Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡിഗ്രി പഠനം പൂർത്തിയാക്കാതെ ഇടയ്ക്കുവച്ചു കോളേജ് വിട്ടു ബിജു രമേശ് ഡോക്ടറേറ്റ് എടുത്തത് എവിടെ നിന്ന്? കെഎസ്‌യു പ്രസിഡന്റിന്റെ ചോദ്യത്തിനു വിപ്ലവ നായകൻ ഉത്തരം നൽകുമോ?

ഡിഗ്രി പഠനം പൂർത്തിയാക്കാതെ ഇടയ്ക്കുവച്ചു കോളേജ് വിട്ടു ബിജു രമേശ് ഡോക്ടറേറ്റ് എടുത്തത് എവിടെ നിന്ന്? കെഎസ്‌യു പ്രസിഡന്റിന്റെ ചോദ്യത്തിനു വിപ്ലവ നായകൻ ഉത്തരം നൽകുമോ?

കോഴിക്കോട്: ഡോ. ബിജു രമേശാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി വാർത്തയിലെ താരം. സംസ്ഥാനത്തെ ധനമന്ത്രിെയവരെ അധികാരത്തിൽ നിന്നു പുറത്താക്കാൻ കഴിയുംവിധം ആരോപണങ്ങളുന്നയിച്ച ഈ വ്യവസായി ഇപ്പോൾ വീണ്ടുമൊരു വിവാദത്തിൽപ്പെട്ടിരിക്കുകയാണ്.

ബാർ കോഴക്കേസുമായി ബന്ധപ്പെട്ടു മന്ത്രിമാർക്കെതിരെ നിരന്തരം ആരോപണങ്ങളുന്നയിക്കുന്ന ബിജു രമേശിന്റേത് വ്യാജ ഡോക്ടറേറ്റാണെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. മുമ്പു തന്നെ ചർച്ചയായിരുന്ന ഈ വിഷയം വീണ്ടും ഉന്നയിച്ചു രംഗത്തെത്തിയത് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയ് ആണ്.

പാതിവഴിയിൽ ബിരുദപഠനം ഉപേക്ഷിച്ച വ്യക്തിയാണ് ബിജു രമേശ്. അങ്ങനെയുള്ള വ്യക്തി എവിടെ നിന്നാണു ഡോക്ടറേറ്റ് എടുത്തതെന്നു വ്യക്തമാക്കണമെന്നാണു വി എസ് ജോയ് ആവശ്യപ്പെടുന്നത്. രാജ്യത്തിനകത്തോ പുറത്തോ ഉള്ള ഏത് സർവകലാശാലയിൽ നിന്നാണ് ഡോക്ടറേറ്റും ബിരുദാനന്തര ബിരുദവും എടുത്തതെന്നും ജോയ് ചോദിച്ചു.

ബിരുദ പഠനം പൂർത്തിയാക്കാതെയാണ് തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ നിന്നു ബിജു രമേശ് പടിയിറങ്ങിയത്. എന്നാൽ ഇപ്പോൾ സ്വയം വിശേഷിപ്പിക്കുന്നത് ഡോ. ബിജു രമേശെന്നാണെന്നും അക്കാദമിക് യോഗ്യത പോലും സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ബിജു രമേശാണ് ആരോപണങ്ങളുമായി മാദ്ധ്യമശ്രദ്ധ നേടുന്നതെന്നും വി എസ് ജോയ് പറഞ്ഞു.

സ്വന്തമായി രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി എന്ന പേരിൽ കോളജും ബിജുവിനുണ്ട്. തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന ഈ കോളേജിൽ യോഗ്യതയില്ലാത്ത അദ്ധ്യാപകരാണുള്ളത്. അമിത ഫീസും ഫീസ് വിവേചനവുമുൾപ്പെടെ കോളജിന്റെ അംഗീകാരം റദ്ദ് ചെയ്യേണ്ട തരത്തിലുള്ള ക്രമക്കേടുകളാണ് ഇവിടെ നടക്കുന്നത്. കോളേജിലെ വിദ്യാർത്ഥികൾ ഇക്കാര്യങ്ങളെപ്പറ്റിയൊക്കെ നേരിട്ട് പരാതി പറഞ്ഞിട്ടുണ്ടെന്നും ജോയ് പറഞ്ഞു.

ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് ആരോപണം ഉയർത്തിയ ബിജു രമേശിന്റെ ജീവിത കഥയും ഒരു ഡിക്ടറ്റീവ് നോവൽ പോലെ ഉദ്വേഗഭരിതവും ജിജ്ഞാസ ജനിപ്പിക്കുന്നതുമാണ്. വിദ്യാഭ്യാസ യോഗ്യതമുതൽ വ്യാജ മദ്യവിൽപ്പനവരെയുള്ള അനേകം ആരോപണങ്ങളെ പുഷ്പം പോലെ അതിജീവിച്ചാണ് ബിജു രമേശ് വളർന്നത്.

ഇപ്പോൾ വി എസ് ജോയ് ചോദിച്ച ചോദ്യം മുമ്പു തന്നെ ഉയർന്നതാണ്. ബിജു രമേശിന്റെ പേരിനൊപ്പം ചേർത്തിരിക്കുന്ന ഡോക്ടറേറ്റ് വളരെ മുമ്പുതന്നെ വിവാദത്തിലായതുമാണ്. എവിടെയാണ് ബിജു റിസേർച്ച് ചെയ്തതെന്നോ ഏത് യൂണിവേഴ്‌സിറ്റിയാണ് ഡോക്ടർ ബിരുദം നൽകിയതെന്നോ വ്യക്തമല്ല. വിലകൊടുത്ത് വാങ്ങിയ വ്യാജ ഡോക്ടറേറ്റാണ് ഇതെന്ന് ശത്രുക്കൾ ആരോപണം ഉന്നയിക്കുന്നുണ്ട്. രണ്ട് മക്കളേയും ഡോക്ടർ ആക്കണമെന്നു വാശിയുണ്ടായിരുന്ന രമേശൻ കോണ്ട്രാക്ടറുടെ ഒരു മകൻ എംബിബിഎസ് ഡോക്ടർ ആണ്. എന്നാൽ ആ മകന്റെ ബിരുദത്തെ ചൊല്ലിയും ചില തർക്കങ്ങൾ ഉണ്ടായിരുന്നു. രണ്ടാമത്തെ മകൻ ഇങ്ങനേയും ഡോക്ടറായെന്നാണ് ആരോപണം ഉയർന്നിരുന്നത്. ഇതൊക്കെ ഏറ്റുപിടിച്ചാണ് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് രംഗത്തെത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP