Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോഴവിവാദം ചർച്ചചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്ന ബിജെപി കോർ കമ്മിറ്റി യോഗം റദ്ദാക്കി; പകരം ശനിയാഴ്ച സംസ്ഥാന സമിതി ചേരാൻ തീരുമാനം; ആർ എസ് വിനോദിനെ പാർട്ടിയിൽ നിന്ന പുറത്താക്കിയതും വിജിലൻസ് അന്വേഷണവും ചർച്ചയാവും

കോഴവിവാദം ചർച്ചചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്ന ബിജെപി കോർ കമ്മിറ്റി യോഗം റദ്ദാക്കി; പകരം ശനിയാഴ്ച സംസ്ഥാന സമിതി ചേരാൻ തീരുമാനം; ആർ എസ് വിനോദിനെ പാർട്ടിയിൽ നിന്ന പുറത്താക്കിയതും വിജിലൻസ് അന്വേഷണവും ചർച്ചയാവും

തിരുവനന്തപുരം: മെഡിക്കൽ കോളേജ് കോഴ വിവാദത്തിൽ പാർട്ടി നേതാക്കൾക്കെതിരെ വരെ ഉയർന്ന ആരോപണങ്ങൾ ചർച്ചചെയ്യാൻ തീരുമാനിച്ചിരുന്ന ബിജെപി കോർ കമ്മിറ്റി യോഗം റദ്ദാക്കി. വെള്ളിയാഴ്ചയാണ് കോർ കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നത്. സംസ്ഥാന അധ്യക്ഷൻ കുമ്മനത്തിന് പനിയായതിനാലും സംസാരിക്കാൻ ബുദ്ധിമുട്ടുള്ളതിനാലും യോഗം മാറ്റുന്നുവെന്നാണ് വ്യക്തമാക്കിയതെങ്കിലും യോഗത്തിൽ കോഴവിവാദത്തിൽ വൻ തർക്കത്തിന് സാധ്യതയുള്ളതിനാലാണ് യോഗം മാറ്റിയതെന്നാണ് സൂചനകൾ. അതേസമയം, സംസ്ഥാന കമ്മിറ്റി യോഗം ശനിയാഴ്ച ചേരുമെന്നും അറിയിച്ചിട്ടുണ്ട്.

കോഴവിവാദം രൂക്ഷമായതിന് പിന്നാലെ ആരോപണ വിധേയനായ ആർഎസ് വിനോദിനെ ബിജെപിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ വിഷയത്തിൽ സംസ്ഥാന വിജിലൻസ് അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണോ നാളത്തെ കോർ കമ്മിറ്റി യോഗം മാറ്റിയതെന്ന ചർച്ചകളും ഉയരുന്നുണ്ട്.

പാർട്ടി സഹകരണ സെൽ സംസ്ഥാന കൺവീനർ ആണ് ആർ എസ് വിനോദ്. പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടി ഉടൻ പ്രാബല്യത്തിൽ വരുമെന്ന് തീരുമാനം അറിയിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ അറിയിച്ചു. മെഡിക്കൽ കോളജിനു കേന്ദ്രാനുമതി കിട്ടാനായി 5.6 കോടി രൂപ കേരള ബിജെപിയിലെ നേതാക്കൾ വാങ്ങിയതായി ഇതേക്കുറിച്ച് അന്വേഷിച്ച കമ്മിഷനാണ് റിപ്പോർട്ട് നൽകിയത്.

വിനോദിനെതിരായ ആരോപണം അതീവ ഗൗരവമുള്ളതാണ്. ആരോപണ വിധേയനായതിലൂടെ പാർട്ടിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായയ്ക്ക് വിനോദ് കളങ്കമുണ്ടാക്കിയതായി പാർട്ടി വിലയിരുത്തുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നുള്ള വിനോദിന്റെ പ്രവൃത്തി മാപ്പർഹിക്കാത്ത അച്ചടക്ക ലംഘനവും ഗുരുതരമായ പാർട്ടി വിരുദ്ധ നടപടിയുമാണെന്ന് കുമ്മനം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. സംഭവത്തെപ്പറ്റി കേന്ദ്ര നേതൃത്വം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജ് ആരംഭിക്കാനായി ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അനുമതി വാങ്ങിക്കൊടുക്കാൻ ബിജെപി നേതാവ് 5.6 കോടി രൂപ കൈപ്പറ്റിയെന്ന അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് വിനോദിനെതിരെ ആരോപണം ശക്തമാകുന്നത്.  എംടി രമേശ് ഉൾപ്പെടെയുള്ള മറ്റു നേതാക്കൾക്കെതിരെ ഉയർന്ന ആരോപണങ്ങളിലും ശക്തമായ നടപടി ഉണ്ടായേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. വിനോദിനെതിരെ നടപടിയുണ്ടായതോടെ വരും ദിവസങ്ങളിൽ കോഴ വിവാദത്തിൽ കൂടുതൽ നടപടികൾ പാർട്ടിയിലുണ്ടാകുമെന്നാണ് വിവരങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP