Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പക്ഷിപ്പനി: ആശങ്കവേണ്ടെന്നു കേന്ദ്രസംഘം

ആലപ്പുഴ: പക്ഷിപ്പനിയുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്നു പരിശോധനയ്‌ക്കെത്തിയ കേന്ദ്രസംഘം. കേരളത്തിലെ വിവിധ ജില്ലകളിൽ പക്ഷിപ്പനി മൂലം താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയ സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങളിൽ തൃപ്തരാണെന്നും കേന്ദ്രസംഘം അറിയിച്ചു. പനി മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത കുറവാണന്നും കേന്ദ്രസംഘം പറഞ്ഞു. ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബംഗളൂരു റീജണൽ ലാബിൽ നിന്നുള്ള സംഘമാണു പരിശോധനയ്ക്കായി കേരളത്തിൽ എത്തിയത്. 

പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശത്തിന്റെ മൂന്നു കിലോമീറ്റർ ചുറ്റളവിൽ ജൂനിയർ ഹെൽത്ത് നഴ്‌സുമാരുടെയും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെയും ആശ വർക്കർമാരുടെയും നേതൃത്വത്തിൽ വീടുകൾ കയറിയിറങ്ങി ആരോഗ്യ വിവരം റിപ്പോർട്ട് ചെയ്യാൻ കേന്ദ്ര സംഘം നിർദ്ദേശം നൽകി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP