Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാർട്ടൂണിസ്റ്റ് ശിവറാമിന്റെ ജന്മശതാബ്ദി ആഘോഷമാക്കി ജന്മനാട്

കൊച്ചി: വരകൾ കൊണ്ട് നാട്ടുകാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കാർട്ടൂണിസ്റ്റ് ശിവറാമിന്റെ ജന്മശതാബ്ദി ആഘോഷമാക്കി ജന്മനാട്. കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപക സെക്രട്ടറിയായിരുന്ന തൃക്കാരിയൂർ ചുണ്ടേക്കാട്ട് സികെ ശിവരാമൻ നായർ എന്ന കാർട്ടൂണിസ്റ്റ് ശിവറാമിന്റെ 100 റാം ജന്മദിനം കേരളത്തിലെ കാർട്ടൂൺ കലാകാരന്മാരുടെയും, നാട്ടുകാരുടെയും ആഭിമുഖ്യത്തിലാണ് ആഘോഷിച്ചത്.

ജന്മനാടായ തൃക്കാരിയൂരിൽ നടന്ന ആഘോഷ പരിപാടി ജനകീയ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. കേരളത്തിലെ ആദ്യ പോക്കറ്റ് കാർട്ടൂൺ, സാമൂഹിക കാർട്ടൂൺ എന്നിവയുടെ ഉപജ്ഞാതാവായിരുന്ന ശിവറാം മാതൃഭൂമി, മലയാള മനോരമ, മലയാള രാജ്യം, കേരള ഭൂഷണം എന്നീ പ്രസിദ്ധീകരണങ്ങളിൽ തടർച്ചയായി കാർട്ടൂൺകൾ വരച്ചിരുന്നു. കാർട്ടൂൺ രംഗത്തെ നിരവധി പ്രതിഭകളുടെ ഗുരുസ്ഥാനീയനായിരുന്ന ശിവറാം തന്റെ രണ്ടേക്കർ സ്ഥലം എൻഎസ്എസ് സ്‌കൂളിന് സൗജന്യമായി നൽകി തനിക്കുള്ള സാമൂഹിക പ്രതിബദ്ധതയും വെളിവാക്കി.

മാതൃഭൂമി വാരാന്ത്യ പതിപ്പിലെ പഞ്ചതന്ത്രം കഥകൾ, കുഞ്ഞമ്മാമൻ എന്നീ പംക്തികൾ ഏറെ ശ്രദ്ധ നേടിയവയായിരുന്നു. കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപക സെക്രട്ടറിയായിരുന്ന ശിവറാം അര ലക്ഷത്തിലേറെ സുരക്ഷാ ബോധവൽക്കരണ കാർട്ടൂണുകൾ വരച്ചിട്ടുണ്ട്. 1965-ൽ കുടുംബക്ഷേമ പോസ്റ്ററിനുള്ള ദേശീയ അവാർഡ് ലഭിച്ചു. 1995 സെപ്റ്റംബർ 3-ന് 78-ാംത്ത വയസിൽ അന്തരിച്ചു.

തൃക്കാരിയൂർ എൻഎസ്എസ് സ്‌കൂൾ അങ്കണത്തിൽ നടന്ന ജന്മശതാബ്ദി ആഘോഷം സീനിയർ കാർട്ടൂണിസ്റ്റ് സുകുമാർ ശിവറാമിന്റെ ചിത്രം വരച്ച് ഉത്ഘാടനം ചെയ്തു. മലയാളത്തിലെ പ്രശസ്ത കാർട്ടൂണിസ്റ്റുകളായ സുധീർനാഥ്, ഉണ്ണിക്കൃഷ്ണൻ, ഇപി പീറ്റർ, പ്രസന്നൻ ആനിക്കാട്, ജോയി അബ്രഹാം, കെപി വിൽസൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് ചിത്രരചന മത്സരങ്ങളും, കാർട്ടൂണിസ്റ്റ് ഉണ്ണികൃഷണൻ നയിച്ച ചിരി വര പഠന ക്ലാസും ഉണ്ടായിരുന്നു. കാർട്ടൂണിനെ കച്ചവടച്ചരക്കാക്കാതെ കാർട്ടൂൺ കലക്കുവേണ്ടി ജീവിതം മുഴുവനായും സമർപ്പിച്ച മഹാനായിരുന്നു ശിവറാം എന്ന് അദ്ദേഹത്തിന്റെ ശിഷ്യന്മാർ അഭിപ്രായപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP