Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദേവികുളം കയ്യേറ്റക്കാരുടെ പിടിയിലമർന്നു വീർപ്പുമുട്ടുന്നു; ഇനിയും റിസോർട്ട് നിർമ്മാണം തുടർന്നാൽ മനോഹരമായ കാലാവസ്ഥയും ജൈവവൈവിധ്യവും ഓർമയാകും; കയ്യേറ്റത്തിന് മതചിഹ്നങ്ങളെ ഉപയോഗപ്പെടുത്തുന്ന നീക്കത്തിന് തടയിടണമെന്നും മൂന്നാർ സന്ദർശിച്ച ബിജെപിയുടെ വിദഗ്ധസംഘം

ദേവികുളം കയ്യേറ്റക്കാരുടെ പിടിയിലമർന്നു വീർപ്പുമുട്ടുന്നു; ഇനിയും റിസോർട്ട് നിർമ്മാണം തുടർന്നാൽ മനോഹരമായ കാലാവസ്ഥയും ജൈവവൈവിധ്യവും ഓർമയാകും; കയ്യേറ്റത്തിന് മതചിഹ്നങ്ങളെ ഉപയോഗപ്പെടുത്തുന്ന നീക്കത്തിന് തടയിടണമെന്നും മൂന്നാർ സന്ദർശിച്ച ബിജെപിയുടെ വിദഗ്ധസംഘം

മൂന്നാർ: ജൈവ വൈവിദ്ധ്യത്തിന്റെയും അപൂർവ്വ ജീവജാലങ്ങളുടെയും ആവാസ കേന്ദ്രമായ ദേവികുളം താലൂക്ക് കയ്യേറ്റക്കാരുടെ പിടിയിൽ അമർന്ന് വീർപ്പുമുട്ടുകയാണെന്ന് ബിജെപിയുടെ നേതൃത്വത്തിൽ മേഖല സന്ദർശിച്ച വിദഗ്ദ സംഘം. അനധികൃതമായി ഭൂമി കയ്യേറി വൻകിട റിസോർട്ടുകൾ നിർമ്മിക്കുന്നതാണ് മൂന്നാറിനെ ശവപ്പറമ്പായി മാറ്റുന്നത്. ഇപ്പോഴുള്ള നിരക്കിൽ റിസോർട്ട് നിർമ്മാണം തുടർന്നാൽ മൂന്നാറിലെ മനോഹരമായ കാലാവസ്ഥയും ജൈവവൈവിദ്ധ്യവും ഓർമ്മകളിൽ മാത്രമാകുമെന്ന് സംഘം മുന്നറിയിപ്പു നല്കി.

ചരിഞ്ഞ മലനിരകൾ ഇടിച്ചു നിരത്തി റിസോർട്ടുകൾ നിർമ്മിക്കുന്നത് വൻ ദുരന്തത്തിന് കാരണമാകും. അതീവ പരിസ്ഥിതി ലോലപ്രദേശങ്ങളിൽ നടക്കുന്ന അനിയന്ത്രിതമായ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെപ്പിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണം. കയ്യേറ്റത്തിലൂടെ നിർമ്മിച്ച റിസോർട്ടുകൾ ഒഴിപ്പിക്കണം. ഇതിന് കക്ഷി രാഷ്ട്രീയ വ്യത്യാസം തടസ്സമാകാൻ പാടില്ല. ഈ പ്രദേശത്തെ ഭൂമിക്ക് താങ്ങാവുന്നതിന് അപ്പുറമാണ് ഇപ്പോഴുള്ള കെട്ടിടങ്ങളുടെ ഭാരം. പുതിയതായി ഒരു കെട്ടിടത്തിനും നിർമ്മാണാനുമതി നൽകരുത്.

വ്യാജ പട്ടയം നിർമ്മിക്കാൻ ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കാൻ തക്ക സ്വാധീനുള്ളവരാണ് മിക്ക കയ്യേറ്റങ്ങൾക്കും പിന്നിൽ. കുറിഞ്ഞി ദേശീയ ഉദ്യാനം പോലും കയ്യേറ്റക്കാരുടെ പിടിയിലാണ്. കയ്യേറ്റത്തിന് മതചിഹ്നങ്ങളെ ഉപയോഗപ്പെടുത്തുന്ന നീക്കത്തിന് തടയിടാൻ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണം.

ഉടുമ്പൻചോല, ദേവികുളം താലൂക്കുകളിലെ മണ്ണിന്റെ പ്രത്യേകത മൂലം ഉരുൾപൊട്ടലിന് സാധ്യത വളരെയേറെയാണ്. പള്ളിവാസലിലെ പ്ലംജൂഡി റിസോർട്ടിന് സമീപം ഉണ്ടായ പാറയിടിച്ചിൽ മുന്നറിയിപ്പായി കണക്കാക്കണം. താമസിക്കുവാൻ തെരഞ്ഞെടുക്കുന്ന റിസോർട്ടുകൾ സുരക്ഷിതമാണോയെന്ന് സഞ്ചാരികൾ ഉറപ്പു വരുത്തണമെന്നും സംഘം ആവശ്യപ്പെട്ടു.

ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ജോർജ്ജ് കുര്യൻ നേതൃത്വം നല്കിയ സംഘത്തിൽ ഡോ സി എം ജോയി, ഡോ എ വി ജോർജ്ജ്, ബൽദേവ് കെ വാസുദേവ്, മറ്റു പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവരും ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP