Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോടതിയിൽ സമർപ്പിച്ച ആഭരണങ്ങൾ തിരിച്ചു കിട്ടിയപ്പോൾ തിരിമറി ആരോപിച്ച് ബിന്ധ്യയും; തലവേദന ഒഴിയാതെ പൊലീസ്

കോടതിയിൽ സമർപ്പിച്ച ആഭരണങ്ങൾ തിരിച്ചു കിട്ടിയപ്പോൾ തിരിമറി ആരോപിച്ച് ബിന്ധ്യയും; തലവേദന ഒഴിയാതെ പൊലീസ്

കൊച്ചി: ബ്ലാക്ക് മെയിലിങ് കേസിൽ അറസ്റ്റിലായ ബിന്ധ്യാസിൽ നിന്ന് അന്വേഷണ സംഘം പിടിച്ചെടുത്ത് കോടതിയിൽ സമർപ്പിച്ച ആഭരണങ്ങളിൽ തിരിമറി നടന്നതായി ആരോപണം. കോടതി തിരികെ നൽകിയ സ്വർണാഭരണങ്ങളിൽ ചിലത് തന്റേതല്ലെന്ന് പറഞ്ഞ് ബിന്ധ്യാസ് ഇതു കൈപ്പറ്റാൻ കൂട്ടാക്കിയില്ല. ഇതോടെ പൊലീസ് ആകെ വെട്ടിലായിരിക്കുകയാണ്. യഥാർഥ സ്വർണാഭരണങ്ങൾ തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ കോടതിയിൽ ഉടൻ അപേക്ഷ നൽകുമെന്ന് പറയുന്നു. ഇതോടെ ഏറെ കോളിളക്കം സൃഷ്ടിച്ച ബ്ലാക്ക് മെയിലിങ് കേസ് വീണ്ടും വിവാദത്തിലായിരിക്കുകയാണ്.

ബിന്ധ്യാസ് അറസ്റ്റിലാകുമ്പോൾ അണിഞ്ഞിരുന്ന കല്ലുവച്ച മാല, ഒരു സെറ്റ് കമ്മൽ, ആറു മോതിരം എന്നിവയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് കോടതിയിൽ സമർപ്പിച്ചത്. ഇതോടൊപ്പം ആൾട്ടോ കാർ, രണ്ടു മൊബൈലുകൾ, ലാപ്‌ടോപ്പ് എന്നിവയും ഉണ്ടായിരുന്നു. ഇവ തനിച്ച് തിരികെ നൽകണമെന്ന ബിന്ധ്യാസിന്റെ അപേക്ഷയിൽ കോടതി അനുമതി നൽകിയതോടെയാണ് ആഭരണങ്ങളിലെ തിരിമറി പുറത്തുവന്നിരിക്കുന്നതായി ആരോപണം ഉയർന്നിരിക്കുന്നത്.

ആറു മോതിരങ്ങളിൽ രണ്ടെണ്ണം തന്റെതല്ലെന്നാണ് ബിന്ധ്യാസ് പറയുന്നത്. മൂന്നു ഗ്രാം തൂക്കമുണ്ടായിരുന്ന മോതിരങ്ങളിലും തൂക്ക വ്യത്യാസമുണ്ടെന്ന് അവർ ആരോപിക്കുന്നു. ഇതോടെ രണ്ടു മോതിരം കോടതിയിൽ തിരിച്ചു നൽകി. അന്വേഷണസംഘത്തിന്റ കൈയിലിരിക്കുമ്പോഴോ കോടതിയിൽ വച്ചോ മോതിരത്തിൽ തിരിമറി നടന്നതായാണ് സംശയിക്കുന്നത്. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബിന്ധ്യാസ് പരാതി നൽകുന്നതോടെ പൊലീസിന് ഇനിയും തലവേദന വർധിക്കുമെന്ന് ഉറപ്പ്.

കോടതിയുടെ കസ്റ്റഡിയിലുണ്ടായിരുന്ന കാർ ബിന്ധ്യാസിന് കൈമാറി, ലാപ്‌ടോപ്പും മൊബൈൽ ഫോണും കേസിലെ സുപ്രധാന തെളിവായതിനാൽ കോടതി വിട്ടു നൽകിയിട്ടില്ല. കിടപ്പറ രംഗങ്ങൾ ചിത്രീകരിച്ച് പണം തട്ടാൻ ശ്രമിച്ച കേസിലാണ് ബിന്ധ്യ തോമസ്, റുക്‌സാന എന്നിവർ ഉൾപ്പെടെയുള്ള സംഘം പിടിയിലായത്. ഈ കേസിലെ പ്രധാന പ്രതികളിലൊരാളായ ജയചന്ദ്രൻ, എംഎ‍ൽഎ ഹോസ്റ്റലിൽ ഒളിവിൽ കഴിഞ്ഞത് വൻ വിവാദമായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP