Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസ് വണ്ടിയിൽ കൈത്തരിപ്പ് തീർത്ത ബിജിമോൾ എംഎൽഎ ഇത്തവണ കലിപ്പു തീർത്തത് ഇടുക്കി എഡിഎമ്മിന്റെ കരണക്കുറ്റി പുകച്ച്; കമ്പനി ഗേറ്റ് പുനഃസ്ഥാപിക്കാനെത്തിയ എഡിഎമ്മിനെ മർദ്ദിച്ചത് പൊലീസിന്റെ സാന്നിധ്യത്തിൽ

പൊലീസ് വണ്ടിയിൽ കൈത്തരിപ്പ് തീർത്ത ബിജിമോൾ എംഎൽഎ ഇത്തവണ കലിപ്പു തീർത്തത് ഇടുക്കി എഡിഎമ്മിന്റെ കരണക്കുറ്റി പുകച്ച്; കമ്പനി ഗേറ്റ് പുനഃസ്ഥാപിക്കാനെത്തിയ എഡിഎമ്മിനെ മർദ്ദിച്ചത് പൊലീസിന്റെ സാന്നിധ്യത്തിൽ

കോട്ടയം: ഇടതു പ്രതിഷേധത്തിനിടെ തലസ്ഥാനത്ത് വച്ച് പൊലീസ് വാനിൽ ആഞ്ഞിടിച്ച് കൈത്തരിപ്പ് തീർത്ത ഇ എസ് ബിജിമോൾ എംഎൽഎയുടെ ചിത്രം മലയാളികൾ ഇനിയും മറന്നിട്ടുണ്ടാകില്ല. ദേഷ്യം കൊണ്ട് ജ്വലിച്ചപ്പോൾ വനിതാ പൊലീസുകാരെയും തള്ളിമാറ്റിയാണ് ഇ എസ് ബിജിമോൾ എംഎൽഎ അന്ന് പൊലീസ് വാനിൽ ആഞ്ഞിടിച്ചത്. ഇതേ തുടർന്ന് അവർക്ക് കൈയ്ക്ക് പരിക്കുപറ്റുകയും ചെയ്തു. ഇത്തവണ ബിജിമോൾ കൈത്തരിപ്പ് തീർത്തത് ഇടുക്കി എഡിഎമ്മിന്റെ കരണക്കുറ്റി പുകച്ചാണ്. പെരുവന്താനത്തെ ടിആർ ആൻഡ് ടി കമ്പനി ഗേറ്റ് പ്രശ്‌നത്തിലാണ് എഡിഎമ്മിനെ എംഎൽഎ കൈയേറ്റം ചെയ്തത്.

എന്നാൽ, എഡിഎമ്മിനെ തല്ലിയെന്ന വാർത്ത ബിജിമോൾ നിഷേധിച്ചു. നാട്ടുകാരുടെ പ്രക്ഷോഭത്തെ നേരിടാൻ ശ്രമിച്ച എഡിഎമ്മിന്റെ നടപടികൾക്കെതിരെ ജനങ്ങൾ തിരിഞ്ഞപ്പോൾ നേരിയ സംഘർഷമുണ്ടായെന്നും ഉന്തിലും തള്ളിലും നിന്ന് എഡിഎമ്മിനെ രക്ഷിക്കുകയാണ് ചെയ്തതെന്നും ബിജിമോൾ പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ 11.30നായിരുന്നു സംഭവം. പെരുവന്താനത്ത് പ്രവർത്തിക്കുന്ന ടി.ആർ.ടി എന്ന കന്പനിയുടെ എസ്‌റ്റേറ്റിലേക്ക് പോകുന്ന പ്രവേശന കവാടത്തിൽ കന്പനി അധികൃതർ ഗേറ്റ് സ്ഥാപിക്കുകയും ടോൾ പിരിവ് നടത്തുകയും ചെയ്തിരുന്നു. ഇതിനെ ചോദ്യം ചെയ്ത് നാട്ടുകാർ രംഗത്ത് വന്നതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.

തുടർന്ന് മനുഷ്യാവകാശ കമ്മിഷൻ ഇടപെടുകയും ഗേറ്റ് പൊളിച്ച് മാറ്റാൻ ഉത്തരവിടുകയും ചെയ്തു. കമ്മിഷന്റെ ഉത്തരവിനെ തുടർന്ന് ബുധനാഴ്ച എ.ഡി.എമ്മിന്റെ നേതൃത്വത്തിൽ പൊലീസ് സംഘമെത്തി ഗേറ്റ് പൊളിച്ചു നീക്കി. എന്നാൽ, ഗേറ്റ് പൊളിക്കുന്നതിനെതിരെ എസ്‌റ്റേറ്റിന്റെ ഉടമസ്ഥൻ ഹൈക്കോടതിയിൽ നിന്ന് സ്‌റ്റേ വാങ്ങിയിരുന്നു. ഇത് അറിയാതെയാണ് എ.ഡി.എം പൊളിച്ചു മാറ്റിയത്.

സ്‌റ്റേ ലംഘിച്ച് ഗേറ്റ് പൊളിച്ചത് കോടതിയലക്ഷ്യമാവുമെന്ന് മനസിലാക്കിയ എ.ഡി.എം, പൊലീസിന്റെ സഹായത്താൽ ഇന്ന് ഗേറ്റ് പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബിജിമോളും നാട്ടുകാരും ചേർന്ന് തടഞ്ഞത്. തുടർന്നുണ്ടായ സംഘർഷത്തിനിടെ എ.ഡി.എമ്മിനെ ബിജിമോൾ പിടിച്ചു എഡിഎമ്മിനെ തള്ളിമാറ്റി മുഖത്തടിക്കുകയായിരുന്നു.

എഡിഎമ്മിന്റെ പരാതിയിൽ കയ്യേറ്റം, ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സംനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പൊലീസ് എംഎൽഎയ്‌ക്കെതിരെ കേസെടുത്തു. എസ്്‌റ്റേറ്റ് ഉടമകൾക്ക് വേണ്ടി നിലകൊണ്ട എഡിഎമ്മിന്റെ നടപടിയാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് ബിജിമോൾ എംഎൽഎ പ്രതികരിച്ചു. കോട്ടയം കുമളി ദേശീയപാത ഉപരോധിച്ച് നാട്ടുകാർ പ്രതിഷേധം തുടർന്നതോടെ ഗേറ്റ് പുനഃസ്ഥാപിക്കാനുള്ള നടപടി താത്കാലികമായി നിർത്തിവച്ചു. അതേസമയം ബിജിമോൾ കൈയേറ്റം ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP