Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെള്ളാപ്പള്ളിയുടെ സമത്വമുന്നേറ്റയാത്ര തട്ടിപ്പു കേസുകളിൽ നിന്നു രക്ഷപ്പെടാനെന്നു ബിജു രമേശ്

തിരുവനന്തപുരം: തട്ടിപ്പു കേസുകളിൽ നിന്നു രക്ഷപ്പെടാനുള്ള ശ്രമമാണു വെള്ളാപ്പള്ളി നടേശൻ നടത്തുന്ന സമത്വ മുന്നേറ്റ യാത്രയെന്നു ബിജു രമേശ്. നിരവധി വിജിലൻസ് കേസുകളിലും തട്ടിപ്പ് കേസുകളിലും പ്രതിയാണു വെള്ളാപ്പള്ളി. സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം കൂടി വരുമ്പോൾ പിടിച്ചു നിൽക്കാനാകില്ലെന്ന് വെള്ളാപ്പള്ളിക്ക് അറിയാം. അതിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് യാത്ര. രാഷ്ട്രീയ പാർട്ടി രൂപീകരണത്തിനുള്ള ശ്രമവും ഇതിന്റെ ഭാഗമാണ്. വ്യക്തിയെന്ന നിലയിൽ വെള്ളാപ്പള്ളിക്ക് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയോ മറ്റു പാർട്ടിയിൽ ചേരുകയോ ചെയ്യാം. എന്നാൽ, എസ്എൻ ട്രസ്റ്റ്, എസ്എൻഡിപി എന്നിവയുടെ നേതൃത്വത്തിലിരുന്നു കൊണ്ട് അതു ചെയ്യരുതെന്നും ബിജു രമേശ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP