Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കതിനയ്ക്ക് തീകൊളുത്തുന്നതിനിടെ ചിതറി തെറിച്ച് കത്തി; രണ്ടുപേരുടെ മരണത്തിനിടയാക്കിയ പ്രത്യക്ഷ രക്ഷാ ദൈവസഭ ആസ്ഥാനത്തെ സ്‌ഫോടനത്തിന് പിന്നിൽ സുരക്ഷാവീഴ്ച; ഒളിവിൽ പോയ വെടിക്കെട്ടുകരാറുകാരന് ലൈസൻസില്ലെന്ന് തെളിഞ്ഞു

കതിനയ്ക്ക് തീകൊളുത്തുന്നതിനിടെ ചിതറി തെറിച്ച് കത്തി; രണ്ടുപേരുടെ മരണത്തിനിടയാക്കിയ പ്രത്യക്ഷ രക്ഷാ ദൈവസഭ ആസ്ഥാനത്തെ സ്‌ഫോടനത്തിന് പിന്നിൽ സുരക്ഷാവീഴ്ച; ഒളിവിൽ പോയ വെടിക്കെട്ടുകരാറുകാരന് ലൈസൻസില്ലെന്ന് തെളിഞ്ഞു

മറുനാടൻ മലയാളി ബ്യൂറോ

ഇരവിപേരൂർ: കതിനയ്ക്ക് തീകൊളുത്തുന്നതിനിടെ പ്രത്യക്ഷ രക്ഷാ ദൈവസഭ ആസ്ഥാനത്ത് അപകടം. വെടിവഴിപാട് സ്ഥലത്താണ് രണ്ടു പേരുടെ മണത്തിനിടയാക്കിയ സ്‌ഫോടനമുണ്ടായത്. ആറുപേർക്കു പരുക്കേറ്റു. കാർത്തികപ്പള്ളി മഹാദേവികാട് പുളിക്കീഴ് മാധവൻചിറ കിഴക്കതിൽ (ദേവദത്ത്) ഗുരുദാസ് (45), ഭാര്യ സുഷമ ആശ (40) എന്നിവരാണു മരിച്ചത്.

സുഷമയുടെ ബന്ധു വള്ളംകുളം മേമന പ്രഭാകരൻ (64), കാഞ്ഞിരപ്പള്ളി തമ്പലക്കാട് കോടന്നൂർ സജിയുടെ മകൻ അഭിജിത്ത് (17), പൊൻകുന്നം ചിറക്കടവ് ചെന്നാക്കുന്ന് കിണാറത്തു കുന്നേൽ ലീലാമണി (50) എന്നിവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും നെയ്യാറ്റിൻകര ഒറ്റശേഖരമംഗലം ശിവമന്ദിരത്തിൽ സ്വർണമ്മ (67), മകൾ കുമാരി വിലാസത്തിൽ വിജയകുമാരി (45), ഏഴംകുളം നെല്ലിക്കാമുറിമേൽ തേജസ് (20) എന്നിവർ കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. പ്രഭാകരന്റെ നില ഗുരുതരമാണ്.

ഇന്നലെ രാവിലെ ഒൻപതരയോടെയായിരുന്നു അപകടം. പൊയ്കയിൽ കുമാര ഗുരുവിന്റെ ജന്മദിന ഉത്സവത്തിന്റെ ഭാഗമായി ഭക്തർ വഴിപാടു വെടിസമർപ്പണം നടത്തുന്ന പതിവുണ്ട്. ഇതിനിടെയാണു സ്‌ഫോടനമുണ്ടായത്. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചയുടൻ ഗുരുദാസ് മരിച്ചു. സുഷമ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണു മരിച്ചത്.

ഗുരുദാസും സുഷമയും ഷാർജയിലായിരുന്നു. രണ്ടു വർഷം മുൻപാണു നാട്ടിലെത്തിയത്. ഗുരുദാസ് 15 വർഷത്തോളമായി ഷാർജയിൽ വെൽഡിങ് ജോലി ചെയ്യുകയായിരുന്നു. നാട്ടിലും വെൽഡിങ് ജോലിക്കു പോയിരുന്നു. സുഷമ വള്ളംകുളം സ്വദേശിയാണ്. അമൃത, അഖിൽ എന്നിവർ മക്കളാണ്.

ഒട്ടേറെ ഭക്തർ ശ്രീകുമാർ നഗറിലുള്ളപ്പോഴാണ് അപകടം. സ്‌ഫോടനത്തിന്റെ ഉഗ്രശബ്ദം കേട്ട് ആളുകൾ നാലുപാടും ചിതറിയോടി. കതിനകളിൽ നിറച്ച ചീളുകളും മണലും തെറിച്ചു പിആർഡിഎസ് ആസ്ഥാനത്തെ മണ്ഡപത്തിന്റെയും സമീപത്തെ വീടുകളുടെയും ചില്ലുകൾ തകർന്നു.

സ്‌ഫോടനം നടന്നതിന് അഞ്ചു മീറ്റർ മാത്രം അകലെയാണ് അഗ്‌നിശമനസേനയുടെ വാഹനം നിർത്തിയിരുന്നത്. സേനാംഗങ്ങൾ വാഹനത്തിന്റെ പിൻഭാഗത്തായിരുന്നതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വാഹനത്തിനു ചെറിയ കേടുപറ്റി. പരുക്കേറ്റവരെ ഈ വാഹനത്തിലാണ് ആശുപത്രിയിൽ എത്തിച്ചത്.

വെടിവഴിപാട് കരാർ എടുത്തിരുന്ന വള്ളംകുളം മേമന പള്ളത്ത് സുനിൽകുമാർ ഒളിവിലാണെന്നു പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തു. സുനിൽ കുമാറിനാണു കരാറെങ്കിലും ഗുരുദാസ്, പ്രഭാകരൻ, സുഷമ എന്നിവരാണ് നേരിട്ടു നടത്തിയിരുന്നതെന്നും പൊലീസിനു വിവരം ലഭിച്ചു. കരാറുകാരനു ലൈസൻസ് ഇല്ലെന്നും പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP