Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രിയും സരിതയും അടുത്തിടപഴകുന്ന ദൃശ്യങ്ങളുണ്ട്; കോയമ്പത്തൂരിൽ നിന്ന് സിഡി മാറ്റിയത് തമ്പാനൂർ രവിയുമായി ചേർന്ന്; കോഴിക്കോട് കോടതിയിൽ ബിജു രാധാകൃഷ്ണൻ നൽകിയ കത്തിലെ വിവരങ്ങൾ

മുഖ്യമന്ത്രിയും സരിതയും അടുത്തിടപഴകുന്ന ദൃശ്യങ്ങളുണ്ട്; കോയമ്പത്തൂരിൽ നിന്ന് സിഡി മാറ്റിയത് തമ്പാനൂർ രവിയുമായി ചേർന്ന്; കോഴിക്കോട് കോടതിയിൽ ബിജു രാധാകൃഷ്ണൻ നൽകിയ കത്തിലെ വിവരങ്ങൾ

കോഴിക്കോട്: സോളാർ കേസിൽ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കുമെതിരായി താൻ ഹാജരാക്കാമെന്ന് പറഞ്ഞ സി.ഡി മാറ്റിയത് സരിത ഇടപെട്ടിട്ടാണെന്ന് ബിജു രാധാകൃഷ്ണൻ. മാദ്ധ്യമങ്ങൾക്കയച്ച തുറന്ന കത്തിലാണ് ബിജു ഇക്കാര്യം വ്യക്തമാക്കുന്നത്. സോളാർ കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോളാണ് ബിജു കത്ത് പുറത്തുവിട്ടത്. സോളാർ കേസിൽ മുഖ്യമന്ത്രിയെ പ്രതി ചേർക്കണമെന്ന ബിജു രാധാകൃഷ്ണന്റെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ഹർജി സോളാർ കമ്മീഷനും വിജിലൻസ് കോടതിക്കും അയച്ചു കൊടുക്കുമെന്നും കോടതി അറിയിച്ചു. പിന്നീട് തുറന്ന കത്ത് ബിജു മാദ്ധ്യമങ്ങൾക്കും നൽകി.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സരിത നായരും തമ്മിൽ അടുത്തിട പഴകുന്ന ദൃശ്യങ്ങൾ അടങ്ങിയ സിഡി കയ്യിലുണ്ടെന്ന് ആവർത്തിക്കുകയാണ് ബിജു രാധാകൃഷ്ണൻ. മൂന്ന് സ്ഥലങ്ങളിലായി സി.ഡിയുടെ മൂന്ന് കോപ്പിയാണുണ്ടായിരുന്നത്. ഏറ്റവും എളുപ്പത്തിൽ സുരക്ഷിതമായി എത്താവുന്ന സ്ഥലം കോയമ്പത്തൂരാണ്. കമ്മീഷനിൽ താൻ ഇക്കാര്യം വെളിപ്പെടുത്തിയ ശേഷം കമ്മീഷന്റെ സംഘത്തിലുണ്ടായിരുന്ന ഒരു സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ പോകുന്നത് കോയമ്പത്തൂരിലേക്കാണെന്ന് പെരുമ്പാവൂർ ഡി.വൈ.എസ്‌പി ഹരികൃഷ്ണനെ വിളിച്ചറിയിച്ചു.

ഡി.വൈ.എസ്‌പി ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിലറിയിക്കുകയും അവിടെനിന്ന് കിട്ടിയ നിർദേശമനുസരിച്ച് സരിതയും തമ്പാനൂർ രവിയും ചേർന്ന് പാലക്കാട് പൊലീസിനെ ഉപയോഗിച്ച് സി.ഡി മാറ്റുകയായിരുന്നുവെന്ന് ബിജു കത്തിൽ ആരോപിക്കുന്നു. തനിക്ക് ജീവനുണ്ടെങ്കിൽ മാർച്ച് 15ന് മുമ്പ് സി.ഡി ഹാജരാക്കുമെന്നും ബിജു കത്തിൽ അവകാശപ്പെടുന്നുണ്ട്. മുഖ്യമന്ത്രി അടക്കം പല മന്ത്രിമാരും എംപിയും സരിതയുമായി ശാരീരികമായി അടുത്തിട പഴകുന്നതിന്റെ ദൃശ്യങ്ങളാണ് കയ്യിലുള്ളത്. സരിത അറസ്റ്റിൽ ആകുന്നതിനു ഏകദേശം 20 ദിവസം മുമ്പ് സരിതയുടെ തന്നെ ഏറ്റവും അടുത്ത ഒരു അനുയായിയാണ് തനിക്ക് സിഡി നൽകിയതെന്ന് ബിജു കത്തിൽ സമർത്ഥിക്കുന്നു. ഇത് സരിത തന്നെ ബട്ടൺ കാമറയോ പെൻ കാമറയോ ഉപയോഗിച്ച് പകർത്തിയതായിരിക്കാം എന്നും ബിജു കത്തിൽ പറയുന്നു.

എന്നാൽ, മുഖ്യമന്ത്രിയും സരിതയുമായി ശാരീരികബന്ധത്തിന്റെ ദൃശ്യങ്ങൾ ഉണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ബിജു കത്തിൽ വ്യക്തമാക്കുന്നു. എങ്കിലും മുഖ്യമന്ത്രിയും സരിതയുമായുള്ള ആഴത്തിലുള്ള ബന്ധം വ്യക്തമാക്കുന്ന ദൃശ്യങ്ങൾ സി.ഡിയിൽ ഉണ്ടായിരുന്നു. ഇതിൽ മുഖ്യമന്ത്രി തന്റെ കുടുംബപ്രശ്‌നങ്ങൾ പോലും സരിതയോടു പറയുന്നുണ്ട്. സംഭാഷണത്തിനിടയിൽ വളരെ സ്വാതന്ത്ര്യത്തോടെ അശ്ലീലസംഭാഷണങ്ങൾ മുഖ്യമന്ത്രി സരിതയോടു നടത്തുന്നുണ്ട്. ഇതുകേട്ടപ്പോൾ താൻ പോലും അത്ഭുതപ്പെട്ടു പോയി. ഇയാൾക്ക് ഇങ്ങനെ ഒരു മുഖം ഉണ്ടെന്നു ഞാൻ കരുതിയിരുന്നില്ല. ആ സമയം വരെ ഞാൻ ആഗ്രഹിച്ചിരുന്ന മഹദ് വ്യക്തികളുടെ പട്ടികയിലായിരുന്നു മുഖ്യമന്ത്രി എന്നും ബിജു കത്തിൽ വ്യക്തമാക്കുന്നു.

പല ദൃശ്യങ്ങളിലും സംഭാഷണങ്ങൾ ദൃശ്യങ്ങളേക്കാൾ വ്യക്തമായിരുന്നു. വ്യക്തമായ ദൃശ്യങ്ങളിൽ മന്ത്രിമാരായ എ.പി അനിൽകുമാർ, കെസി വേണുഗോപാൽ, ജോസ് കെ മാണി എംപി, നസറുള്ള തുടങ്ങിയവരുമായുള്ള ശാരീരിക ഇടപെടലുകൾ വ്യക്തമാണ്. ഗണേശ് കുമാറുമായുള്ളത് വേറൊരു ഫോൾഡറിലാക്കി പ്രത്യേകം സൂക്ഷിച്ചിരുന്നു. രാവിലെ കോടതിയിൽ ഹാജരാക്കവെ മുഖ്യമന്ത്രിക്ക് മൂന്നരക്കോടി രൂപ നൽകിയെന്ന സരിതയുടെ ആരോപണം ശരിയാണെന്ന് ബിജു രാധാകൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു. തൃശൂർ രാമനിലയിത്തിൽ വച്ചും പുതുപ്പള്ളിയിൽ വച്ചുമാണ് പണം കൈമാറിയതെന്നും ബിജു രാധാകൃഷ്ണൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP