Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വയനാട്ടിലെ വിവിധ സ്ഥലങ്ങളിലായി മൂന്ന് ബൈക്ക് അപകടം; നാല് പേർ മരിച്ചു

വയനാട്ടിലെ വിവിധ സ്ഥലങ്ങളിലായി മൂന്ന് ബൈക്ക് അപകടം; നാല് പേർ മരിച്ചു

കൽപറ്റ: വയനാട്ടിലെ വിവിധ ഭാഗങ്ങളിലായുണ്ടായ മൂന്ന് ബൈക്ക് അപകടത്തിൽ നാലു യുവാക്കൾ മരിച്ചു. കഴിഞ്ഞ ദിവസം ലക്കിടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലെ രണ്ടാമത്തെ വിദ്യാർത്ഥി കൂടി മരിച്ചതോടെയാണ് മരണസംഖ്യ നാലിലേക്ക് ഉയർന്നത്.

പരുക്കേറ്റു ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന മലപ്പുറം ചേലൂർ സ്വദേശി അബുവിന്റെ മകൻ നൂറുദീൻ (21) ആണു മരിച്ചത്.

ശനിയാഴ്ച പുലർച്ചെ ബൈക്ക് പോസ്റ്റിലിടിച്ചു യുവാവ് മരിച്ചു. ചുള്ളിയോട് കഴമ്പുകര കോളനിയിലെ വിഘ്‌നേഷ് (20) ആണു മരിച്ചത്. സഹയാത്രികനായ യദുകൃഷ്ണനെ പരുക്കുകളോടെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എരുമാട് തിരുവമ്പാടി ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം.

ഇന്നു രാവിലെയുണ്ടായ മറ്റൊരു അപകടത്തിൽ വരദൂർ സ്വദേശി വാളങ്കൽ എബ്രഹാമിന്റെ മകൻ സജി എബ്രഹാം (45) മരിച്ചു. പരുക്കേറ്റ സജിയെ ആദ്യം കൈനാട്ടി സർക്കാർ ആശുപത്രിയിലും പിന്നീട് കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP