Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബ്ലേഡ് മാഫിയ ഭീഷണി: ബാങ്കിലെ താല്കാലിക ജീവനക്കാരൻ ആത്മഹത്യ ചെയ്തു; പലിശക്കാരൻ കസ്റ്റഡിയിൽ

ബ്ലേഡ് മാഫിയ ഭീഷണി: ബാങ്കിലെ താല്കാലിക ജീവനക്കാരൻ ആത്മഹത്യ ചെയ്തു; പലിശക്കാരൻ കസ്റ്റഡിയിൽ

നെടുമങ്ങാട്: ബ്‌ളേഡ് പലിശക്കാരന്റെ പീഡനം സഹിക്ക വയ്യാതെ എസ്.ബി.ഐ യിലെ താല്ക്കാലിക ജീവനക്കാരൻ ജീവനൊടുക്കി. നെടുമങ്ങാട് പഴകുറ്റി നഗരിക്കുന്ന് കല്യാണി വീട്ടിൽ കെ.കണ്ണനാണ് (32) മരിച്ചത്. ഇന്നലെ രാത്രിയിൽ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആശുപത്രിയിൽ നടത്തിയ ദേഹപരിശോധനയ്ക്കിടെ കിട്ടിയ ആത്മഹത്യാക്കുറിപ്പിലാണ് ബ്ലേഡുകാരുടെ പീഡനം കാരണം ആത്മഹത്യ ചെയ്യുകയാണെന്ന വിവരം ഉണ്ടായിരുന്നത്. സയനൈഡിൽ വെള്ളം ചേർത്ത് കഴിച്ച് ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം.

നെടുമങ്ങാട് വാണ്ട സ്വദേശിയും പ്രദേശത്തെ കുപ്രസിദ്ധ ബ്‌ളേഡുകാരനുമായ ലാലു എന്നറിയപ്പെടുന്ന ജയചന്ദ്രനാണ് തന്നെ പീഡിപ്പിക്കുന്നതെന്ന് കത്തിലുണ്ട്. ഇയാളിൽ നിന്ന് മൂന്ന് വർഷം മുമ്പ് കണ്ണൻ 8 ലക്ഷം രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു. രണ്ട് സഹോദരിമാരുടെ വിവാഹത്തിന് വേണ്ടിയായിരുന്നു പണം കടം വാങ്ങിയത്. എന്നാൽ എസ്.ബി.ഐ യിലെ അപ്രൈസർ ആയി താല്ക്കാലിക ജോലി ലഭിച്ചതോടെ ഇതുവരെയായി ഏതാണ്ട് 30 ലക്ഷം രൂപയോളം തിരിച്ചുനൽകിയതായി കത്തിൽ വിവരിക്കുന്നുണ്ട്. കടം വീട്ടാനായി സ്വന്തമായുണ്ടായിരുന്ന വീടും വസ്തുവും വിറ്റിരുന്നു. തുടർന്ന് അമ്മയും ഭാര്യയുമൊപ്പം നഗരൂരിലെ വാടകവീട്ടിലായിരുന്നു താമസം. എന്നിട്ടും പണത്തിന് വേണ്ടി ബ്‌ളേഡുകാരൻ പീഡിപ്പിച്ച് വന്നതോടെ ജീവനൊടുക്കുകയാണെന്നാണ് കത്തിലുള്ളത്. പിതാവ്: പരേതനായ കോലപ്പനാശാരി. മാതാവ്: ലക്ഷ്മി. ഭാര്യ: ശരണ്യ. ദമ്പതികൾക്ക് 6 മാസം പ്രായമുള്ള ഗൗതം കൃഷ്ണ എന്ന മകനുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP