Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെളിച്ചമില്ലാത്ത ലോകത്തിന് വെളിച്ചം പകരാൻ ശ്രമിച്ചവരെ മരണം കവർന്നു; അന്ധരുടെ യോഗത്തിൽ പങ്കെടുക്കാൻ പോയ രണ്ട് യുവാക്കൾ ട്രയിനിടിച്ച് മരിച്ച നിലയിൽ

വെളിച്ചമില്ലാത്ത ലോകത്തിന് വെളിച്ചം പകരാൻ ശ്രമിച്ചവരെ മരണം കവർന്നു; അന്ധരുടെ യോഗത്തിൽ പങ്കെടുക്കാൻ പോയ രണ്ട് യുവാക്കൾ ട്രയിനിടിച്ച് മരിച്ച നിലയിൽ

ചിറയിൻകീഴ്: അന്ധരുടെ സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങിയ രണ്ടു യുവാക്കളെ കടയ്ക്കാവൂർ റയിൽവേ പ്ലാറ്റ്‌ഫോമിൽ അപകടത്തിൽപ്പെട്ടു മരിച്ചനിലയിൽ കണ്ടെത്തി. വർക്കലയിൽ നടന്ന അന്ധരുടെ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങും വഴിയാണ് അപകടമുണ്ടായത്. ട്രെയിനിൽ കയറുന്നതിനിടെ വീണതാണോ, ട്രെയിൽ തട്ടിയാണോ അപകടമെന്നു വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.

പത്തനംതിട്ട സീതത്തോട് സീതക്കുഴി വേങ്ങവിളയിൽ വീട്ടിൽ പൊടിയന്റെ മകൻ ഷാജി ഡാനിയേൽ (31), തിരുവല്ല കുളക്കാട് യമുനാനഗർ കട്ടപ്പുറത്ത് വീട്ടിൽ കെ.എം. വർഗീസിന്റെ മകൻ ബിജോ കെ. വർഗീസ് (26) എന്നിവരാണു മരിച്ചത്. ശനിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായതെന്നാണ് കടയ്ക്കാവൂർ പൊലീസ് പറയുന്നത്.

രണ്ടാം പ്ലാറ്റ്‌ഫോമിൽ രക്തത്തിൽ കുളിച്ച നിലയിൽ അന്ന് രാത്രിയോടെയാണ് ഒരു യുവാവിനെ സ്റ്റേഷൻ മാസ്റ്റർ കണ്ടെത്തുന്നത്. കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിൽ സ്റ്റേഷൻ മാസ്റ്റർ അറിയിച്ചതിനെത്തുടർന്നു പൊലീസെത്തി ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ എത്തിച്ചപ്പേഴേക്കും യുവാവു മരിച്ചിരുന്നു. ഇന്നലെ പുലർച്ചെയാണ് ഇതേ പ്ലാറ്റ്‌ഫോമിൽ ഒരാൾ കൂടി ട്രെയിൻ തട്ടി മരിച്ചനിലയിൽ കിടക്കുന്നതു കണ്ടത്.

വർക്കലയിൽ അന്ധരുടെ യോഗത്തിൽ പങ്കെടുക്കാനാണ് ഇവർ പോയതെന്നു ബന്ധുക്കൾ അറിയിച്ചു. അവിടെ നിന്നു ഇവരിൽ ഒരാളുടെ അഞ്ചുതെങ്ങിലുള്ള ബന്ധുവീടും സന്ദർശിച്ച ശേഷം കടയ്ക്കാവൂർ സ്റ്റേഷനിലെത്തിയതാണ് ഇവർ. 30 ശതമാനം മാത്രം കാഴ്ചശേഷിയുള്ള ഷാജി ദാനിയേൽ ലോട്ടറിയും പുസ്തകങ്ങളും മറ്റും വിറ്റാണു ജീവിച്ചിരുന്നത്. തീരെ കാഴ്ചശക്തിയില്ലാത്ത ജിജോ ഷാജിയുടെ സഹായത്തോടെയാണു സഞ്ചരിച്ചിരുന്നത്. ട്രെയിൻ കയറാൻ ശ്രമിക്കുന്നതിനിടെയാകാം അപകടം ഉണ്ടായതെന്നു കരുതുന്നു.

ഷാജിയുടെ സംസ്‌കാരം ഇന്ന് 11 ന് സീതത്തോട് സെന്റ് മേരീസ് കാത്തോലിക്കാ പള്ളിയിൽ. ഓമനയാണു മാതാവ്. ഷെർളി സഹോദരിയാണ്. ജിജോയുടെ സംസ്‌കാരം പിന്നീട്. മാതാവ്: മേരിക്കുട്ടി. സഹോദരൻ: ലിവിൻ കെ. വർഗീസ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP