Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കുട്ടനാട്ടിൽ താറാവുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനിയെത്തുടർന്ന്; സ്ഥിരീകരണം ഭോപ്പാലിൽ നടന്ന പരിശോധനയിൽ; നാളെ ഉന്നതതല യോഗം

കുട്ടനാട്ടിൽ താറാവുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനിയെത്തുടർന്ന്; സ്ഥിരീകരണം ഭോപ്പാലിൽ നടന്ന പരിശോധനയിൽ; നാളെ ഉന്നതതല യോഗം

ആലപ്പുഴ: കുട്ടനാട്ടിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. താറാവുകൾ ചത്തത് പക്ഷിപ്പനി മൂലമെന്ന് മൃഗസംരക്ഷണ വകുപ്പാണ് സ്ഥിരീകരിച്ചത്. ഏവിയൻ ഇൻഫ്‌ളുവൻസ വൈറസാണ് രോഗകാരണം. ഭോപ്പാലിലെ ഹൈസെക്യൂരിറ്റി ലാബിലെ പരിശോധനയിലാണ് പക്ഷിപ്പനിയാണെന്ന് തെളിഞ്ഞത്.

കുട്ടനാട്ടിലെ തലവടി, അമ്പലപ്പുഴ താലൂക്കിലെ പുറക്കാട് വില്ലേജുകളിലാണ് താറാവുകൾ കൂട്ടത്തോടെ ചത്തത്. ആകെ 17,000 താറാവുകളാണ് ചത്തത്. പക്ഷികളുടെ തലച്ചോറിനെ ബാധിക്കുന്ന വൈറൽ-ബാക്ടീരിയൽ അണുബാധയാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ സാമ്പിളുകൾ ഭോപാലിലെ എച്ച്എസ്എഡിഎൽ ലാബിൽ പരിശോധനയ്ക്ക് അയച്ചപ്പോഴാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പക്ഷിപ്പനിയെ നേരിടുന്നതിന് മൃഗസംരക്ഷണവകുപ്പ് നടപടികൾ സ്വീകരിച്ചുതുടങ്ങി. വെറ്ററിനറി കിറ്റുകൾ വിതരണം ചെയ്യുന്നുണ്ട്. ബോധവൽക്കരണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കാനും പക്ഷിപ്പനി ബാധിച്ച മേഖലയിൽ പ്രതിരോധ- മുൻകരുതൽ നടപടികൾ സ്വീകരിക്കാനും മൃഗസംരക്ഷണ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ചു പരിശോധിക്കാനും കൂടുതൽ നടപടികൾക്കുമായി നാളെ ഉന്നതതല യോഗം ചേരും. മുഖ്യമന്ത്രിയാണ് യോഗം വിളിച്ചത്. ആരോഗ്യ-മൃഗസംരക്ഷണ-ഗതാഗത മന്ത്രിമാർ പങ്കെടുക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP