Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മദ്യനയത്തിൽ ആലഞ്ചേരിക്കും കല്ലറയ്ക്കലിനും രണ്ടു പക്ഷം; നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോയെന്ന് മാർ ജോർജ് ആലഞ്ചേരി.; നയം മാറ്റിയതിൽ തെറ്റില്ലെന്ന് ഫ്രാൻസിസ് കല്ലറയ്ക്കൽ

മദ്യനയത്തിൽ ആലഞ്ചേരിക്കും കല്ലറയ്ക്കലിനും രണ്ടു പക്ഷം; നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോയെന്ന് മാർ ജോർജ് ആലഞ്ചേരി.; നയം മാറ്റിയതിൽ തെറ്റില്ലെന്ന് ഫ്രാൻസിസ് കല്ലറയ്ക്കൽ

കൊച്ചി: മദ്യനയത്തിൽ സർക്കാർ നിലപാടിൽ നിന്നും പിന്നോട്ടു പോയെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി. എന്നാൽ മദ്യനയത്തിൽ മാറ്റത്തിന് സർക്കാരിന് അവകാശമുണ്ടെന്നായിരുന്നു വരാപ്പുഴ ആർച്ച് ബിഷപ്പ് ഫ്രാൻസിസ് കല്ലറയ്ക്കലിന്റെ നിലപാട്.

സമൂഹത്തിൽ മദ്യ ഉപയോഗം കുറക്കാൻ സമ്പൂർണ നിരോധമാണ് സർക്കാർ നടപ്പിലാക്കേണ്ടിയിരുന്നത്. വിഷയത്തിൽ രാഷ്ട്രീയ വിവാദങ്ങൾക്ക് മുതിരുന്നില്ലെന്നും മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. അതേസമയം, മദ്യനയം മാറ്റിയതിൽ തെറ്റില്‌ളെന്ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഫ്രാൻസിസ് കല്ലറയ്ക്കൽ പ്രതികരിച്ചു. പ്രായോഗികതക്ക് വേണ്ടി നയത്തിൽ മാറ്റംവരുത്താനും നടപ്പാക്കാനും സർക്കാരിന് അധികാരമുണ്ട്. നയത്തിൽ പ്രായോഗിക ബുദ്ധിമുണ്ടെങ്കിൽ പുതിയത് നടപ്പാക്കുകയാണ് ഉചിതം. മദ്യ ഉപഭോഗത്തിന്റെ കാര്യത്തിൽ ബോധവത്കരണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ മദ്യനയം മാറ്റിയതിൽ തെറ്റില്ലെന്ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഫ്രാൻസിസ് കല്ലറയ്ക്കൽ വിശദീകരിച്ചു. നയത്തിൽ മാറ്റംവരുത്താനും നടപ്പാക്കാനും സർക്കാരിന് അധികാരമുണ്ട്. തെറ്റ് പറ്റിയെന്ന് തോന്നിയാൽ തിരുത്താം. പ്രായോഗിക ബുദ്ധിമുണ്ടെങ്കിൽ പുതിയ നയം നടപ്പാക്കുകയാണ് ഉചിതം. പ്രായോഗികതയ്ക്ക് വേണ്ടി മാറ്റങ്ങൾ വരുത്താനുള്ള സ്വാതന്ത്ര്യം സർക്കാരിനുണ്ട്. മദ്യത്തിന്റെ കാര്യത്തിൽ ബോധവത്കരണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നിർബന്ധിത മതപരിവർത്തനം നീതീകരിക്കാനാകില്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

മദ്യനയത്തിലെ മാറ്റം സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്ന് ധനമന്ത്രി കെ.എം മാണിയും പ്രതികരിച്ചു. മദ്യനയത്തിൽ പ്രായോഗിക മാറ്റങ്ങൾ മാത്രമാണ് വരുത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. മദ്യനയം സംബന്ധിച്ച് കെപിസിസി സുധീരന്റെ പ്രസ്താവനയോട് പ്രതികരിക്കുന്നില്ല. സുധീരന്റെ പ്രസ്താവനയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മറുപടി പറഞ്ഞിട്ടുണ്ടെന്നും കെ.എം മാണി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP