Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്; പിന്തുണ തേടി ബിജെപി നേതാക്കൾ കെഎം മാണിയെ കണ്ടു

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്; പിന്തുണ തേടി ബിജെപി നേതാക്കൾ കെഎം മാണിയെ കണ്ടു

കോട്ടയം: ചെങ്ങന്നൂരിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പിന്തുണ തേടി ബിജെപി നേതാക്കൾ കേരളാ കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണിയെ കണ്ടു. ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ പി.കെ.കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മാണിയുമായി കൂടിക്കാഴ്ച നടത്തിയത്.

കേരളാ കോൺഗ്രസിന്റെ പിന്തുണ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണമെന്ന് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. അതേസമയം, പിന്തുണയ്ക്കുമെന്നോ ഇല്ലെന്നോ മാണി പറഞ്ഞില്ലെന്നാണ് സൂചന. അഡ്വക്കേറ്റ് പി.എസ്.ശ്രീധരൻ പിള്ളയാണ് ബിജെപി സ്ഥാനാർത്ഥി.

ചെങ്ങന്നൂരിലെ പാർട്ടിയുടെ നിലപാട് എന്താണെന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം വ്യക്തമാക്കുമെന്നാണ് മാണി ബിജെപി നേതാക്കളോട് പറഞ്ഞത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനും യു.ഡി.എഫ് സ്ഥാനാർത്ഥിയായി അഡ്വക്കേറ്റ് ഡി.വിജയകുമാറുമാണ് മത്സരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP