Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികർക്ക് ഗുരുതര പരിക്ക്; പ്രതിഷേധിച്ച നാട്ടുകാർ റോഡ് ഉപരോധിച്ചു, ബസ് തല്ലിത്തകർത്തു; ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചപ്പോൾ മാതൃഭൂമി ഓഫീസിന്റെ ചില്ലുകൾ അടിച്ചു തകർത്തു

സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികർക്ക് ഗുരുതര പരിക്ക്; പ്രതിഷേധിച്ച നാട്ടുകാർ റോഡ് ഉപരോധിച്ചു, ബസ് തല്ലിത്തകർത്തു; ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചപ്പോൾ മാതൃഭൂമി ഓഫീസിന്റെ ചില്ലുകൾ അടിച്ചു തകർത്തു

മലപ്പുറം: കോട്ടക്കൽ ചങ്കുവെട്ടിയിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികർക്ക് ഗുരുതര പരിക്ക്. പ്രതിഷേധവുമായി നാട്ടുകാർ ദേശീയ പാത ഉരോധിക്കുന്നു. അമിത വേഗതമൂലം ഇവിടെ അപകടം പതിവാണെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ റോഡ് ഉപരോധിക്കുന്നത്. നാട്ടുകാരുടെ പ്രതിഷേധം മാതൃഭൂമി ഓഫീസിനു മുകളിൽ നിന്നും ക്യാമറയിൽ പകർത്തിയതിൽ മാതൃഭൂമി ഓഫീസിന്റെ ചില്ലുകൾ സമരക്കാർ അടിച്ചു തർത്തു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. പൊലീസ് ലാത്തി വീശിയെങ്കിലും പ്രതിഷേധക്കാർ പിരിഞ്ഞു പോകാൻ തയ്യാറായിട്ടില്ല. പ്രതിഷേധക്കാർ ദേശീയപാത ഉപരോധം തുടരുകയാണ്.

ഇന്ന് രാവിലെ 9.30 ന് കോട്ടക്കൽ ചങ്കുവെട്ടി പാലത്തറയിലാണ് അപകടം നടന്നത്. ചങ്ങരംകുളത്ത് നിന്നും കോട്ടക്കലിലേക്ക് വരികയായിരുന്ന ബൈക്കും കോഴിക്കോട് നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന ഹുദാ ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ ബാസ് കാറിനെ മറികടക്കുന്നതിനിടെ എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.

ചങ്ങരംകുളം സ്വദേശികളായ പ്രഭീഷ്‌കുമാർ (28), ഹഫീദ് (29) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇരുവരെയും ഗുരുതര പരിക്കുകളോടെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഹഫീദ്. കാട്ടക്കൽ എച്ച്.എം.എസ് ആശുപത്രിയിലും പ്രഭീഷ്‌കുമാർ അൽമാസ് ആശുപത്രിയിലുമാണുള്ളത്. പ്രഭീഷ്‌കുമാറിന്റെ നില അതീവഗുരുതരമാണ്. കാലിനും തലയ്ക്കുമാണ് പരിക്ക്. അപകടം നടന്നതോടെ നാട്ടുകാരും പരിസര വാസികളും പ്രതിഷേധവുമായി രംഗത്തു വരികയായിരുന്നു. ബസുകളുടെ അമിത വേഗത കാരണം ഇതേ സ്ഥലത്ത് ഒരുമാസത്തിനിടെ നാലാമത്തെ അപകടമാണ് നടക്കുന്നത്. ക്ഷുഭിതരായ നാട്ടുകാർ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ തടഞ്ഞു.

അപകടത്തിൽപ്പെട്ട ഹുദാ ബസ് പ്രതിഷേധക്കാർ തകർത്തു. സംഭവസ്ഥലത്ത് പൊലീസ് എത്തി ലാത്തി വീഴി. ലാത്തി വീശലിൽ ഒരാൾക്ക് പരിക്കു പറ്റി. ഇതോടെ സ്ഥലത്തേക്ക് കൂടുതൽ പേർ എത്തിച്ചേർന്ന് റോഡിൽ കുത്തിയിരിപ്പ് സമരം നടത്തി. പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ജില്ലാ കളക്ടർ എത്തിയാൽ മാത്രമെ പിൻതിരിയുകയുള്ളൂവെന്നാണ് പ്രതിഷേധക്കാരുടെ വാദം. അതേസമയം സംഭവം ആദ്യം മുതൽ ക്യാമറയിൽ പകർത്തിയതിന് മാതൃഭൂമി മലപ്പുറം ജില്ലാ ഹെഡ് ഓഫീസിനു നേരെ ആക്രമണമുണ്ടായി.

കോട്ടക്കലിലെ മാതൃഭൂമി ഓഫീസിനു സമീപത്തുവച്ചായിരുന്ന അപകടവും സംഘർഷവും നടന്നത്. ഇത് ഓഫീസിനു മുകളിൽ നിന്നും പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മാതൃഭൂമി ഓഫീസിനു നേരെയും ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ മാതൃഭൂമി ഓഫീസിന്റെ ചില്ലുകൾ തകർന്നു. തിരൂർ ഡിവൈഎസ്‌പി കെ.വി സന്തോഷ് സ്ഥലത്തെത്തി ബസിന്റെ പെർമിറ്റും ഡ്രൈവറുടെ ലൈസൻസും റദ്ദ് ചെയ്യാമെന്നും അറിയിച്ചു. എന്നാൽ പ്രതിഷേധക്കാരെ തല്ലിച്ചതച്ച പൊലീസിനെതിരെ നടപടി വേണമെന്നും സംഭവം പരിശോധിച്ച് നടപടിയെടുക്കാമെന്നും ഡിവൈഎസ്‌പിയുടെ ഉറപ്പിന്മേൽ നാട്ടുകാർ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP