Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോലാഹലമേട്ടിൽ ഓറഞ്ച് വാലി റിസോർട്ട് ഭൂമി കയ്യേറി നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ ബിജെപി പൊളിച്ചുനീക്കി; മതിലും കമ്പിവേലിയും ഗെയ്റ്റും പൊളിച്ചുകളഞ്ഞു; അമ്പതോളം ബിജെപി പ്രവർത്തകരുടെ നടപടി കുമ്മനത്തിന്റെ സന്ദർശനത്തിനു പിന്നാലെ

കോലാഹലമേട്ടിൽ ഓറഞ്ച് വാലി റിസോർട്ട് ഭൂമി കയ്യേറി നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ ബിജെപി പൊളിച്ചുനീക്കി; മതിലും കമ്പിവേലിയും ഗെയ്റ്റും പൊളിച്ചുകളഞ്ഞു; അമ്പതോളം ബിജെപി പ്രവർത്തകരുടെ നടപടി കുമ്മനത്തിന്റെ സന്ദർശനത്തിനു പിന്നാലെ

കോട്ടയം: കോലാഹലമേട്ടിലെ വ്യൂ പോയിന്റിന് സമീപമുള്ള ഓറഞ്ച് വാലി റിസോർട്ടിനോട് ചേർന്നു കയ്യേറിയ ഭൂമിയിലെ നിർമ്മാണൾ ബിജെപി പ്രവർത്തകർ പൊളിച്ചുനീക്കി. അമ്പതോളം വരുന്ന പ്രവർത്തകർ മതിലുകളും കമ്പിവേലികളും ഗേറ്റും പൊളിച്ചു നീക്കുകയായിരുന്നു. റിസോർട്ടുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആക്രമണം തടയാൻ പോന്ന പൊലീസ് സ്ഥലത്തുണ്ടായിരുന്നില്ല.

പൂഞ്ഞാർ മണ്ഡലത്തിലെ കോലാഹലമേട്ടിൽ മൊട്ടക്കുന്നുകൾ നികത്തി നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നിലപാടാണ് ബിജെപി സ്വീകരിച്ചിരിക്കുന്നത്. പാർട്ടി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ സന്ദർശനം നടത്തിയതിനു പിന്നാലെയാണ് ബിജെപി പ്രവർത്തകർ മതിലും ഗേറ്റും പൊളിച്ചു നീക്കിയത്.

കഴിഞ്ഞ ആഴ്ച എം ടി രമേശ് സന്ദർശനം നടത്തിയപ്പോഴും സമാനമായ രീതിയിൽ കൈയേറ്റങ്ങൾ പൊളിച്ചുനീക്കാൻ ശ്രമം നടന്നിരുന്നു. എന്നാൽ അന്ന് അത് പൊലീസ് തടയുകയായിരുന്നു. എന്നാൽ ഇന്ന് ആക്രമണം തടയാൻ പോന്ന പൊലീസ് സന്നാഹം അവിടെ ഉണ്ടായിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP