Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശത്രുക്കളുടെ കൊലക്കളമായി കേരളത്തെ മാറ്റുന്നവർ കിമ്മിനെ പ്രതിഷ്ഠിച്ചതിൽ അത്ഭുതമില്ല; ആർഎസ്എസ്-ബിജെപി ഓഫീസുകൾക്ക് നേരേ മിസൈൽ വിക്ഷേപിക്കാൻ അജണ്ടയില്ലെന്ന് പ്രതീക്ഷിക്കട്ടെ! സിപിഎം ഫ്‌ളെക്‌സിൽ ഉത്തരകൊറിയൻ ഏകാധിപതിയുടെ ചിത്രം വന്നതിനെ വിമർശിച്ച് ബിജെപി കേന്ദ്ര നേതൃത്വം

ശത്രുക്കളുടെ കൊലക്കളമായി കേരളത്തെ മാറ്റുന്നവർ കിമ്മിനെ പ്രതിഷ്ഠിച്ചതിൽ അത്ഭുതമില്ല; ആർഎസ്എസ്-ബിജെപി ഓഫീസുകൾക്ക് നേരേ മിസൈൽ വിക്ഷേപിക്കാൻ അജണ്ടയില്ലെന്ന് പ്രതീക്ഷിക്കട്ടെ! സിപിഎം ഫ്‌ളെക്‌സിൽ ഉത്തരകൊറിയൻ ഏകാധിപതിയുടെ ചിത്രം വന്നതിനെ വിമർശിച്ച് ബിജെപി കേന്ദ്ര നേതൃത്വം

മറുനാടൻ മലയാളി ഡസ്‌ക്

ന്യൂഡൽഹി: സിപിഎം നെടുങ്കണ്ടം ഏരിയാ സമ്മേളനത്തിന്റെ ഫ്‌ളക്‌സിൽ ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ ചിത്രം ഉൾപ്പെടുത്തിയതിനെ വിമർശിച്ച് ബിജെപി കേന്ദ്ര നേതൃത്വം രംഗത്തെത്തി.

ശത്രുക്കളെ കൊന്നൊടുക്കുന്ന കേരളത്തിലെ സിപിഎം, കിമ്മിന്റെ ചിത്രം സ്ഥാപിച്ചതിൽ അത്ഭുതപ്പെടാനാവില്ലെന്ന് ബിജെപി വക്താവ് സംപിത് പത്ര ട്വിറ്ററിൽ കുറിച്ചു. കേരളത്തിലെ സിപിഎം പോസ്റ്ററുകളിൽ കിം ജോംഗ് ഉന്നിനെ കാണാം. ശത്രുക്കളുടെ കൊലക്കളമായി കേരളത്തെ മാറ്റുന്ന അവരിത് ചെയ്തതിൽ അത്ദുതമില്ല- സംപിത് പത്ര പറഞ്ഞു.

ആർഎസ്എസ്- ബിജെപി ഓഫീസുകൾക്കു നേരെ മിസൈൽ വിക്ഷേപിക്കാൻ അവരുടെ കരാള അജണ്ടയിൽ പദ്ധതിയില്ലെന്ന് പ്രതീക്ഷിക്കുന്നതായും സംപിത് കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP