Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബൈക്കിൽ ടൂറിസ്റ്റ് ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്; അപകടം നടന്നത് ചൂണ്ടൽ - കുറ്റിപ്പുറം സംസ്ഥാന പാതയിൽ

ബൈക്കിൽ ടൂറിസ്റ്റ് ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്; അപകടം നടന്നത് ചൂണ്ടൽ - കുറ്റിപ്പുറം സംസ്ഥാന പാതയിൽ

പെരുമ്പിലാവ്: ചൂണ്ടൽ - കുറ്റിപ്പുറം സംസ്ഥാന പാതയിലെ പെരുമ്ബിലാവ് കൊരട്ടിക്കര ജുമാമസ്ജിദിന് സമീപത്തു വെച്ച് ബൈക്കിൽ ടൂറിസ്റ്റ് ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കുന്നംകുളം മരത്തം കോട് കൊള്ളന്നൂർ അപ്പുട്ടിയുടെ മകൻ മനു (23) ആണ് മരിച്ചത്, കൂടെ ഉണ്ടായിരുന്ന ചിറ മനേങ്ങാട് മരത്തം കോട് മനക്കപറമ്ബിൽ ഭാസ്‌കരന്റെ മകൻ ബാലചന്ദ്ര (27) നെ ഗുരുതര പരിക്കിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വയനാട് സന്ദർശനം കഴിഞ്ഞ് മടങ്ങി വരികയായിരുന്നു ബൈക്കിലുള്ളവർ.മനുവിന്റെ മൃതദേഹം കുന്നംകുളം റോയൽ ആശുപത്രി മോർച്ചറിയിലാണ്. ടൂറിസ്റ്റ് ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അപകടം നടന്നത്, കോഴിക്കോട്ടേക്ക് പോയിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP