Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശാസ്താംകോട്ട കോളേജിൽ പെൺകുട്ടിയെ അമിത വേഗതയിൽ വന്ന ബൈക്ക് ഇടിച്ചു തെറുപ്പിച്ചു; രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്; ക്യാമ്പസിൽ വാഹനങ്ങൾക്ക് ഹൈക്കോടതി നിരോധനം വന്നിട്ടും രക്ഷയില്ല

ശാസ്താംകോട്ട കോളേജിൽ പെൺകുട്ടിയെ അമിത വേഗതയിൽ വന്ന ബൈക്ക് ഇടിച്ചു തെറുപ്പിച്ചു; രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്; ക്യാമ്പസിൽ വാഹനങ്ങൾക്ക് ഹൈക്കോടതി നിരോധനം വന്നിട്ടും രക്ഷയില്ല

കൊല്ലം: ശാസ്താംകോട്ട ഡി.ബി കോളേജിൽ ബൈക്ക് ഇടിച്ച് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. വിദ്യാർത്ഥിനിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് നാലരയോടെയായിരുന്നു അപകടം. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി സൈനയ്ക്കാണ് പരിക്കേറ്റത്. അമിത വേഗതയിൽ ബൈക്ക് ഓട്ടിച്ചതാണ് അപകടമുണ്ടാക്കിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പെൺകുട്ടിയുടെ നില ഗരുതതരമാണ്. കോളേജ് വിട്ട് സൈന വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

സംസ്ഥാനത്തെ ക്യാമ്പസുകളിൽ വിദ്യാർത്ഥികളുടെ വാഹനങ്ങൾ പ്രവേശിപ്പിക്കേണ്ടെന്ന് ഹൈക്കോടതിയുടെ ഉത്തരവുണ്ട്. അതുകൊണ്ട് തന്നെ ഡിബി കോളേജിലെ സംഭവം പുതിയ വിവാദങ്ങൾക്ക് തുടക്കമിടും. തിരുവനന്തപുരം എഞ്ചിനിയിറംഗ് കോളേജിലെ ഓണാഘോഷത്തിനിടെ ജീപ്പിടിച്ച് പെൺകുട്ടി മരിച്ചിരുന്നു. ഈ സഭവത്തിൽ പുറത്താക്കിയ വിദ്യാർത്ഥികളെ തിരിച്ചെടുക്കണമെന്ന ഹർജി പരിഗണിക്കവേയാണ് കോടതി ക്യാമ്പസിൽ വാഹനങ്ങൾ നിരോധിച്ചത്.

എല്ലാ കോളേജുകളിലും വിദ്യാർത്ഥികളുടേത് അടക്കമുള്ള വാഹനങ്ങൾ പാർക്ക് ചെയ്യാൻ സംവിധാനമൊരുക്കണം. എല്ലാ കോളേജുകളിലും ഇത് കർശനമായി നടപ്പാക്കണം. ഇരുചക്രവാഹനങ്ങൾ സൈലൻസർ മാറ്റിയും മറ്റും ശബ്ദമലിനീകരണമുണ്ടാക്കുന്നുണ്ട്. ഇത്തരം വാഹനങ്ങൾ പിടിച്ചെടുക്കാനും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

വാഹനങ്ങൾ കോളേജിൽ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം അത്യാവശ്യമാണ്. അദ്ധ്യാപകരുടെയും ജീവനക്കാരുടെയും വാഹനങ്ങൾ മാത്രമേ ക്യാമ്പസുകളിൽ പ്രവേശിപ്പിക്കാൻ പാടുള്ളു. കലാലയങ്ങളിൽ രാത്രി ഒൻപത് മണിക്ക് ശേഷം ആഘോഷങ്ങൾ വേണ്ടെന്നും കോടതി പറഞ്ഞു. തിരുവനന്തപുരം സി.ഇ.ടി കോളേജ് ക്യാമ്പസിൽ ഓണാഘോഷത്തിനിടെ അശ്രദ്ധമായി ഓടിച്ച ജീപ്പിടിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ പുറത്താക്കപ്പെട്ട 79 പേരാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഈ സംഭവത്തിനുപിന്നാലെ ഓണാഘോഷവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ വാഹനങ്ങൾ ദുരുപയോഗം ചെയ്ത നിരവധി സംഭവങ്ങൾ വാർത്തയായിരുന്നു. വാഹനങ്ങളുടെ നിരോധനം ഉറപ്പാക്കേണ്ടത് കോളേജ് പ്രിൻസിപ്പലാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP