പങ്കെടുത്ത എംഎൽഎയ്‌ക്കെതിരെ കേസ് എടുത്തത് പ്രദേശത്തെ കോൺഗ്രസുകാരെ വെട്ടിലാക്കി.

ഇടുക്കി എ.ഡി.എം മോൻസി പി.അലക്‌സാണ്ടറുടെ കാലിലെ പരിക്ക് നിസാരമാണെന്നത് മറച്ചുവച്ച് യു.ഡി.എഫിന് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നെന്നും എ.ഡി.എം അതിന് ചട്ടുകമാവുകയാണെന്നും ആക്ഷേപം ശക്തമാകുന്നുണ്ട്. എഡിഎമ്മിന്റെ പരാതിയിൽ ബിജിമോളെ അറസ്റ്റ് ചെയ്താൽ അത് ഇടതുപക്ഷത്തിന് രാഷ്ട്രീയ നേട്ടമാകും. പീരുമേട് എംഎൽഎയ്ക്ക് ജനങ്ങൾക്കിടയിലുള്ള പിന്തുണ കൂടുകയും ചെയ്തു. ഈ സാഹചര്യത്തിൽ അുടത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ബിജി മോളെ തന്നെ മത്സരിപ്പിച്ച് പീരുമേട് നിലനിർത്താൻ സിപിഐയുടെ തത്വത്തിൽ തീരുമാനിച്ചു. ഫലത്തിൽ പെരുവന്താനം സംഭവം ബിജി മോൾക്ക് രാഷ്ട്രീയ നേട്ടമായി മാറുകയാണ്.

അതിനിടെ സംഘർഷത്തിനിടെ പരിക്കേറ്റ എഡിഎമ്മിന് ബാന്റേജ് ഇട്ട് രണ്ടോ മൂന്നോദിവസം വിശ്രമിച്ചാൽ ഭേദമാകുന്ന 'ഹെയർലൈൻ ഫ്രാക്ച്ചർ' മാത്രമേ ഉള്ളൂ എന്നാണ് സൂചന. ആശുപത്രി അധികൃതർ അന്വേഷണ ഉദ്യോഗസ്ഥനായ പീരുമേട് സി.ഐക്ക് നൽകിയ മൊഴിയിലും എ.ഡി.എം ന്റെ വലതുകാലിലെ കണ്ണയോട് ചേർന്ന ഒരെല്ലിന് നേരിയ പൊട്ടലുണ്ടെന്നേ പറഞ്ഞിട്ടുള്ളു. എന്നിട്ടും ബിജി മോളെ മോശക്കാരിയാക്കാനുള്ള എഡിഎമ്മിന്റെ ശ്രമത്തിനെതിരെ പ്രതിഷേധവും വ്യാപകരമാണ്. എഡിഎമ്മിന്റെ പരാതിയിൽ കേസ് എടുത്തത് വലിയ പ്രതിഷേധത്തിന് ഇടനൽകി. സമരത്തെ പിന്തുണച്ച കോൺഗ്രസുകാരും വെട്ടിലായി. ഇവർക്കെതിരെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധമുണ്ട്.

അതേസമയം, ജനങ്ങളുടെ എതിർപ്പ് അവഗണിച്ച് എസ്റ്റേറ്റ് റോഡിൽ ഗേറ്റ് സ്ഥാപിക്കാൻ എസ്റ്റേറ്റ് ഉടമയെ അനുകൂലിക്കുന്ന ഒരു മന്ത്രിയും, കോട്ടയം ജില്ലയിലെ ഒരു ഭരണകക്ഷി എംഎ‍ൽഎയും ജില്ലാ ഭരണകൂടത്തിൽ സമ്മർദ്ദം ചെലുത്തിയതായും സൂചനയുണ്ട്. എസ്റ്റേറ്റിനെതിരായ മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കിയതിന് ദേവികുളം ആർ.ഡി.ഒയെ വകുപ്പുതലത്തിൽ കൈകാര്യം ചെയ്യാനും നീക്കമുണ്ട്.

അതിനിടെ ഇ.എസ്. ബിജിമോൾ എംഎ‍ൽഎയ്‌ക്കെതിരെ കുപ്രചരണം നടത്തുന്ന യു.ഡി.എഫിനും റവന്യൂ ഉദ്യോഗസ്ഥർക്കുമെതിരെ ശക്തമായ നിലപാട് എടുക്കാനാണ് ജില്ലയിലെ ഇടത് മുന്നണിയുടെ നീക്കം. എ.ഡി.എമ്മിനെ വിദഗ്ദ്ധ മെഡിക്കൽ സംഘം പരിശോധിക്കണമെന്നും കള്ളക്കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് 13ന് ആയിരങ്ങളെ പങ്കെടുപ്പിച്ച് പെരുവന്താനം പൊലീസ് സ്റ്റേഷൻ മാർച്ച് നടത്താനും എൽ.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP