Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന ആവശ്യവുമായി ബിജെ രാധാകൃഷ്ണൻ; അപേക്ഷ അടുത്ത മാസം രണ്ടിന് പരിഗണിക്കാമെന്ന് കോടതി

രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന ആവശ്യവുമായി ബിജെ രാധാകൃഷ്ണൻ; അപേക്ഷ അടുത്ത മാസം രണ്ടിന് പരിഗണിക്കാമെന്ന് കോടതി

തിരുവനന്തപുരം: സോളാർ കേസിൽ തന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണൻ. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയപ്പോഴാണ് ബിജു രാധാകൃഷ്ണൻ ഈ ആവശ്യം ഉന്നയിച്ചത്. അപേക്ഷ അടുത്തമാസം രണ്ടിന് കോടതി പരിഗണിക്കും.

സോളാർ കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുൾപ്പെടെയുള്ള പ്രമുഖരുടെ പങ്ക് വെളിച്ചത്തു കൊണ്ടുവരുമെന്ന് കേസിലെ രണ്ടാം പ്രതി ബിജു രാധാകൃഷ്ണൻ ഇന്നലെ പറഞ്ഞിരുന്നു. ഒരു മുൻ മന്ത്രിക്ക് മൂന്നു കോടി നൽകിയെന്നും ബിജു പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ വിവരങ്ങളാണ് കോടതിയെ ധരിപ്പിക്കാൻ ബിജു ശ്രമിക്കുന്നത്. ഇനിയും ആരേയും രക്ഷിക്കാനില്ല. സെക്ഷൻ 164 പ്രകാരം ഓപ്പൺ കോടതിയിൽ മൊഴി നൽകും. ഇതിന് സാങ്കേതികമായി തടസം ഉന്നയിച്ചാൽ എഴുതി തയാറാക്കിയ പരാതിയും രേഖകളും കോടതിയിൽ സമർപ്പിക്കുമെന്നും ഇന്നലെ ബിജു പറഞ്ഞിരുന്നു

മന്ത്രിമാർക്കും എംഎ!ൽഎമാർക്കും ഉന്നത രാഷ്ട്രീയ നേതാക്കൾക്കും നൽകിയ പണത്തിന്റെ രേഖകളും ഇവരുടെ സംഭാഷണങ്ങളും ദൃശ്യങ്ങളുമടങ്ങിയ സി.ഡികളും പെൻഡ്രൈവുകളുമാണ് ബിജു കോടതിയിൽ നൽകുക എന്നാണ് സൂചന. മുഖ്യമന്ത്രിയുമായി നിരവധി ചർച്ചകൾ നടത്തിയിരുന്നു. ഈ ചർച്ചകളുടെ തെളിവുകളും കൈമാറും. ഉന്നതരെ രക്ഷിക്കാനായി തന്നെയും അമ്മയേയും ശാലു മേനോനെയും ബലിയാടാക്കുകയായിരുന്നു. മുൻ മന്ത്രിക്ക് നൽകിയ മൂന്നുകോടിയുടേതാണ് പണമിടപാടിലെ വലിയ തുക. സംസ്ഥാനത്തെ ചില മന്ത്രിമാരുമൊത്ത് നടത്തിയ അത്താഴ വിരുന്നുകളുടെയും കോയമ്പത്തൂരിലും തേക്കടിയിലും നടന്ന ഉല്ലാസ യാത്രകളുടെയും ദൃശ്യങ്ങളുമുണ്ടെന്നും ബിജു പറഞ്ഞു.

സോളാർ കേസിൽ നിന്നു തന്നെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ബിജു രാധാകൃഷ്ണൻ മൂവാറ്റുപുഴ ഫസ്റ്റ്കഌസ് മജിസ്‌ട്രേട്ട് കോടതിയിൽ നൽകിയ ഹർജി ഇന്നലെ തള്ളിയിരുന്നു. കദളിക്കാട് വെട്ടിയാങ്കൽ വിൻസന്റ് പോളിൽ നിന്നും 32.5 ലക്ഷം കബളിപ്പിച്ചെന്ന കേസിലാണ് ബിജു കോടതിയിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP