Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ഹിന്ദു- പാക്കിസ്ഥാൻ' പരാമർശം പിൻവലിച്ച് മാപ്പു പറയണം; ശശി തരൂർ എംപിയുടെ ഓഫീസിൽ കരി ഓയിൽ ഒഴിച്ചു ബിജെപിക്കാരുടെ പ്രതിഷേധം; ഓഫീസിൽ റീത്തുവെച്ചും പ്രവർത്തകർ

'ഹിന്ദു- പാക്കിസ്ഥാൻ' പരാമർശം പിൻവലിച്ച് മാപ്പു പറയണം; ശശി തരൂർ എംപിയുടെ ഓഫീസിൽ കരി ഓയിൽ ഒഴിച്ചു ബിജെപിക്കാരുടെ പ്രതിഷേധം; ഓഫീസിൽ റീത്തുവെച്ചും പ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം എംപി ശശി തരൂരിന്റെ ഓഫീസിൽ കരിഓയിൽ ഓഴിച്ച് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. ശശി തരൂർ നടത്തിയ 'ഹിന്ദു- പാക്കിസ്ഥാൻ' പരാമർശം പിൻവലിച്ച് മാപ്പു പറയണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം നടന്നത്. തിരുവനന്തപുരത്തെ തരൂരിന്റെ ഓഫീസിന് മുമ്പിലേക്കെത്തിയ പ്രവർത്തകർ കരിഓയിൽ ഒഴിച്ചും റീത്തുവെച്ചും പ്രവർത്തകർ പ്രതിഷേധിച്ചു.

ബാനറും പ്രതിഷേധങ്ങളുമായി എത്തിയ പ്രവർത്തർ പ്രതിഷേധ മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് രംഗത്തെത്തിയത്. നേരത്തെ വിവാദ പരാമർശത്തിൽ തരൂരിനെതിരെ കൊൽക്കത്ത ഹൈക്കോടതി കേസെടുത്തിരുന്നു. തരൂരിന്റെ പരാമർശം ഇന്ത്യൻ ഭരണഘടനയെ അവഹേളിക്കുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്ന് കാണിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. കൊൽക്കത്തിയിൽ നിന്നുള്ള അഭിഭാഷകനാണ് കോടതിടെ സമീപിച്ചത്. പരാതിയിൽ അടുത്തമാസം തരുർ ഹാജരാവണമെന്നും കൊൽക്കത്ത ഹൈക്കോടതി നിർദേശിച്ചു.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചാൽ ഇന്ത്യ ഹിന്ദു പാക്കിസ്ഥാകും എന്നായിരുന്നു ശശി തരൂരിന്റെ പ്രസ്താവന. ഒരിക്കൽ കൂടി ഭൂരിപക്ഷം ലഭിച്ചാൽ രാജ്യത്തിന്റെ ഭരണഘടന മാറ്റിയെഴുതാനാണ് ബിജെപി നീക്കം അങ്ങനെ സംഭവിച്ചാൽ ന്യൂനപക്ഷങ്ങൾക്ക് ഇടമില്ലാത്ത ഒരു ഹിന്ദു പാക്കിസ്ഥാനായി ഇന്ത്യമാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് ജവഹർലാൽ നെഹ്റു പ്രതിഭാ പുരസ്‌കാരം വിതരണം ചെയ്തുകൊണ്ട് സംസാരിക്കവേയാണ് തരൂർ വിവാദ പരാമർശം നടത്തിയത്.

അതേസമയം, പരാമർശം വിവാദമായതിന് ശേഷവും ഇതേവാക്കുകൾ തരൂർ ആവർത്തിച്ചു. വാക്കുകൾ സൂക്ഷിക്കണമെന്ന ഹൈക്കമാൻഡ് നിർദേശത്തിന് പിറകെ ഒരു ഓൺ ലൈൻ മാധ്യമത്തിലായിരുന്നു തരുരിന്റെ പുതിയ പ്രതികരണം. 2013 മുതൽ താൻ ഇതു പറയുന്നതാണ്. ബിജെപി അധികാരത്തിലെത്തിയിരിക്കുന്നത് ഭരണ ഘടന മാറ്റാനാണെന്ന് കേന്ദ്രമന്ത്രി അനന്തകുമാർ ഹെഗ്ഡേ നേരത്തെ പറഞ്ഞിട്ടുണ്ട്. രാജ്യത്തിനായി പുതിയ ഹിന്ദുത്വ ഭരണഘടനയുടെ പണിപ്പുരയിലാണ് താനെന്ന് ആർ.എസ്.എസ് നേതാവ് ഗോവിന്ദാചാര്യ വ്യക്തമാക്കിയിട്ടുണ്ടെന്നും തരൂർ ലേഖനത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP