Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹെൽമെറ്റും കോട്ടും ധരിച്ചെത്തി പ്രകോപനമുണ്ടാക്കി; ഭീഷണിയുയർത്തി ദ്രാവകം നിലത്തൊഴിച്ച് കത്തിച്ചു; തീ ആളിക്കത്തിയപ്പോൾ ഓഫീസ് പൂട്ടി അജ്ഞാതൻ ബൈക്കിൽ രക്ഷപ്പെട്ടു; തിരുവനന്തപുരം വെള്ളറട വില്ലേജ് ഓഫീസിൽ ഉണ്ടായത് ബോബ് സ്‌ഫോടനമല്ലെന്ന് കളക്ടർ; അക്രമിയെ കണ്ടെത്താൻ വ്യാപക തെരച്ചിൽ

ഹെൽമെറ്റും കോട്ടും ധരിച്ചെത്തി പ്രകോപനമുണ്ടാക്കി; ഭീഷണിയുയർത്തി ദ്രാവകം നിലത്തൊഴിച്ച് കത്തിച്ചു; തീ ആളിക്കത്തിയപ്പോൾ ഓഫീസ് പൂട്ടി അജ്ഞാതൻ ബൈക്കിൽ രക്ഷപ്പെട്ടു; തിരുവനന്തപുരം വെള്ളറട വില്ലേജ് ഓഫീസിൽ ഉണ്ടായത് ബോബ് സ്‌ഫോടനമല്ലെന്ന് കളക്ടർ; അക്രമിയെ കണ്ടെത്താൻ വ്യാപക തെരച്ചിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്തെ വെള്ളറട വില്ലേജ് ഓഫീസിൽ അതിക്രമിച്ച് കയറി അജ്ഞാതൻ തീയിട്ടു. അതിന് ശേഷം ഓഫീസ് പൂട്ടി ഇയാൾ പുറത്തു പോയി. വില്ലേജ് ഓഫീസിലുണ്ടായ തീപിടിത്തത്തിൽ വില്ലേജ് അസിസ്റ്റന്റ് വേണുഗോപാലിന് അതീവ ഗുരുതരമായി പരിക്കേറ്റു.

ബൈക്കിലെത്തിയ ഹെൽമറ്റ് ധരിച്ച വ്യക്തിയാണ് ആക്രമണം നടത്തിയത്. ഇയാൾ വില്ലേജ് ഓഫീസറുടെ മുറിയിലെത്തി ഭീഷണിപ്പെടുത്തി. അതിന് ശേഷം ഇയാളുടെ കൈയിലുണ്ടായിരുന്ന ബാഗ് തറയിൽ അടിക്കുകയായിരുന്നു. ഇതോടെ തീപടർന്നു പിടിക്കുകയായിരുന്നു. ഇതിനിടെയിൽ ഹെൽമറ്റ് ധരിച്ച വ്യക്തി ഓഫീസ് പൂട്ടി പുറത്തേക്ക് പോയി. അതോടെ തീ ആളിക്കത്തുകയായിരുന്നു. ഇതിലാണ് ജീവനക്കാർക്ക് പരിക്കേറ്റത്. വെള്ളറട വില്ലേജ് ഓഫീസിൽ ബോംബ് സ്‌ഫോടനമെന്നായിരുന്നു ആദ്യ വാർത്തകൾ. എന്നാൽ ഇത് കളക്ടർ ബിജു പ്രഭാകർ നിഷേധിക്കുകയായിരുന്നു. ഓഫീസിന് തീയിടുകയായിരുന്നുവെന്ന് ബിജു പ്രഭാകറാണ് വിശദീകരിച്ചത്. സംഭവത്തിൽ വില്ലേജ് അസിസ്റ്റൻഡ് അടക്കം ഏഴുപേർക്ക് പരുക്കേറ്റു. ഉച്ചയ്ക്ക് 12.45ഓടെയാണ് സംഭവം നടന്നത്.

സാരമായി പൊള്ളലേറ്റ വില്ലേജ് അസിസ്റ്റന്റ് വേണുഗോപാലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും, ബാക്കിയുള്ളവരെ നെയ്യാറ്റിൻകര താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. വില്ലേജ് ഓഫീസിലെത്തിയ ഒരു യുവാവാണ് തീ പിടിത്തമുണ്ടാക്കിയത്്. ഓവർ കോട്ടും ഹെൽമറ്റും ധരിച്ചെത്തിയ ഇയാൾ വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തിയ ശേഷം കൈയിൽ കരുതിയ ദ്രാവകം നിലത്തൊഴിക്കുകയും പിന്നീട് ഇതിന് തീ കൊളുത്തുകയുമായിരുന്നു. തീപിടിച്ച ശേഷം ഇയാൾ വില്ലേജ് ഓഫീസ് അകത്തു നിന്ന് പൂട്ടുകയും ചെയ്തു.

ജീവനക്കാർ ബഹളം വച്ചതിനെ തുടർന്ന് പിന്നീട് ഓടി രക്ഷപ്പെട്ട ഈ യുവാവിന് സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. യുവാവിനെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് വില്ലേജ് അസി. വേണുഗോപാലിന് പൊള്ളലേറ്റത്. വില്ലേജ് ഓഫീസർ മോഹനൻ ഓഫീസ് ജീവനക്കാരായ പ്രഭാകരൻ, പുഷ്പം വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിട്ടത്തിലെ ഹോമിയോ ആശുപത്രിയിലെ ജീവനക്കാരായ മിനി,ചിത്രലേഖ, വിജയകുമാരി തുടങ്ങിയവർക്കും സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്.

തീപിടുത്തതിൽ വില്ലേജ് ഓഫീസിലെ 75 ശതമാനതോളം രേഖകൾ കത്തിനശിച്ചതായി ജില്ലാ കളക്ടർ ബിജു പ്രഭാകർ അറിയിച്ചു. എന്നാൽ ഇവയുടെ പകർപ്പുകൾ താലൂക്കോഫീസിൽ ഉള്ളതിനാൽ ഭൂരിപക്ഷം രേഖകളും വീണ്ടെടുക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദേഹം പറഞ്ഞു. ജാതി സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇവിടെ നിരവധി പ്രശ്‌നങ്ങൾ നിലനിന്നിരുന്നുവെന്നും കളക്ടർ വെളിപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP