Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നടി ആക്രമിക്കപ്പെട്ട കേസിൽ അനാവശ്യമായി പേര് വലിച്ചിഴക്കുന്നു; എ എൻ രാധാകൃഷ്ണനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ബിനീഷ് കോടിയേരി; ഗാന്ധിജിയെ വെടിവച്ച് കൊന്ന പാർട്ടിക്കാരായതിൽ കൗതുകമില്ലെന്നും വിമർശനം

നടി ആക്രമിക്കപ്പെട്ട കേസിൽ അനാവശ്യമായി പേര് വലിച്ചിഴക്കുന്നു; എ എൻ രാധാകൃഷ്ണനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ബിനീഷ് കോടിയേരി; ഗാന്ധിജിയെ വെടിവച്ച് കൊന്ന പാർട്ടിക്കാരായതിൽ കൗതുകമില്ലെന്നും വിമർശനം

കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരിക്കെതിരെ ആരോപണം ഉന്നയിച്ച ബിജെപി നേതാവിനെതിരെ ബിനീഷ് രംഗത്ത്. തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ എ.എൻ രാധാകൃഷ്ണനെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് ബിനീഷ് വ്യക്തമാക്കി. തന്റെ പേര് കേസിൽ അനാവശ്യമായി വലിച്ചിഴക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ആ നടിയെ വളരെ നാളുകളായി അറിയാവുന്നതാണ്. ഇത്തരത്തിൽ ബന്ധമുള്ള ആളുകളെ തെറ്റിക്കാൻ നോക്കുകയാണ് ഇവർ ചെയ്യുന്നത്.

പ്രശ്നത്തെ രാഷ്ട്രീയവത്കരിക്കാനാണ് ബിജെപിയുടെ ശ്രമം. പിന്നെ ഗാന്ധിജിയെ വെടിവച്ച് കൊന്ന പാർട്ടിയാണത്. അപ്പോള് പിന്നെ ഇതിലൊന്നും വലിയ കൗതുകം തോന്നേണ്ട കാര്യമില്ലെന്നും ബിനീഷ് കോടിയേരി പറഞ്ഞു. ഒരു പ്രശ്നം ഉണ്ടാകുമ്പോൾ സമൂഹം മൊത്തമായി അവർക്കൊപ്പം നിൽക്കുകയാണ് വേണ്ടത്. ഈ വിഷയത്തിൽ അവരെ പിന്തുണക്കുന്നതിന് പകരം വഴിതിരിച്ചുവിടാനാണ് ആരോപണങ്ങൾ ഉന്നയിക്കുന്നവരുടെ ശ്രമം. പൾസർ സുനിയുടെ പേര് ഈ വിഷയവുമായി ഉയർന്നപ്പോൾ മാത്രമാണ് ശ്രദ്ധയിൽപ്പെടുന്നത്. അല്ലാതെ തനിക്ക് അദ്ദേഹത്തെ അറിയില്ലെന്നും ബിനീഷ് കോടിയേരി പറഞ്ഞു.

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടു പോയതിനും ആക്രമിച്ചതിനും പിന്നിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി ആണെന്നായിരുന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണൻ ആരോപിച്ചത്. 'ഒറ്റപ്പെട്ട സംഭവമെന്ന' വിവാദ പ്രതികരണം മകനെ രക്ഷിക്കാൻ വേണ്ടിയാണെന്നും എഎൻ രാധാകൃഷ്ണൻ പറഞ്ഞിരുന്നു. സിനിമ മേഖലയിലെ മാഫിയകളെ നിയന്ത്രിക്കുന്നത് ബിനീഷ് കോടിയേരി ആണെന്നും കൊച്ചിയിലെ തട്ടിക്കൊണ്ടു പോകലിന് പിന്നിലും ബിനീഷ് തന്നെയാണെന്നുമാണ് ബിജെപിയുടെ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP